ബോളിവുഡിൽ താരയുദ്ധം; കങ്കണയ്ക്കെതിരെ കൂടുതൽ താരങ്ങൾ; അഞ്ച് വർഷം മുമ്പ് നേരിട്ട അപമാനത്തെ കുറിച്ച് സ്വര ഭാസ്കർ
- Published by:Naseeba TC
- news18-malayalam
Last Updated:
കങ്കണ റണൗട്ടാണ് താരയുദ്ധത്തിന്റെ കേന്ദ്രം.
advertisement
1/13

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച താരയുദ്ധം പുതിയ തലത്തിലേക്ക്.
advertisement
2/13
ബോളിവുഡിലെ സ്വജനപക്ഷപാതവും വിവേചനവുമാണ് സുശാന്തിന്റെ മരണത്തിന് കാരണമെന്ന ആരോപണവുമായി രംഗത്തെത്തിയ കങ്കണ റണൗട്ടാണ് താരയുദ്ധത്തിന്റെ കേന്ദ്രം.
advertisement
3/13
തപ്സി പന്നൂ, സ്വര ഭാസ്കർ എന്നിവർക്കെതിരെ കങ്കണ നടത്തിയ പരാമർശങ്ങളാണ് പുതിയ ചർച്ചാ വിഷയം. ഇരുവരും ബി ഗ്രേഡ് നടിമാരാണെന്നും പ്രമുഖരെ വിമർശിക്കാൻ ഭയക്കുന്നവരുമാണെന്ന തരത്തിലുള്ള കങ്കണയുടെ പരാമർശങ്ങളാണ് പുതിയ വിവാദങ്ങളുടെ തുടക്കം.
advertisement
4/13
ഇതിനെതിരെ തപ്സി പന്നുവും സ്വര ഭാസ്കറും രംഗത്തെത്തിയിരുന്നു. (Image:Swara Bhaskar/Instagram)
advertisement
5/13
ഇപ്പോൾ കങ്കണയ്ക്കെതിരെ കൂടുതൽ രൂക്ഷമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സ്വര ഭാസ്കർ. (Image: Swara Bhaskar/Instagram)
advertisement
6/13
2015 ൽ കങ്കണ അഭിനയിച്ച തനു വെഡ്സ് മനു എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ കങ്കണയിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ചാണ് സ്വര പറഞ്ഞിരിക്കുന്നത്.
advertisement
7/13
ട്വിറ്ററിൽ വന്ന ഒരു കമന്റോടെയാണ് ഇതിന് തുടക്കം. 200 ഓളം പേർ ഉണ്ടായിരുന്ന സെറ്റിൽ എന്തിനാണ് കങ്കണ സ്വരയ്ക്ക് നേരെ ആക്രോശിച്ചതെന്നും കോപാകുലയായതെന്നുമായിരുന്നു കമന്റ്. സ്വരയുടെ ഷോട്ട് കഴിഞ്ഞപ്പോൾ സംവിധായകൻ അഭിനന്ദിച്ചതാണ് കങ്കണയുടെ കോപത്തിന് കാരണമെന്നും കമന്റിൽ പറയുന്നു.
advertisement
8/13
ഹാപ്പി മെമ്മറീസ് എന്ന ഹാഷ്ടാഗിലായിരുന്നു ഇതിനുള്ള സ്വരയുടെ മറുപടി. തന്റെ മറുപടിയിൽ കങ്കണയെ സ്വര ടാഗ് ചെയ്തിട്ടുമുണ്ട്. (Image:Swara Bhaskar/Instagram)
advertisement
9/13
നേരത്തേ, കങ്കണയെ പരിഹസിച്ച് സ്വരയുടെ പരാമർശവും ഏറെ ചർച്ചയായിരുന്നു. 1955 പഥേർ പാഞ്ചാലിയിലൂടെ കങ്കണാജിയാണ് ഇന്ത്യയിൽ സമാന്തര സിനിമ ആരംഭിച്ചത്. 2013 ക്വീനിന് ശേഷം അവർ ഫെമിനിസത്തിനും തുടക്കം കുറിച്ചു. ഇതിനെല്ലാം മുമ്പ് 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തതും കങ്കണയാണെന്നായിരുന്നു സ്വരയുടെ പരിഹാസ ട്വീറ്റ്.
advertisement
10/13
കങ്കണയ്ക്കെതിരെ ബോളിവുഡിൽ നിന്നും കൂടുതൽ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കങ്കണയുടെ പരാമർശങ്ങൾ അതിരുവിടുന്നതായാണ് ആരോപണം.
advertisement
11/13
കഴിഞ്ഞ ദിവസം സംവിധായകൻ അനുരാഗ് കശ്യപും കങ്കണയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. മുമ്പ് കങ്കണ തന്റെ നല്ല സുഹൃത്തായിരുന്നുവെന്നും എന്നാൽ ഇപ്പോഴത്തെ കങ്കണയെ തനിക്ക് അറിയില്ലെന്നുമായിരുന്നു അനുരാഗ് കശ്യപിന്റെ ട്വീറ്റ്.
advertisement
12/13
താര കുടുംബത്തിലെ അഭിനേതാക്കളെ കുറിച്ച് മുമ്പ് കങ്കണ നടത്തിയ പരാമർശം റീട്വീറ്റ് ചെയ്തായിരുന്നു തപ്സി പന്നു കങ്കണയ്ക്കെതിരെ രംഗത്തെത്തിയത്. താരപുത്രന്മാരെ അനുകൂലിച്ചുള്ള പരാമർശത്തിൽ വിദ്യാഭ്യാസ മേഖലയിലെ സംവരണത്തെ ഉപമിച്ചായിരുന്നു കങ്കണയുടെ പരാമർശം.
advertisement
13/13
സംവരണത്തിന്റെ ഗുണഭോക്താവ് എന്നായിരുന്നു കങ്കണ സ്വയം വിശേഷിപ്പിച്ചത്. ഇതിനെ പരിഹസിച്ച് തപ്സിയുടെ ട്വീറ്റ് ഇങ്ങനെ, ഇനി എല്ലാ കുറ്റവും ക്വാട്ട സംവിധാനത്തിന്റേതാണ് എന്നായിരുന്നു തപ്സിയുടെ ട്വീറ്റ്. (Image:Taapsee Pannu /Instagram)
മലയാളം വാർത്തകൾ/Photogallery/Film/
ബോളിവുഡിൽ താരയുദ്ധം; കങ്കണയ്ക്കെതിരെ കൂടുതൽ താരങ്ങൾ; അഞ്ച് വർഷം മുമ്പ് നേരിട്ട അപമാനത്തെ കുറിച്ച് സ്വര ഭാസ്കർ