Cannes 'ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം പകരുന്ന അത്ഭുതകരമായ നേട്ടം'; ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും
- Published by:Sarika KP
- news18-malayalam
Last Updated:
കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
advertisement
1/6

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ സിനിമയുടെ അഭിമാനമായി മറിയിരിക്കുകയാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയും അതിലെ അണിയറ പ്രവർത്തകരും. മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
advertisement
2/6
പായൽ കപാഡിയാണ് ചിത്രത്തിന്റെ സംവിധാനം. ചലച്ചിത്രമേളയിൽ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാൻ പ്രി അവാർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത്.
advertisement
3/6
ഈ ചരിത്ര നേട്ടത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം കൂടിയാണ്. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതും ബഹുമതി കരസ്ഥമാക്കുന്നതും. ഇതോടെ കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.
advertisement
4/6
ഇപ്പോഴിതാ ചരിത്ര നേട്ടത്തിനു അഭിനന്ദനവുമായി മലയാള സൂപ്പർ സ്റ്റാർ മമ്മൂട്ടിയും മോഹൻലാലും രംഗത്ത്. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാണെന്നും അത്ഭുതകരമായ നേട്ടമാണിതെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറിച്ചു. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ എല്ലാവരെയും അഭിനന്ദിക്കുന്നതായും താരങ്ങൾ കുറിച്ചു.
advertisement
5/6
പായൽ കപാഡിയ, കനി കുസൃതി, ദിവ്യ പ്രഭ, ഛായാ കദം തുടങ്ങി ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സിനിമയുടെ എല്ലാ ടീമിനും അഭിനന്ദനങ്ങൾ. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം പകരുന്നു. എന്തൊരു അത്ഭുതകരമായ നേട്ടം, താരം കുറിച്ചു. ഇന്ത്യൻ സിനിമ-സാംസ്കാരിക വിഭാഗത്തിൽ നിന്നും നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളിറിയിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
advertisement
6/6
ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാന നിമിഷം സമ്മാനിച്ച പായല്‍ കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം, ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ന്റെ എല്ലാ അണിയറപ്രവര്‍ത്തകരും മഹത്വത്തില്‍ തിളങ്ങുകയാണ്. #Cannes2024ല്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയതിന് അനസൂയ സെന്‍ഗുപ്തയ്ക്കും പ്രഗത്ഭനായ സന്തോഷ് ശിവനും നിറഞ്ഞ സ്‌നേഹവും നന്ദിയും- എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
മലയാളം വാർത്തകൾ/Photogallery/Film/
Cannes 'ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം പകരുന്ന അത്ഭുതകരമായ നേട്ടം'; ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും