TRENDING:

'പതറാതെ മുന്നേറാൻ ആ നാലുവയസുകാരിയുടെ കൈ ഞാനിപ്പോഴും മുറുകെ പിടിക്കും'; പുതിയ തുടക്കത്തെക്കുറിച്ച് എസ്‌തർ അനിൽ

Last Updated:
ഒരു ചെറിയ പെൺകുട്ടി എന്ന ടാ​ഗിനൊപ്പം തനിക്കെന്താണ് വേണ്ടതെന്ന് ഉറപ്പുള്ള വലിയ സ്വപ്നങ്ങളുള്ള പെൺകുട്ടിയാണ് താനെന്നാണ് എസ്തർ കുറിച്ചത്
advertisement
1/7
'പതറാതെ മുന്നേറാൻ ആ നാലുവയസുകാരിയുടെ കൈ ഞാനിപ്പോഴും മുറുകെ പിടിക്കും'; പുതിയ തുടക്കത്തെക്കുറിച്ച് എസ്‌തർ അനിൽ
മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് എസ്തർ അനിൽ (Esther Anil). കുട്ടിത്തം തുളുമ്പുന്ന കളിച്ചിരികളുമായി പ്രേക്ഷകരുടെ മുന്നിലെത്തിയ താരത്തിന് ഇന്നും ആരാധകർ ഏറെയാണ്. ദൃശ്യത്തിൻറെ രണ്ടാം ഭാ​ഗത്തിലും എസ്തർ അഭിനയിച്ചിരുന്നു. വളരെ ചുരുക്കം ചില സിനിമകൾ മാത്രം ചെയ്തിട്ടുള്ള എസ്തർ അഭിനയത്തിനെക്കാളും പഠനത്തിനാണ് പ്രാധാന്യം നൽകിയിരുന്നത്.
advertisement
2/7
മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കിയ എസ്തർ ഉന്നത പഠനത്തിനായി ലണ്ടനിലേക്ക് പറന്ന വിവരമാണ് സോഷ്യമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിന് (LCE) മുന്നിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഉപരിപഠനത്തെ കുറിച്ച് നടി കുറിച്ചത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഡവലപ്‌മെന്റൽ സ്റ്റഡീസിൽ ഉപരിപഠനം നടത്തുകയാണ് താരം. സോഷ്യൽ മീഡിയയിൽ തന്നെ കുറിച്ചുള്ള കാര്യങ്ങൾ പങ്കുവയ്ക്കുന്നതിൽ വലിയ ആ​ഗ്രഹമൊന്നുമില്ലെന്നും എന്നാൽ, ഉപരിപഠനത്തെ കുറിച്ച് പറയുന്നതിൽ സന്തോഷമുണ്ടെന്നുമാണ് എസ്തർ കുറിച്ചത്.
advertisement
3/7
നാലു വയസിൽ സ്കൂൾ കുട്ടിയായിരുന്നപ്പോഴുള്ള ചിത്രവും എസ്തർ പങ്കുവച്ചിട്ടുണ്ട്. ഒരു ചെറിയ പെൺകുട്ടി എന്ന ടാ​ഗിനൊപ്പം തനിക്കെന്താണ് വേണ്ടതെന്ന് ഉറപ്പുള്ള വലിയ സ്വപ്നങ്ങളുള്ള പെൺകുട്ടിയാണ് താനെന്നുമാണ് എസ്തർ കുറിച്ചിരിക്കുന്നത്. ജീവിതത്തിലെ പുതിയ തുടക്കമായ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പഠനത്തെ കുറിച്ച് വാചാലയായിരിക്കുകയാണ് എസ്തർ.
advertisement
4/7
'സാധാരണയായി സമൂഹമാധ്യമങ്ങളിലൂടെ എല്ലാം തുറന്നു പറയുന്ന ഒരാളല്ല. പക്ഷെ, ഇന്ന് ഇതിനെ കുറിച്ച് പറയാൻ ആ​ഗ്രഹിക്കുന്നു. എപ്പോഴും മനോഹരമായ ചിത്രങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ആൾക്കാരെ അവരുടെതായ അനുമാനങ്ങൾ മെനയാൻ വിടുകയാണ് പതിവ്. 'അവൾ നായികയാകാൻ വേണ്ടി കഷ്ടപ്പെടുന്ന ചെറിയൊരു പെൺകുട്ടി' എന്ന തരത്തിലാണ് പലരും എന്നെ കുറിച്ച് കമന്റ് ചെയ്യുന്നത്. ആ വാക്കുകൾക്ക് പിന്നിൽ ഒളിച്ചിരുന്ന് നിശബ്ദമായി എന്റെ സ്വപ്നങ്ങൾ കെട്ടിപ്പടുക്കാൻ ആ​ഗ്രഹിച്ചു.'- എസ്തർ കുറിച്ചു.
advertisement
5/7
'ഇതെന്റെ ചുമലിലെ ചെറിയൊരു തലോടൽ മാത്രമായിരുന്നു. ഇതൊരു ചെറിയ കാര്യമായിരിക്കാം. തനിക്ക് എന്താണ് വേണ്ടതെന്ന് ഉറപ്പുള്ള വലിയ സ്വപ്ന‌ങ്ങളുള്ള ഒരു ചെറിയ പെൺകുട്ടി അത് നേടുന്നതിനായി കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഓരോ ചുവടുവെപ്പിനൊപ്പവും ഉറച്ചു നിൽക്കുന്ന കുറച്ചുപേരുണ്ട് അവരൊക്കെ ആരാണെന്ന് അവർക്കറിയാം. നിങ്ങളുടെ സ്നേഹം എന്റെ മനസിൽ നിറച്ചിരിക്കുന്നു. എന്റെ ചിറകുകൾക്ക് ശക്തിയില്ലാത്തപ്പോൾ ചിറകുകൾ നൽകാൻ നിങ്ങളില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്തായി തീരുമെന്ന് ഞാൻ ചിന്തിക്കാറുണ്ട്.'- എന്നായിരുന്നു നടിയുടെ വാക്കുകൾ.
advertisement
6/7
'സമൂഹമാധ്യമങ്ങളിൽ ഞാൻ അധികം ഇടപഴകാറില്ല. ഇവിടെ കമന്റിടുന്ന ആളുകളെ എന്റെ ആരാധകർ എന്നു വിളിക്കാൻ കഴിയുമോ എന്നു പോലും എനിക്കറിയില്ല. നിങ്ങളിൽ ചിലരെങ്കിലും എന്നെ ആത്മാർ‌ത്ഥമായി സ്നേഹിക്കുകയും ആശംസകൾ നേരുകയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങൾക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹമെല്ലാം എന്നെങ്കിലും തിരിച്ചു കഴിയുവാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.'- താരം കൂട്ടിച്ചേർത്തു.
advertisement
7/7
'പഴയ നാലുവയസുകാരിയായ എന്നോടൊപ്പം, പരാജയപ്പെടാനും പോരാടാനും പുതിയ ഉ‌യരങ്ങളിലേക്ക് പതറാതെ മുന്നേറാനുമായി ആ നാലുവയസുകാരിയുടെ കൈ ഞാനിപ്പോഴും മുറുകെപിടിക്കും.'- എന്നാണ് നാലു വയസ്സുള്ളപ്പോഴുള്ള ചിത്രം പങ്കുവച്ചുകൊണ്ട് എസ്തർ കുറിച്ചത്.
മലയാളം വാർത്തകൾ/Photogallery/Film/
'പതറാതെ മുന്നേറാൻ ആ നാലുവയസുകാരിയുടെ കൈ ഞാനിപ്പോഴും മുറുകെ പിടിക്കും'; പുതിയ തുടക്കത്തെക്കുറിച്ച് എസ്‌തർ അനിൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories