വാമിഖ ഗബ്ബി ബാഹുബലിയിൽ ഉണ്ടായിരുന്നോ? ആരാധകരെ കൺഫ്യൂഷനാക്കി താരത്തിന്റെ പരാമർശം
- Published by:Naseeba TC
- news18-malayalam
Last Updated:
ചിത്രത്തിനായി ആയുധ പരിശീലനം ആരംഭിച്ചിരുന്നുവെന്നും വാമിഖ
advertisement
1/7

വാമിഖ ഗബ്ബി ബാഹുബലിയിലുണ്ടോ? നടിയുടെ ഒരു പരാമർശത്തിന്റെ പേരിൽ ആരാധകർക്കിടയിലുണ്ടായ കൺഫ്യൂഷനാണിത്. ഒരു അഭിമുഖത്തിൽ ബാഹുബലിയിൽ താനും ഭാഗമായിരുന്നുവെന്ന വാമിഖയുടെ പരാമർശമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.
advertisement
2/7
ബാഹുബലിക്കു വേണ്ടി താൻ പരിശീലനം നടത്തിയിരുന്നുവെന്നും എന്നാൽ ചിത്രത്തിന്റെ സംവിധായകർ മാറിക്കൊണ്ടിരുന്നതിനാൽ ചിത്രം നീണ്ടു പോയി എന്ന തരത്തിലായിരുന്നു വാമിഖയുടെ പരാമർശം.
advertisement
3/7
സംവിധായകന്റെ കാര്യത്തിൽ അന്തിമ തീരുമാനമായോ എന്ന് താൻ അന്വേഷിച്ചിരുന്നു. എന്തുകൊണ്ടാണ് ആ പ്രൊജക്ട് വേണ്ടെന്നുവെച്ചതെന്ന് അറിയില്ല. ചിത്രം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് പ്രചരിക്കുന്ന വീഡിയോയിൽ വാമിഖ പറയുന്നത്.
advertisement
4/7
ഒരു അഭിമുഖത്തിന്റെ ഈ ഒരു ഭാഗം മാത്രമാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. വാമിഖ പറഞ്ഞത് കേട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കമന്റ് ബോക്സിൽ പലരും രോഷപ്രകടനം നടത്തി.
advertisement
5/7
എന്നാൽ യഥാർത്ഥത്തിൽ വാമിഖ പറഞ്ഞത് വാസ്തവമാണ്. പക്ഷേ, പറഞ്ഞത് 2015 ൽ രാജമൗലി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഇതിഹാസമായ ബാഹുബലിയെ കുറിച്ചല്ലെന്ന് മാത്രം.
advertisement
6/7
വീണ്ടും കൺഫ്യൂഷനായോ? രാജമൗലിയുടെ ബാഹുബലിക്ക് ഒരു പ്രീക്വൽ നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു. 'ബാഹുബലി: ബിഫോർ ദി ബിഗ്നിങ്' എന്നായിരുന്നു പ്രൊജക്ട്. ബാഹുബലി സിനിമയിലെ ശിവകാമിയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരുന്നു കഥ.
advertisement
7/7
ഇതിനായി മൃണാൽ ഠാക്കൂറിനെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് കഥാപാത്രം വാമിഖയിലേക്ക് എത്തുകയായിരുന്നു. 2018 ൽ പ്രഖ്യാപിച്ച ചിത്രം പിന്നീട് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. സംവിധായകന്റെ കാര്യത്തിലുള്ള ആശയക്കുഴപ്പമാണ് ചിത്രം ഉപേക്ഷിക്കാനുള്ള കാരണമെന്നാണ് റിപ്പോർട്ടുകൾ.
മലയാളം വാർത്തകൾ/Photogallery/Film/
വാമിഖ ഗബ്ബി ബാഹുബലിയിൽ ഉണ്ടായിരുന്നോ? ആരാധകരെ കൺഫ്യൂഷനാക്കി താരത്തിന്റെ പരാമർശം