TRENDING:

Jawan | അന്ന് ആരുമറിയാതെ ഷാരൂഖ് ഖാന്‍റെ ഗേറ്റിന് മുന്നില്‍ നിന്ന് ഫോട്ടോയെടുത്തു; 13 വര്‍ഷത്തിന് ശേഷം സംഭവിച്ചത് മറ്റൊന്ന്; അറ്റ്ലി

Last Updated:
വേദിയിലെത്തിയാല്‍ വളരെ ആവേശപൂര്‍വം സംസാരിക്കുന്ന അറ്റ്ലിയെയാണ് മുന്‍പ് വിജയ് സിനിമകളുടെ വേദിയില്‍ കണ്ടിട്ടുള്ളത് അതിന് ഇവിടെയും മാറ്റമൊന്നുമുണ്ടായില്ല.
advertisement
1/9
Jawan | അന്ന് ആരുമറിയാതെ ഷാരൂഖ് ഖാന്‍റെ ഗേറ്റിന് മുന്നില്‍ നിന്ന് ഫോട്ടോയെടുത്തു; 13 വര്‍ഷത്തിന് ശേഷം സംഭവിച്ചത്
ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. പത്താന്‍ തീര്‍ത്ത ഗംഭീര വിജയം ആവര്‍ത്തിക്കൊനൊരുങ്ങുന്ന ഷാരൂഖ് ഖാനും അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കും വാനോളം പ്രതീക്ഷ നല്‍കുന്നതായിരുന്നു ഇന്നലെ ചെന്നൈയില്‍ നടന്ന ജവാന്‍റെ പ്രീ റിലീസ് ഇവന്‍റ്.
advertisement
2/9
സിനിമയിലെ പ്രധാന താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത വര്‍ണാഭമായ ചടങ്ങില്‍ ഷാരൂഖ് ഖാന്‍, സംവിധായകന്‍ അറ്റ്ലി തുടങ്ങിയവര്‍ ജവാനില്‍ തങ്ങള്‍ക്ക് ഉണ്ടായ അഭിമുഖത്തെ പറ്റി സംസാരിച്ചു.
advertisement
3/9
വിജയ്ക്കൊപ്പം തുടരെ മൂന്ന് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച അറ്റ്ലിയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ജവാന്‍. ഇത്രയധികം ദക്ഷിണേന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ബോളിവുഡിന്‍റെ കിങ് ഷാരൂഖ് ഖാന്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നത് ആദ്യമായിരിക്കും.
advertisement
4/9
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയാകുന്ന ചിത്രത്തില്‍ മക്കള്‍‌ സെല്‍വന്‍ വിജയ് സേതുപതിയാണ് വില്ലന്‍. ജയിലറിന് ശേഷം തിയേറ്ററുകളെ ഇളക്കി മറിക്കാന്‍ പോകുന്ന അനിരുദ്ധിന്‍റെ ഗാനങ്ങളും ജവാന് മുതല്‍ കൂട്ടാണ്.
advertisement
5/9
റെഡ് ചില്ലിസിന്റെ ബാനറിൽ ഗൗരി ഖാനും ഗൌരവ് വർമയും ചേർന്ന് നിർമിക്കുന്ന ഈ ആറ്റ്ലി ചിത്രം സെപ്റ്റംബർ 7ന് മൂന്ന് ഭാഷകളിലായി വേൾഡ് വൈഡ് റിലീസ് ചെയ്യും. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.
advertisement
6/9
വേദിയിലെത്തിയാല്‍ വളരെ ആവേശപൂര്‍വം സംസാരിക്കുന്ന അറ്റ്ലിയെയാണ് മുന്‍പ് വിജയ് സിനിമകളുടെ വേദിയില്‍ കണ്ടിട്ടുള്ളത് അതിന് ഇവിടെയും മാറ്റമൊന്നുമുണ്ടായില്ല.
advertisement
7/9
മൈക്കെടുത്ത് സംസാരിച്ച് തുടങ്ങിയ അറ്റ്ലി മുന്‍പ് ശങ്കറിന്‍റെ സംവിധാന സഹായി ആയി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഉള്ള ഒരു സംഭവം എല്ലാവരോടുമായി പറഞ്ഞു. യന്തിരന്‍ സിനിമയുടെ ജോലിക്കായി സുഹൃത്തും മറ്റൊരു സംവിധാന സഹായിയുമായ ആദം ദാസിനൊപ്പം മുംബൈയിലെത്തി.
advertisement
8/9
ഒരു തെരുവിലൂടെ നടന്ന് വന്നപ്പോള്‍ അദ്ദേഹം എന്നോട് അവിടെ കണ്ട ഒരു ഗേറ്റിന്‍റെ മുന്‍പില്‍ നില്‍ക്ക് ഒരു ഫോട്ടോ എടുക്കാമെന്ന് പറഞ്ഞു. ഞാന്‍ അവിടെ നിന്ന് ഫോട്ടോ എടുക്കുമ്പോള്‍ എനിക്ക് അറിയില്ലായിരുന്നു കിങ് ഖാന്‍റെ പ്രശസ്തമായ മന്നത്ത് എന്ന വീടിന് മുന്നിലാണ് താന്‍ നിന്നിരുന്നതെന്ന്.
advertisement
9/9
പിന്നാലെ 13 വര്‍ഷത്തിന് ശേഷം അതേ ഗേറ്റ് എന്‍റെ മുന്‍പില്‍ താനെ തുറന്നുവന്നു.. സത്യമാണ് .. അമ്മയെയും ദൈവത്തെയും ഭാര്യയെയും സത്യസന്ധമായി സ്നേഹിച്ചാല്‍ ദൈവം നമുക്ക് വേണ്ടത് വേണ്ടപ്പോഴൊക്കെ കൃത്യമായി തരും..വാതില്‍ തുറന്ന് സാക്ഷാല്‍ കിങ് ഖാന്‍ ടോം ക്രൂസിനും മുകളിലാണ് എനിക്ക് അദ്ദേഹം, എന്‍റെ മുന്നിലെത്തി വെല്‍ക്കം അറ്റ്ലി സാര്‍ എന്ന് പറഞ്ഞ് സ്വീകരിച്ചു.
മലയാളം വാർത്തകൾ/Photogallery/Film/
Jawan | അന്ന് ആരുമറിയാതെ ഷാരൂഖ് ഖാന്‍റെ ഗേറ്റിന് മുന്നില്‍ നിന്ന് ഫോട്ടോയെടുത്തു; 13 വര്‍ഷത്തിന് ശേഷം സംഭവിച്ചത് മറ്റൊന്ന്; അറ്റ്ലി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories