കിങ് ഓഫ് കൊത്തയ്ക്ക് പുഷ്പയുമായി സാമ്യമോ? മറുപടിയുമായി ദുൽഖർ
- Published by:Anuraj GR
- news18-malayalam
Last Updated:
ഒരു അഭിമുഖത്തിലാണ് ദുൽഖർ സൽമാൻ ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവാദത്തിൽ പ്രതികരിച്ചത്
advertisement
1/8

ഇത്തവണ ഓണത്തിന് തിയറ്ററുകളെ ഇളക്കിമറിക്കാൻ ഒരുങ്ങുകയാണ് കിങ് ഓഫ് കൊത്ത(King of Kotha) എന്ന ദുൽഖർ സൽമാൻ ചിത്രം. ഏറെ പ്രതീക്ഷകളുണർത്തി ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നിരുന്നു. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. കിങ് ഓഫ് കൊത്തയ്ക്ക് തെലുങ്ക് ചിത്രം പുഷ്പയുമായി സാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ അഭിപ്രായപ്പെടുന്നത്.
advertisement
2/8
ഏതായാലും പുഷ്പയുമായി സാമ്യമുണ്ടെന്ന വിമർശനത്തിന് മറുപടിയുമായി കിങ് ഓഫ് കൊത്തയിലെ നായകൻ സാക്ഷാൽ ദുൽഖർ സൽമാൻ തന്നെ രംഗത്തെത്തി. ഒരു അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് പ്രതികരിച്ചത്. ആരെയും അനുകരിക്കാൻ ശ്രമിച്ചിട്ടില്ലെന്ന മറുപടിയാണ് ദുൽഖർ സൽമാൻ നൽകുന്നത്.
advertisement
3/8
കിങ് ഓഫ് കൊത്തയിലെ ചില രംഗങ്ങൾ പുഷ്പയുമായി സാമ്യമുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ അതൊരു കോംപ്ലിമെന്‍റായി എടുക്കുകയാണെന്ന് ദുൽഖർ പറയുന്നു. ഒരു നടൻ എന്ന നിലയില്‍ ബണ്ണിയെ ഒരുപാട് ഇഷ്ടമാണ്. 2019 മുതല്‍ കൊത്തയ്ക്കൊപ്പമുണ്ട്. മൂന്ന് വര്‍ഷമെടുത്താണ് ചിത്രത്തിന്റെ ക്യാരക്റ്റര്‍ സ്കെച്ച് പൂര്‍ത്തിയാക്കുന്നതെന്നും ദുൽഖർ പറഞ്ഞു.
advertisement
4/8
തങ്ങൾ ആരെയും അനുകരിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ദുൽഖർ വ്യക്തമാക്കി. എങ്കിലും പുഷ്പ ഉണ്ടാക്കിയ ചലനം കൊത്തയ്ക്കും നേടാനാകണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു.
advertisement
5/8
ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കിങ് ഓഫ് കൊത്തയ്ക്കായി കാത്തിരിക്കുന്നത്. ദുൽഖറിന്‍റെ കരിയർ ബെസ്റ്റ് സിനിമയായി കൊത്ത മാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
advertisement
6/8
നേരത്തെ ചിത്രത്തിലെ കലാപകാര എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഗാനം ഔദ്യോഗികമായി റിലീസ് ചെയ്ത് ഒരു ദിവസത്തിനകം യൂട്യൂബ് ട്രെൻഡിങിൽ ഒന്നാമതെത്തി.
advertisement
7/8
കിങ് ഓഫ് കൊത്ത ഓഗസ്റ്റ് 24ന് ഓണം റിലീസായി പ്രദർശനത്തിനെത്തും. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
advertisement
8/8
ദുൽഖറിനെ കൂടാതെ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങി വമ്പൻതാരനിരയുമായാണ് ചിത്രം എത്തുന്നത്. സീ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ ആദ്യ സിനിമ കൂടിയാണിത്.