Krishnakumar | നടനാവുന്നതിന് മുൻപ് ഓട്ടോ ഡ്രൈവർ ആയിരുന്നു; കൃഷ്ണകുമാർ ജീവിതത്തിലെ തിരിച്ചടികൾ നേരിട്ട കാലം
- Published by:user_57
- news18-malayalam
Last Updated:
ജീവിതത്തിൽ ഉണ്ടായ ഒരു വൻ തിരിച്ചടിയാണ് കൃഷ്ണകുമാറിനെ ഓട്ടോഡ്രൈവറാക്കി മാറ്റിയത്
advertisement
1/7

നടൻ കൃഷ്ണകുമാറിനെ അറിയാത്ത മലയാളികൾ ഇന്നില്ല. കൃഷ്ണകുമാർ മാത്രമല്ല, അഭിനേത്രികളായ സഹോദരിമാരുള്ള കുടുംബവും ഏവർക്കും സുപരിചിതം. എന്നാൽ ടി.വി. ആങ്കറും നടനും എന്ന നിലയിൽ മാത്രം കൃഷ്ണകുമാറിനെ പരിചയമുള്ളവർക്ക് അദ്ദേഹത്തിന്റെ പ്രശസ്തമല്ലാത്ത ഭൂതകാലം അറിയാൻ സാധ്യത കുറവാണ്
advertisement
2/7
നടനാവുന്നതിനും മുൻപ് കൃഷ്ണകുമാർ ഓട്ടോഡ്രൈവർ ആയിരുന്നു. ഇന്ന് തിരുവനന്തപുരത്ത് ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കൃഷ്ണകുമാറിന്റെ പ്രചാരണം തുടങ്ങിയപ്പോഴാണ് ആ ഭൂതകാലം മറനീക്കി വന്നത്. വിദ്യാർത്ഥികാലത്തു ജീവിതത്തിൽ ഉണ്ടായ ഒരു വൻ തിരിച്ചടിയാണ് കൃഷ്ണകുമാറിനെ ഓട്ടോഡ്രൈവറാക്കി മാറ്റിയത് (തുടർന്ന് വായിക്കുക)
advertisement
3/7
അച്ഛനും അമ്മയും മക്കളുമടങ്ങുന്ന സന്തുഷ്‌ട കുടുംബത്തിലെ അംഗമായിരുന്നു കൃഷ്ണകുമാർ. കോളേജ് പഠനം ആരംഭിക്കുന്ന നാളുകളിലായിരുന്നു അച്ഛൻ ജോലിയിൽ നിന്നും വിരമിക്കുന്നത്. വിരമിക്കലിനെ തുടർന്ന് അച്ഛന് അത്യാവശ്യം നല്ലൊരു തുക വന്നുചേർന്നു. പക്ഷെ പൊടുന്നനെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്
advertisement
4/7
അച്ഛന്റെ സമ്പാദ്യങ്ങൾ രണ്ടു സ്വകാര്യ ബാങ്കുകളിലായി നിക്ഷേപിക്കപ്പെട്ടു. അധികം വൈകാതെ ആ രണ്ടു ബാങ്കുകൾ പൂട്ടി. സമ്പാദിച്ച തുക മുഴുവൻ നഷ്‌ടപ്പെട്ടു. വിദ്യാർത്ഥിയായ കൃഷ്ണകുമാറിന് ചുമതലകൾ വർധിച്ചു
advertisement
5/7
കൃഷ്ണകുമാർ ഓട്ടോ ഡ്രൈവറായി. പഠനത്തിനിടെ ഫ്രീ പിരിയഡുകളിലും രാത്രി വൈകിയും കൃഷ്ണകുമാർ തിരുവനന്തപുരം നഗരത്തിലെ വീഥികളിലൂടെ വണ്ടി ഓടിച്ച് വരുമാനമുണ്ടാക്കി. പഠനത്തോടൊപ്പം സ്വന്തം കുടുംബത്തെയും പുലർത്തി. അതിനു ശേഷമാണ് ദൂരദർശനിൽ വാർത്താവതാരകനായി ജീവിതം ആരംഭിക്കുന്നതും നടനാവുന്നതുമെല്ലാം
advertisement
6/7
ഭാര്യ സിന്ധുവുമായി പ്രണയവിവാഹമായിരുന്നു. ഇവർക്ക് നാല് പെണ്മക്കളുണ്ട്
advertisement
7/7
കൃഷ്ണകുമാർ സിന്ധുവിനും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പം
മലയാളം വാർത്തകൾ/Photogallery/Film/
Krishnakumar | നടനാവുന്നതിന് മുൻപ് ഓട്ടോ ഡ്രൈവർ ആയിരുന്നു; കൃഷ്ണകുമാർ ജീവിതത്തിലെ തിരിച്ചടികൾ നേരിട്ട കാലം