Diya Krishna | ആറു മാസം മുൻപ് വധുവായി ഒരുങ്ങിയ ദിയ; ഇന്ന് അഞ്ചാം മാസത്തിൽ തമിഴ് പൊണ്ണായി തിളങ്ങുന്നു
- Published by:meera_57
- news18-malayalam
Last Updated:
അഞ്ചാം മാസം ഫോട്ടോഷൂട്ട് മാത്രമല്ല, പൂജാ ചടങ്ങുകളും നടന്നു എന്ന ദിയ ക്യാപ്‌ഷനിൽ വ്യക്തമാക്കിയിട്ടുണ്ട്
advertisement
1/6

വധുവായി അണിഞ്ഞൊരുങ്ങിയതിന്റെ സന്തോഷം ഇനിയും തന്നെ വിട്ടുമാറിയിട്ടില്ല എന്ന് ദിയ കൃഷ്ണ (Diya Krishna) ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ദിയയുടെ ബ്രൈഡൽ ലുക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് അതുപോലെ വേണം എന്ന് ആഗ്രഹിച്ചവരും നിരവധി. എങ്കിൽ, ഒരിക്കൽക്കൂടി വധുവിനെപ്പോലെ മനോഹാരിയായി ഒരുങ്ങാൻ ദിയ കൃഷ്ണയ്ക്ക് സാധിച്ചു കഴിഞ്ഞു. അന്ന് ഫ്രയിമിൽ ദിയയും ഭർത്താവു അശ്വിൻ ഗണേഷും മാത്രമെങ്കിൽ, ഇന്ന് ഇനിയും ഫോട്ടോയിൽ കാണാൻ കഴിയുന്ന, എന്നാൽ മുഖം കാണാൻ അൽപ്പം കൂടി കാത്തിരിക്കേണ്ട ഒരാൾ കൂടിയുണ്ട്. അവരുടെ ആദ്യത്തെ കണ്മണി
advertisement
2/6
അഞ്ചാം മാസത്തിൽ നിറവയറുമായി നിൽക്കുന്ന ദിയ കൃഷ്ണയുടെ ചിത്രങ്ങൾ അവർ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു. ഭർത്താവ് അശ്വിൻ ഗണേഷിന്റെ തമിഴ് പാരമ്പര്യം പേറിയാണ് ദിയ കൃഷ്ണ അണിഞ്ഞൊരുങ്ങിയത്. മഞ്ഞയും ഹോട്ട് പിങ്കും നിറങ്ങൾ ചേർന്ന പട്ടുസാരിയും, പരമ്പരാഗത സ്വർണാഭരണങ്ങളുമാണ് ദിയ കൃഷ്ണയുടെ വേഷം. അഞ്ചു മാസങ്ങൾ തികഞ്ഞ വേളയിൽ വയറിനു മുകളിലൂടെ ഒഡ്യാണവും ദിയ കൃഷ്ണ ചുറ്റിയിട്ടുണ്ട്. ഭാര്യയെ ചേർത്തുപിടിച്ച് ഭർത്താവ് അശ്വിൻ ഗണേഷും ഒപ്പമുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
അഞ്ചാം മാസം ഫോട്ടോഷൂട്ട് മാത്രമല്ല, പൂജാ ചടങ്ങുകളും നടന്നു എന്ന ദിയ ക്യാപ്‌ഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. ദിയയുടെ വീട്ടിലെ ആദ്യത്തെ പേരക്കിടാവാണ് പിറക്കാൻ പോകുന്നത്. അശ്വിന്റെ വീട്ടിൽ ജ്യേഷ്‌ഠനും ഭാര്യക്കും ഒരു മകളുണ്ട്. വിവാഹം കഴിഞ്ഞ ശേഷം കുറച്ചുനാൾ കഴിഞ്ഞതും ദിയ കൃഷ്ണ ഗർഭിണിയാണോ എന്ന ചോദ്യം ആരാധകരിൽ ഉടലെടുത്തിരുന്നു. എന്നാൽ, അപ്പോഴൊന്നും ദിയ ഒരു മറുപടി കൊടുത്തിരുന്നില്ല. എന്നാൽ, മൂന്നു മാസം കഴിഞ്ഞതും അക്കാര്യം ദിയ കൃഷ്ണ തന്നെ സ്ഥിരീകരിച്ചു
advertisement
4/6
ഗർഭിണിയായിരിക്കെ തന്നെ ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേഷും ഹണിമൂൺ യാത്ര പോയതും അവർ പങ്കിട്ട വിശേഷങ്ങളുടെ കൂടെയുണ്ട്. കൂട്ടുകാരിക്കും ഭർത്താവിനുമൊപ്പം ലണ്ടനിലായിരുന്നു ദിയ കൃഷ്ണയും അശ്വിൻ ഗണേഷും താമസം. ലണ്ടൻ നഗരത്തിൽ നൃത്തം ചെയ്യുന്ന വീഡിയോ കണ്ട പലരും, താരപുത്രി ഗർഭിണിയാണ് എന്ന് ഏകദേശം ഉറപ്പിച്ചിരുന്നു. എന്നാൽ, അപ്പോഴും ദിയയിൽ നിന്നും അക്കാര്യത്തിൽ ഒരു മറുപടി വരാൻ അവർ കാത്തു. ഒടുവിൽ ആലിയ ഭട്ട് സ്റ്റൈലിൽ തന്നെ ദിയ കൃഷ്ണ അതിനൊരു തീരുമാനമുണ്ടാക്കി
advertisement
5/6
ദിയ കൃഷ്ണയും അശ്വിൻ ഗണേഷും ഡോക്‌ടറുടെ മുന്നിൽ സ്കാനിങ്ങിന് എത്തിയ വിശേഷമാണ് അവർ പോസ്റ്റ് ചെയ്തത്. ദിയ അതിനു മുൻപ് തന്നെ തന്റെ സ്ഥിരം വ്‌ളോഗിംഗ് പരിപാടികൾക്ക് അവധി നൽകിയിരുന്നു. ദിയയെ യൂട്യൂബ് ചാനലിൽ കാണാൻ കഴിയാതെ വന്നതോട് കൂടി എന്തുപറ്റി എന്ന് അന്വേഷിക്കുന്നവരും ഉണ്ടായിരുന്നു. ഗർഭിണിയാണ് എന്ന് തോന്നാതിരുന്ന തരത്തിലെ വേഷങ്ങൾ തിരഞ്ഞെടുത്ത് ധരിക്കാനും ദിയ പ്രത്യേകം ശ്രദ്ധ നൽകി. ഈ സമയത്താണ് ദിയ കൃഷ്ണയുടെ ഓൺലൈൻ ബിസിനസിന്റെ പേരിൽ ചില വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടതും
advertisement
6/6
ഗർഭിണിയെങ്കിലും ദിയ കൃഷ്ണ അവരുടെ സോഷ്യൽ മീഡിയ ലൈഫ് മുടക്കിയിട്ടില്ല. ഇവിടെ എപ്പോഴും ഏതെങ്കിലും കാര്യങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് ദിയ കൃഷ്ണ സജീവമായി ഉണ്ടാവും. ദിയ നൽകിയിട്ടുള്ള ക്യാപ്‌ഷൻ പ്രകാരം ഇത് അഞ്ചാം മാസ ചടങ്ങുകളുടെ ഒന്നാം ദിവസമാണ്, എങ്കിൽ വരും ദിവസങ്ങളിൽ ദിയ കൃഷ്ണ ഈ പൂജാ ചടങ്ങുകളുടെ കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടും എന്നുറപ്പായിക്കഴിഞ്ഞു
മലയാളം വാർത്തകൾ/Photogallery/Film/
Diya Krishna | ആറു മാസം മുൻപ് വധുവായി ഒരുങ്ങിയ ദിയ; ഇന്ന് അഞ്ചാം മാസത്തിൽ തമിഴ് പൊണ്ണായി തിളങ്ങുന്നു