TRENDING:

Cannes 2024| കാനിന്റെ തിളക്കത്തിലേക്ക് മലയാളികളുടെ പ്രിയ താരം അസീസ് നെടുമങ്ങാട് എങ്ങനെ എത്തി?

Last Updated:
ചിത്രത്തില്‍ ഡോ. മനോജ് എന്ന കഥാപാത്രത്തെയാണ് അസീസ് അവതരിപ്പിച്ചത്.
advertisement
1/8
Cannes 2024| കാനിന്റെ തിളക്കത്തിലേക്ക് മലയാളികളുടെ പ്രിയ താരം അസീസ് നെടുമങ്ങാട് എങ്ങനെ എത്തി?
77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ സിനിമയുടെ അഭിമാനമായി മറിയിരിക്കുകയാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയും അതിലെ അണിയറ പ്രവർത്തകരും. പായൽ കപാഡിയാണ് ചിത്രത്തിന്റെ സംവിധാനം.
advertisement
2/8
ചലച്ചിത്രമേളയിൽ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാൻ പ്രി അവാർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത്. മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
advertisement
3/8
ചിത്രത്തെയും താരങ്ങളെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. എന്നാൽ മലയാളികള്‍ക്ക് അഭിമാനിക്കാൻ കനിയും ദിവ്യ പ്രഭയും മാത്രമല്ല. മലയാളികളുടെ മറ്റൊരു പ്രിയ താരവും കൂടി ചിത്രത്തിൻരെ ഭാഗമായിട്ടുണ്ട്.
advertisement
4/8
നടൻ അസീസ് നെടുമങ്ങാടും ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് താരത്തിനും ആശംസകൾ നേർന്ന് എത്തുന്നത്. ഡോക്ടർ മനോജ് എന്ന കഥാപാത്രത്തെയാണ് അസീസ് ചിത്രത്തിൽ അവതരിപ്പിച്ചത്.
advertisement
5/8
എന്നാല്‍ ചിത്രം കാന്‍ ഫെസ്റ്റിവലില്‍ എത്തിയപ്പോള്‍ സിനിമാസംഘത്തിനൊപ്പം പോകാനുള്ള ക്ഷണം താരം നിരസിക്കുകയായിരുന്നു. മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങ് തിരക്കായതിനാലും സായിപ്പന്മാര്‍ വന്ന് ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കുമെന്ന് പേടിച്ചാണ് അസീസ് ക്ഷണം നിരസിച്ചത്.
advertisement
6/8
എന്നാൽ ഇപ്പോഴിതാ കാനിന്റെ തിളക്കത്തിലേക്ക് മലയാളികളുടെ പ്രിയ താരം അസീസ് നെടുമങ്ങാട് എങ്ങനെ എത്തി എന്നതിനെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
advertisement
7/8
ഷൂട്ടിങ്ങ് ലോക്കേഷനിൽ വച്ച് നടൻ ടൊവിനോയോട് തന്റെ അടുത്ത പടത്തെ പറ്റ് അസിസ് തുറന്ന് പറഞ്ഞിരുന്നു. അത് ഒരു ഹിന്ദി സിനിമയാണെന്നും  പായൽ കപാഡിയുടെ ചിത്രമെന്നും പറഞ്ഞു. എന്നാൽ അന്ന് തനിക്ക് ആരാണ് പായൽ കപാഡി എന്ന് അറിയില്ലെന്നും താരം പറഞ്ഞു.
advertisement
8/8
ഡോക്ടർ മനോജ് എന്ന കഥാപാത്രത്തിലേക്കുള്ള ഓഡിഷന് തന്നെ വിളിച്ചെന്ന് പറഞ്ഞപ്പോൾ ഇതിനായി ഒന്നരവർഷമായി അവർ ഓഡിഷൻ നടത്തുന്നുവെന്ന അടുത്ത് നിന്ന ഒരാൾ പറഞ്ഞു. ഇതോടെ താൻ പോയിട്ട് കാര്യമില്ലെന്ന് അസിസ് മനസ്സിലാക്കി പോകാതിരക്കുകയായിരുന്നു. എന്നാൽ വീണ്ടും വിളിച്ചതോടെ പോകുകയായിരുന്നു. തുടർന്ന് തങ്ങൾ മനസ്സില്‍ കണ്ടയാൾ തന്നെയാണ് അസീസെന്ന് പായൽ കപാഡി പറഞ്ഞെന്നും താരം പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Film/
Cannes 2024| കാനിന്റെ തിളക്കത്തിലേക്ക് മലയാളികളുടെ പ്രിയ താരം അസീസ് നെടുമങ്ങാട് എങ്ങനെ എത്തി?
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories