Diya Krishna | ദിയ കൃഷ്ണയുടെ വീട്ടിൽ നിന്നും വലിയ കാർഡ്ബോർഡ് ബോക്സ് നിറയെ വസ്ത്രങ്ങൾ പുറത്തേക്ക്
- Published by:meera_57
- news18-malayalam
Last Updated:
ഗർഭിണിയാണ് എന്നത് കൊണ്ട് റിലാക്സ് ചെയ്യാനൊന്നും ദിയ കൃഷ്ണയെ കിട്ടില്ല. താരപുത്രി തിരക്കിലാണ്
advertisement
1/6

കൃഷ്ണകുമാർ കുടുംബത്തിന്റെ അടുത്ത തലമുറക്ക് തുടക്കമിടാൻ തയാറെടുക്കുകയാണ് രണ്ടാമത്തെ മകളായ ദിയ കൃഷ്ണ (Diya Krishna). ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേഷും (Aswin Ganesh). എന്നാൽ, ഗർഭിണിയാണ് എന്നത് കൊണ്ട് റിലാക്സ് ചെയ്യാനൊന്നും ദിയ കൃഷ്ണയെ കിട്ടില്ല. ഗർഭിണിയായ ദിയ ഒരു സംരംഭത്തിന്റെ അമരക്കാരി കൂടിയാണ്. താൻ സ്വയം വഴിവെട്ടി വന്നവൾ എന്ന് ദിയ കൃഷ്ണ വളരെ മുൻപേ പറഞ്ഞിരുന്നു. തിരുവനന്തപുരം നഗരത്തിൽ ഫാൻസി ആഭരണങ്ങളുടെ ബിസിനസ്സ് നടത്തുന്ന ദിയ കൃഷ്ണ കുറച്ചു നാളുകൾക്ക് മുൻപ് കവടിയാറിൽ ഒരു ഷോറൂം തുറന്നിരുന്നു
advertisement
2/6
ഇപ്പോൾ ദിയ കൃഷ്ണ എത്തുന്നത് തന്റെ വീട്ടിലെ ചില ദൃശ്യങ്ങളുമായാണ്. വിവാഹം കഴിഞ്ഞതും ദിയ ഭർത്താവ് അശ്വിൻ ഗണേഷിന്റെ ഒപ്പം തന്റെ വീടിന്റെ അടുത്തായി ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്തിരുന്നു. വിവാഹം കഴിഞ്ഞ്, രണ്ടു കുടുംബങ്ങളെയും ബുദ്ധിമുട്ടിക്കാതെ, ഒരു വീട്ടിൽ സ്വതന്ത്രമായി താമസിക്കാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. രണ്ടുപേരുടെയും വീടുകൾ ഒരേ നഗരത്തിൽ തന്നെയാണ് താനും. ഇടയ്ക്കിടെ ദിയയുടെ വീട്ടിലേക്കും അശ്വിന്റെ വീട്ടിലേക്കും ഇരുവരും ഓരോ കാര്യങ്ങൾക്കായി പോയിവരാറുമുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
ദിയ കൃഷ്ണയുടെ ഷോപ്പിംഗ് ഭ്രമം എല്ലാവരും കണ്ടതാണ്. അതിനു തെളിവായി അവരുടെ യൂട്യൂബ് ചാനൽ വ്‌ളോഗുകൾ മാത്രം നോക്കിയാൽ മതി. എവിടെപ്പോയാലും കീശയിൽ എന്തുണ്ട് എന്നത് ദിയ കൃഷ്ണയ്ക്ക് വിഷയമല്ല. ബ്രാൻഡഡ് ഉത്പ്പന്നങ്ങൾ ഉൾപ്പെടെ ദിയ വാങ്ങി കാർട്ടിൽ ആഡ് ചെയ്തിരിക്കും. ദിയ കൃഷ്ണയെ പരിചയപ്പെടും മുൻപ് താൻ നൂറു രൂപയുടെ വാച്ച് ധരിച്ചിരുന്ന ആളാണ് എന്ന് അശ്വിൻ ഗണേഷ് ഒരഭിമുഖത്തിൽ പറഞ്ഞരിന്നു. എന്നാൽ, ദിയ അശ്വിനെയും ബ്രാൻഡഡ് ആക്കി മാറ്റി
advertisement
4/6
ഓസി എന്ന് വിളിക്കുന്ന ദിയ മാത്രമല്ല, ദിയയുടെ കുടുംബാംഗങ്ങൾ എല്ലാപേരും തന്നെ വസ്ത്രങ്ങളോടും ആഭരണങ്ങളോടും മേക്കപ്പ് ഉല്പന്നങ്ങളോടും പ്രിയമുള്ളവരാണ്. നാല് സഹോദരിമാരും തമ്മിൽ ഇടയ്ക്കിടെ മേക്കപ്പിന്റെ കാര്യത്തിൽ അടിപിടി കൂടാറുണ്ട് എന്ന് മൂത്ത സഹോദരിയായ അഹാന കൃഷ്ണ ഒരിക്കൽ പറഞ്ഞിരുന്നു. എന്നിരുന്നാലും, ദിയക്ക് വസ്ത്രങ്ങളോടുമുണ്ട് ഒരു സ്നേഹം. ഓരോ ഇവെന്റിനും അനുസൃതമായി അനുയോജ്യമായ വേഷം ധരിക്കാൻ ദിയ കൃഷ്ണ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എന്നാലിപ്പോൾ, പലരും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നത്തിലൂടെ ദിയ കൃഷ്ണയും കടന്നു പോകുന്നു
advertisement
5/6
വീട്ടിലെ അലമാര ഒഴിക്കുന്ന തിരക്കിലാണ് ദിയ കൃഷ്ണ ഇപ്പോൾ. ഒരു വലിയ കാർഡ്ബോർഡ് ബോക്സിലേക്ക് വസ്ത്രങ്ങൾ നിറയ്ക്കുന്ന തിരക്കിലാണ് ദിയ കൃഷ്ണ. തന്റെ പഴയ വസ്ത്രങ്ങൾ എല്ലാം തന്നെ മറ്റൊരിടത്തേക്ക് പാക്ക് ചെയ്ത് നൽകുന്ന സന്തോഷമുണ്ട് ദിയ കൃഷ്ണയ്ക്ക്. താൻ പണ്ട് നന്നേ മെലിഞ്ഞിരുന്നു എന്ന് ദിയ ഒരിക്കൽ ഒരു പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. അതിപ്പോൾ, എന്താണ് എന്ന് ഈ വീഡിയോ പോസ്റ്റ് നോക്കിയാൽ മനസിലാക്കാം. എടുത്തിട്ടും എടുത്തിട്ടും അലമാര ഒഴിയുന്നില്ല താനും
advertisement
6/6
ഗിവ് എവെയായി വസ്ത്രങ്ങൾ നൽകാനുള്ള തീരുമാനമെടുത്തു കഴിഞ്ഞു ദിയ കൃഷ്ണ. ഇനിയിപ്പോൾ, വാർഡ്റോബിലേക്ക് പുത്തൻ വസ്ത്രങ്ങളും കുഞ്ഞുവാവയുടെ ഉടുപ്പുകളും എല്ലാം എത്തിച്ചേരും. അതിനു വേണ്ടി കൂടുതൽ ഇടം തീർക്കുന്നത് കൂടിയാവും ദിയ കൃഷ്ണ ഇവിടെ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ദിയ കൃഷ്ണ ഈ വിശേഷം പോസ്റ്റ് ചെയ്തത്
മലയാളം വാർത്തകൾ/Photogallery/Film/
Diya Krishna | ദിയ കൃഷ്ണയുടെ വീട്ടിൽ നിന്നും വലിയ കാർഡ്ബോർഡ് ബോക്സ് നിറയെ വസ്ത്രങ്ങൾ പുറത്തേക്ക്