ചലച്ചിത്ര പ്രേമികൾക്ക് ഇന്ന് ഗോൾഡൻ ഫ്രൈഡേ; റിലീസാകുന്നത് നാലു സിനിമകൾ
Last Updated:
ബോക്സോഫീസിൽ വിജയം നേടുന്നത് ഏതൊക്കെ സിനിമകളെന്ന് കണ്ടുതന്നെ അറിയണം
advertisement
1/5

സിനിമാപ്രേമികൾക്ക് ഇന്ന് മികച്ച വെള്ളിയാഴ്ച. ലാൽജോസ്- ബിജു മേനോൻ ടീമിന്റെ 41, നിവിൻ പോളിയുടെ മൂത്തോൻ, സുരാജും സൗബിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രം ആദിത്യ വർമ എന്നിവയാണ് ഇന്ന് തിയറ്ററുകളിലെത്തുന്നത്.
advertisement
2/5
ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ആദ്യപ്രദർശനം നടത്തിയ ചിത്രമാണ് മൂത്തോൻ. അനുരാഗ് കശ്യപ് നിർമിച്ച ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗീതു മോഹൻദാസാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം.
advertisement
3/5
സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളായി എത്തുകയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വെർഷൻ 5.25ലൂടെ. ചിത്രത്തിൽ റോബോട്ടും കഥാപാത്രമാവുകയാണ്. രതീഷ് ബാലകൃഷ്ണനാണ് തിരക്കഥയും സംവിധാനവും.
advertisement
4/5
ലാൽജോസും ബിജുമേനോനും ഒന്നിക്കുന്ന ചിത്രമാണ് നാൽപ്പത്തിയൊന്ന്. ഒരു യുക്തിവാദി ശബരിമല കയറാൻ തീരുമാനിക്കുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നിമിഷ സജയനാണ് നായിക.
advertisement
5/5
അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വർമ്മ. വിക്രത്തിന്റെ മകൻ ധ്രുവ് വിക്രത്തിന്റെ അരങ്ങേറ്റചിത്രമെന്ന പ്രത്യേകതയും ആദിത്യ വർമ്മക്കുണ്ട്. ഇത് ഏത് സിനിമയാണ് ബോക്സ് ഓഫീസ് കീഴടക്കുക എന്ന് കാത്തിരുന്ന് തന്നെ കാണണം.
മലയാളം വാർത്തകൾ/Photogallery/Film/
ചലച്ചിത്ര പ്രേമികൾക്ക് ഇന്ന് ഗോൾഡൻ ഫ്രൈഡേ; റിലീസാകുന്നത് നാലു സിനിമകൾ