TRENDING:

17-ാം വയസിൽ താരറാണി; വ്യഭിചാരകുറ്റത്തിന് ഹോട്ടലിൽ നിന്ന് പിടിക്കപ്പെട്ട നായികയുടെ പിന്നീടുള്ള ജീവിതം

Last Updated:
ചലച്ചിത്ര ലോകത്ത് തെളിഞ്ഞു നിൽക്കുന്ന വേളയിൽ ഉണ്ടായ അറസ്റ്റിൽ മാറിമറിഞ്ഞ നടിയുടെ കരിയർ
advertisement
1/6
17-ാം വയസിൽ താരറാണി; വ്യഭിചാരകുറ്റത്തിന് ഹോട്ടലിൽ നിന്ന് പിടിക്കപ്പെട്ട നായികയുടെ പിന്നീടുള്ള ജീവിതം
ആദ്യ സിനിമയിൽ തന്നെ വിജയം നേടാൻ എല്ലാ അഭിനേതാക്കൾക്കും സാധിച്ചെന്നു വരില്ല. അക്കൂട്ടരിൽ വ്യത്യസ്തയാണ് നടി ശ്വേതാ ബസു പ്രസാദ് (Shweta Basu Prasad). നടക്കില്ല എന്ന് പലരും പറയുന്ന കാര്യങ്ങൾ നിഷ്പ്രയാസം തന്റെ പേരിലാക്കാൻ കഴിഞ്ഞ താരം. കേവലം പതിനേഴു വയസുള്ളപ്പോൾ തന്നെ താരറാണി പട്ടം നേടിയ സുന്ദരി. എന്നാൽ, ഒരു അറസ്റ്റിനെ തുടർന്ന് ജീവിതം തലകീഴായി മാറിയ നടി ഇന്നും ചലച്ചിത്ര ലോകത്തിലെ ഉത്തരമില്ലാ പ്രഹേളികയാണ്. ബാലതാരമായാണ് ഈ നടിയുടെ സിനിമാ പ്രവേശം. സിനിമയിൽ തുടങ്ങി വെബ് സീരീസ് വരെ നിറഞ്ഞു നിൽക്കാൻ താരം ഈ കാലം കൊണ്ട് ശ്രദ്ധിച്ചിട്ടുണ്ട്
advertisement
2/6
തന്റെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകാതിരുന്നിട്ടു പോലും, 17 വർഷങ്ങൾക്ക് മുൻപ് ഡയലോഗുകളുടെ കാര്യത്തിൽ ഈ താരം തെലുങ്ക് സിനിമാ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടു. ആദ്യ സിനിമയിൽ തുടങ്ങിയ അവർക്ക് തന്റെ കരിയറിൽ തിരിഞ്ഞു നോക്കേണ്ട സാഹചര്യം വന്നിട്ടില്ല. സിനിമയോടൊപ്പം ശ്വേതയുടെ പേരും അറിയപ്പെട്ടു. കാസ്കോ, റെയ്ഡ്, കലാവർ കിംഗ് മുതലായ സിനിമകളിൽ അവർ വേഷമിട്ടിട്ടുണ്ട്. ഇതിൽ 'റെയ്ഡ്' വിജയചിത്രമായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
കരിയറിന്റെ തുടക്കത്തിൽ തന്നെ തിളങ്ങി നിന്ന നടിയുടെ പേരിൽ ഒരു വ്യഭിചാര കേസ് കൂടി വന്നതോടെ അവരുടെ പേരിന് അതൊരു കളങ്കമായി തീർന്നു. ഹോട്ടലിൽ നിന്നും പിടിക്കപ്പെടുകയും, അത് വാർത്തയായി മാറുകയുമായിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞതും ആരോപണങ്ങളിൽ നിന്നും അവർ മുക്തയായി. എങ്കിലും, കരിയറിൽ മാറ്റങ്ങൾ കൊണ്ടുവരാൻ അതിനൊന്നും കഴിഞ്ഞില്ല. പല പല ഓഫറുകൾ വന്നുവെങ്കിലും, അതൊന്നും കേസിനു മുൻപുള്ള നിലയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കാൻ പാകത്തിനായിരുന്നില്ല
advertisement
4/6
2002ൽ റിലീസ് ചെയ്ത 'മക്ടീ' എന്ന ത്രില്ലർ ചിത്രത്തിൽ ശ്വേതയായിരുന്നു പ്രധാനവേഷം അവതരിപ്പിച്ചത്. ഇതിൽ ചുന്നി, മുന്നി എന്ന ഇരട്ട സഹോദരിമാരുടെ വേഷങ്ങളിൽ അവർ അഭിനയിച്ചു. മുതിർന്ന ബോളിവുഡ് താരം ശബാന ആസ്മി, നടൻ മകരന്ദ് ദേശ്പാണ്ഡെ എന്നിവരായിരുന്നു ഈ സിനിമയിൽ ശ്വേതയുടെ ഒപ്പം അഭിനയിച്ചത്. ഈ ചിത്രക്ക് ശ്വേതയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തു. സിനിമയെ കുറിച്ച് യാതൊരു അറിവും ഇല്ലാതിരുന്ന പ്രായത്തിലാണ് ഈ ചിത്രത്തിൽ അഭിനയിച്ചത് എന്ന് ശ്വേത ഒരിക്കൽ പറഞ്ഞിട്ടുണ്ട്
advertisement
5/6
കേസിനു പിന്നാലെ ശ്വേതയ്ക്ക് അവസരങ്ങൾ വാഗ്ദാനം നൽകി സെലിബ്രിറ്റികൾ പലരും മുന്നോട്ടു വന്നെകിലും, അതൊന്നും തന്നെ സാക്ഷാത്കരിക്കപ്പെട്ടില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശ്വേതയുടെ പ്രകടനം ഒ.ടി.ടിയിൽ മാത്രമായി ചുരുങ്ങി. ഇത്തരത്തിലാണ് അവരുടെ കരിയർ മുന്നോട്ടു പോകുന്നതും
advertisement
6/6
 എന്നിരുന്നാലും, സോഷ്യൽ മീഡിയയിലെ ശ്വേതയുടെ സാന്നിധ്യത്തെ തള്ളിക്കളയാനാവില്ല. ഇൻസ്റ്റഗ്രാമിലെ ഫോളോവർ പട്ടികയിൽ അവർക്ക് ഏഴു ലക്ഷത്തോളം ആരാധകരുണ്ട്. ഇത് അത്ര വലിയ സംഖ്യ അല്ലെങ്കിൽ പോലും, ശ്വേതയെ സംബന്ധിച്ച് ഇത് ചെറുതെന്ന് പറയാൻ സാധ്യമല്ല. പാൻ-ഇന്ത്യൻ ചിത്രങ്ങൾ വെന്നിക്കൊടി പാറിക്കുന്ന സിനിമാ ലോകത്തേക്ക് ശ്വേതയ്ക്ക് അതിശക്തമായി തിരിച്ചുവരാൻ കഴിയും എന്ന് ചിലർ വിശ്വസിക്കുന്നു. നിലവിൽ 34കാരിയായ ശ്വേത 2018ൽ വിവാഹം ചെയ്തുവെങ്കിലും, തൊട്ടടുത്ത വർഷം വിവാഹമോചനം നേടിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
17-ാം വയസിൽ താരറാണി; വ്യഭിചാരകുറ്റത്തിന് ഹോട്ടലിൽ നിന്ന് പിടിക്കപ്പെട്ട നായികയുടെ പിന്നീടുള്ള ജീവിതം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories