L2 Empuraan | റിലീസിനും മുൻപേ ലീക്കായി; എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളിയും ജതിൻ രാംദാസും തമ്മിലെ ബന്ധം
- Published by:meera_57
- news18-malayalam
Last Updated:
'ഞാൻ വന്നത് എന്റെ ചേട്ടൻ വിളിച്ചിട്ടാണ്' എന്ന് ജതിൻ രാംദാസ് വെറുതേ പറഞ്ഞതല്ല. ആ ബന്ധം പുറത്ത്
advertisement
1/6

'എന്നെങ്കിലും ഒരിക്കൽ നിനക്ക് ചുറ്റുമുള്ളതെല്ലാം തകർന്നു പോയെന്നു തോന്നിയാൽ, അന്ന് അച്ഛനില്ലെങ്കിൽ, നിനക്ക് സഹായം ചോദിച്ചു ചെല്ലാൻ ഒരാളേയുള്ളൂ, സ്റ്റീഫൻ.' മരിക്കുന്നതിന് മുൻപ് പി.കെ. രാംദാസ് എന്ന രാഷ്ട്രീയ ഭീഷ്മാചാര്യൻ മകൻ ജതിൻ രാംദാസിന് (ടൊവിനോ തോമസ്) നൽകിയ ഉപദേശത്തോടെയാണ് L2 എമ്പുരാൻ (L2 Empuraan) ടീസറിന്റെ തുടക്കം. ആദ്യ ഭാഗമായ ലൂസിഫറിന്റെ പകുതി പിന്നിട്ടതും പലരും ചോദിച്ചു തുടങ്ങിയ ഒരു ചോദ്യമുണ്ട്. സ്റ്റീഫൻ നെടുമ്പള്ളിയെ (മോഹൻലാൽ) പി.കെ. രാംദാസുമായി ചേർത്ത് നിർത്തുന്ന ആ ബന്ധം. പി.കെ.ആറിന്റെ മകൾ പ്രിയദർശിനിക്ക് അച്ഛന്റെ അന്ത്യയാത്രയിൽ പോലും സ്റ്റീഫൻ പങ്കെടുക്കുന്നതിൽ നീരസം അത്രകണ്ട് പ്രകടമായിരുന്നു
advertisement
2/6
പിന്നീട് മകൾ ജാൻവിയെ തന്റെ രണ്ടാം ഭർത്താവായ ബോബിയിൽ നിന്നും രക്ഷപെടുത്താൻ മറ്റാരുമില്ല എന്ന അവസ്ഥ വന്നുചേരുമ്പോൾ പ്രിയദർശിനി രാംദാസ് (മഞ്ജു വാര്യർ) ആശ്രയിക്കുന്നതും സ്റ്റീഫനെ തന്നെ. രാംദാസിന്റെ പിൻഗാമിയായി അമേരിക്കയിൽ പഠിച്ചു വളർന്ന മകൻ ജതിൻ രാംദാസിനെ രാഷ്ട്രീയ രംഗത്തിറക്കാൻ ബോബിയും കൂട്ടരും പ്ലാൻ ഇട്ട്, കട്ടക്കണ്ണടയും നരയും വരച്ചു ചേർത്തു അയാളെ പൊതുജനത്തിന് മുൻപിൽ ഇറക്കുമ്പോഴും, 'ഞാൻ വന്നത് എന്റെ ചേട്ടൻ വിളിച്ചിട്ടാണ്' എന്ന ജതിന്റെ ഡയലോഗിൽ പലരും വീണ്ടും സംശയിച്ചു. ആരാണ് സ്റ്റീഫൻ നെടുമ്പള്ളി അഥവാ അബ്രാം ഖുറേഷി? (തുടർന്ന് വായിക്കുക)
advertisement
3/6
വെള്ളയും വെള്ളയും അണിഞ്ഞാൽ, സ്റ്റീഫൻ നെടുമ്പള്ളി അനാഥബാല്യങ്ങളുടെ എസ്ത്തച്ഛനാണ്. തന്നിൽ വിശ്വാസമർപ്പിച്ചവരുടെ കാവൽ മാലാഖയാണ്. ചിലപ്പോൾ ചോരപൊടിഞ്ഞ ചുവപ്പ് ഇട്ടിറങ്ങുന്ന 'കളപറിക്കാൻ ഇറങ്ങിയ' കർഷകനാണ്. വെളുപ്പിൽ നിന്നും കറുപ്പിലേക്ക് മാറിയാൽ, സ്വാധീനശേഷിയുള്ള ഒരു തനി മലയാളിയിൽ നിന്നും അയാൾ ലോകത്തെവിടെയെല്ലാമോ വ്യാപിച്ചു കിടക്കുന്ന അധോലോകത്തിന്റെ തലവനാണ്
advertisement
4/6
നാട്ടിലും വിദേശത്തും, അങ്ങനെ കൈവച്ച എല്ലായിടങ്ങളിലും, പടർന്നു പന്തലിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന അബ്രാം ഖുറേഷിയുടെ ആഴങ്ങളെ കണ്ടെത്തുന്ന യാത്രകൂടിയാണ് 'L2 എമ്പുരാൻ'. ആദ്യ ഭാഗത്തിൽ ജതിൻ രാംദാസ്, സ്റ്റീഫൻ നെടുമ്പള്ളി കോമ്പിനേഷൻ സീനുകൾ കാണാൻ സാധിച്ചില്ല എങ്കിൽ, രണ്ടാം ഭാഗത്തിൽ അതിനുള്ള അവസരമുണ്ട് എന്ന് തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കവെ ടൊവിനോ തോമസ് വേണ്ടുവോളം സംസാരിച്ചു കഴിഞ്ഞു. മാർച്ച് 27ന് തിയേറ്ററുകളിലേക്ക് എത്തുന്നതിനും മുൻപേ പ്രേക്ഷകർ ഏറെ ആകാംക്ഷയോടു കൂടി കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരമായിക്കഴിഞ്ഞു
advertisement
5/6
ഇക്കഴിഞ്ഞ ദിവസമാണ് 'L2 എമ്പുരാൻ' സർട്ടിഫിക്കേഷൻ പൂർത്തിയായത്. ചിത്രം U/A സെൻസറിംഗോട് കൂടി തിയേറ്ററുകളിൽ വരാൻ തയാറെടുത്തുകഴിഞ്ഞു. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് പ്രൊഡക്ഷന്സും തമിഴകത്തെ വമ്പന്മാരായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുക. പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. ആദ്യഭാഗം നൽകിയ കോരിത്തരിപ്പിൽ, കൂടുതൽ പ്രതീക്ഷയോടു കൂടിയാകും പ്രേക്ഷകർ 'L2 എമ്പുരാൻ' കാണാൻ തിയേറ്ററുകളിലെത്തുക
advertisement
6/6
സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയ സർട്ടിഫിക്കറ്റ് ഇതിനിടെ പുറത്തുവരികയും ചെയ്തു. പി.കെ. രാംദാസിന്റെ മകൻ ജതിൻ രാംദാസ് സ്റ്റീഫൻ നെടുമ്പള്ളിക്ക് ആരാണ് എന്ന ചോദ്യത്തിനുള്ള മറുപടി വന്നു കഴിഞ്ഞു. സർട്ടിഫിക്കേഷനായി നൽകിയ കഥാ സാരാംശത്തിൽ സ്റ്റീഫന്റെ സഹായത്താൽ അർദ്ധ സഹോദരൻ ജതിൻ സംസ്ഥാന മുഖ്യമന്ത്രിയായി മാറി എന്ന് ഒരു വാചകം പറയുന്നു. ജതിൻ രാംദാസും സ്റ്റീഫനും ഒരച്ഛന്റെ മക്കളാണോ അതോ ഒരമ്മയുടെ കുട്ടികളാണോ എന്ന ചോദ്യം ആദ്യഭാഗം മുതലേ പലരും ആകാംക്ഷയോടെ ചോദിച്ചിരുന്നു. അതിനുള്ള ഉത്തരം ലഭിച്ചു കഴിഞ്ഞു. ആ ബന്ധത്തിന്റെ സങ്കീർണതകളിലേക്ക് 'L2 എമ്പുരാൻ' കടന്നു ചെല്ലും എന്ന് പ്രതീക്ഷിക്കാം
മലയാളം വാർത്തകൾ/Photogallery/Film/
L2 Empuraan | റിലീസിനും മുൻപേ ലീക്കായി; എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളിയും ജതിൻ രാംദാസും തമ്മിലെ ബന്ധം