TRENDING:

കുഷ്‌ഠരോഗം ബാധിച്ച ശേഷം സിനിമയിൽ; ഇരട്ടിപ്രായമുള്ള നടനെ വിവാഹം ചെയ്ത് 16-ാം വയസിൽ അമ്മയായ താരം

Last Updated:
രണ്ടു മക്കളുടെ അമ്മയായ ശേഷം സ്വിംസ്യൂട്ടിൽ അഭിനയിച്ചും നടി തലക്കെട്ടുകളിൽ ഇടംനേടി
advertisement
1/6
കുഷ്‌ഠരോഗം ബാധിച്ച ശേഷം സിനിമയിൽ; ഇരട്ടിപ്രായമുള്ള നടനെ വിവാഹം ചെയ്ത് 16-ാം വയസിൽ അമ്മയായ താരം
സിനിമ പോലെ തോന്നുന്ന ജീവിതങ്ങളുണ്ട് സിനിമാ ലോകത്ത്. അതിലൊരാളുടെ കഥയാണിത്. ബോളിവുഡിന്റെ അറിയപ്പെടുന്ന മുഖങ്ങളിൽ ഒന്നായി മാറാനായിരുന്നു ആ നടിയുടെ വിധി. കുഷ്‌ഠരോഗം ബാധിച്ച ശേഷമായിരുന്നു അവർ സിനിമയിലെത്തിയത്. അധികം വൈകാതെ തന്റെ ഇരട്ടിപ്രായമുള്ള നടന്റെ ഭാര്യയായി. ഒരു വർഷം കഴിഞ്ഞതും തന്റെ പതിനാറാം വയസിൽ അവർ ഒരു മകളുടെ അമ്മയായി. തൊട്ടുപിന്നാലെ, അധികം വൈകാതെ രണ്ടാമത്തെ മകളും പിറന്നു. വിവാഹജീവിതം താറുമാറായെങ്കിലും, അവർ 25-ാം വയസിൽ ചലച്ചിത്രലോകത്തേക്ക് ശക്തമായ മടങ്ങിവരവ് നടത്തി, അതും സ്വിംസ്യൂട്ട് ധരിച്ചഭിനയിച്ചു കൊണ്ട്. ഡിംപിൾ കപാഡിയ (Dimple Kapadia) എന്ന പേരിനു പിന്നിൽ കഥകളേറെയുണ്ട്
advertisement
2/6
കരിയറിൽ വലിയ ഉയർച്ചകൾ താണ്ടിയ അവർ, അതുപോലെ തന്നെ പതനങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇന്ത്യൻ സിനിമ എടുത്തു നോക്കിയാൽ ഡിംപിൾ കപാഡിയ എന്ന പേര് ഇന്നും ഉയർന്നു കേൾക്കാം. 'ബോബി' എന്ന ആദ്യ ചിത്രത്തിനായി സ്ക്രീൻ ടെസ്റ്റ് എടുക്കുമ്പോൾ ഡിംപിളിനു പ്രായം വെറും 14 വയസ്. ഈ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. നേരം ഇരുട്ടിവെളുത്തപ്പോൾ ഡിംപിൾ താരമായി മാറി എന്ന് പറയുന്നതിൽ തെറ്റില്ല. എങ്ങനെയാണ് ആദ്യ സിനിമ കയ്യിൽ വന്നതെന്ന് പറഞ്ഞ അവർ തന്റെ ജീവിതത്തിന്റെ അസാധാരണമായ യാത്രയെക്കുറിച്ചും സംസാരിച്ചു (തുടർന്ന് വായിക്കുക)
advertisement
3/6
ഡിംപിൾ കപാഡിയയുടെ പിതാവ് ചുന്നിഭായ് കപാഡിയ സിനിമാ മേഖലയിൽ നിരവധിപ്പേരെ പരിചയമുള്ള വ്യക്തിയായിരുന്നു. തങ്ങളുടെ കുടുംബസുഹൃത്തു കൂടിയായ പ്രശസ്തനായ ഒരു ചലച്ചിത്ര സംവിധായകൻ ഒരിക്കൽ പറഞ്ഞ മുള്ളുതറച്ച വാക്കുകൾ ഡിംപിൾ കപാഡിയ ഓർത്തെടുത്തു. 12-ാം വയസിൽ കുഷ്‌ഠരോഗം ബാധിച്ച അവർ സിനിമയിൽ എത്തിയതിൽ നിറയെ യാദൃശ്ചികതകളായിരുന്നു. അന്ന് കൈമുട്ടിൽ കുഷ്‌ഠരോഗം ബാധിച്ചതിന്റെതായ പാടുകൾ ഡിംപിൾ കപാഡിയക്കുണ്ടായിരുന്നു
advertisement
4/6
ഡിംപിൾ കപാഡിയയുടെ കുടുംബവുമായി അടുപ്പമുള്ള ഒരു സംവിധായകൻ, വളരെ ക്രൂരമായ വാക്കുകളാൽ ആ കൊച്ചു പെൺകുട്ടിയെ നോവിച്ചിരുന്നു. സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെടും എന്ന് ഭീഷണിയുടെ സ്വരത്തിൽപ്പോലും അയാൾ സംസാരിച്ചു. തന്റെ അവസ്ഥയിൽ ഇത്രയേറെ 'അപമാനം' ഉണ്ടെന്ന തരത്തിലായിരുന്നു അയാളുടെ വർത്തമാനം. ആ രോഗാവസ്ഥ തന്നെയായിരുന്നു ഡിംപിൾ കപാഡിയ എന്ന പെൺകുട്ടിയെ സിനിമയിലെത്തിച്ചതും. കുഷ്‌ഠരോഗം ബാധിച്ച പെൺകുട്ടിയെ കാണണം എന്ന ആഗ്രഹം തോന്നിയത് നടനും സംവിധായകനുമായ രാജ് കപൂറിനാണ്. ഡിംപിളിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി ആ കൂടിക്കാഴ്ച 
advertisement
5/6
ജീവിതത്തിലെ തിരിച്ചടി ജീവിതം മാറ്റിമറിച്ച അവസരമായി മാറാൻ വൈകിയില്ല. ഡിംപിൾ കപാഡിയ 'ബോബി' എന്ന സിനിമയിലെ നായികയായി. 15-ാം വയസിൽ അക്കാലത്തെ സൂപ്പർ താരമായ രാജേഷ് ഖന്നയെ അവർ വിവാഹം ചെയ്‌തു. അന്ന് രാജേഷിനു പ്രായം ഡിംപിളിനെക്കാൾ ഇരട്ടിയായിരുന്നു. അങ്ങനെ 30കാരനായ രാജേഷ് ഖന്നയുടെ ഭാര്യയായി ഡിംപിൾ മാറി. ഒരു വിമാനയാത്രയ്ക്കിടെയുള്ള കൂടിക്കാഴ്ച അത്തരമൊരു വലിയ വഴിത്തിരിവിലെത്തി. രാജേഷ് ഖന്നയുടെ അടുത്തിരുന്നുള്ള യാത്രയിൽ അദ്ദേഹത്തോടുള്ള താരാരാധനയുടെ പരകോടിയിലായിരുന്നു ഡിംപിൾ
advertisement
6/6
 രാജേഷ് ഖന്നയെ വിവാഹം ചെയ്ത ഡിംപിൾ കപാഡിയ പതിനാറാം വയസിൽ മൂത്തമകൾ ട്വിങ്കിൾ ഖന്നയ്ക്ക് ജന്മം നൽകി. റിങ്കിയാണ് രണ്ടാമത്തെ മകൾ. സിനിമയിലെ തുടരെത്തുടരെയുള്ള പരാജയങ്ങൾ രാജേഷ് ഖന്നയുടെ ജീവിതത്തെ ബാധിച്ചു തുടങ്ങി. 1984ൽ ഡിമ്പിളും ഖന്നയും വേർപിരിഞ്ഞു. 25-ാം വയസിൽ രണ്ടു മക്കളുടെ അമ്മയായ ഡിംപിൾ കപാഡിയ സ്വിം സ്യൂട്ടിൽ അഭിനയിച്ച് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
കുഷ്‌ഠരോഗം ബാധിച്ച ശേഷം സിനിമയിൽ; ഇരട്ടിപ്രായമുള്ള നടനെ വിവാഹം ചെയ്ത് 16-ാം വയസിൽ അമ്മയായ താരം
Open in App
Home
Video
Impact Shorts
Web Stories