'ബീജദാനത്തിന് ടൊവിനോ തോമസിനെ കിട്ടുമോ'; ഉണ്ണിക്ക് വേണ്ടി ടൊവിനോ സമ്മതം മൂളിയ ഡയലോഗ് ഉണ്ടായതിങ്ങനെ
- Published by:meera_57
- news18-malayalam
Last Updated:
തിയേറ്ററിൽ മികച്ച പ്രതികരണം നേടുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'ഗെറ്റ്, സെറ്റ്, ബേബി'യിലെ ആ വൈറൽ ഡയലോഗ് പുറത്തുവന്നുകഴിഞ്ഞു
advertisement
1/6

കുടുംബസമേതം ഒന്നിച്ചു ചിരിക്കാനും ചിന്തിക്കാനും ആസ്വദിക്കാനും പറ്റുന്നവിധം മലയാള സിനിമയിൽ റിലീസ് ചെയ്ത ചിത്രമാണ് ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനായ 'ഗെറ്റ്, സെറ്റ്, ബേബി' (Get, Set, Baby). ഒരു പുരുഷ ഗൈനക്കോളജിസ്റ്റിന്റെ കരിയറും ജീവിതവും ഒരുപോലെ ചർച്ചചെയ്ത ചിത്രം ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ഈ സിനിമയിൽ അഭിനയിക്കാതെ തന്നെ ഭാഗമായവരാണ് നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ് എന്നിവർ. മോഹൻലാൽ ശബ്ദസാന്നിധ്യമായി ഈ സിനിമയുടെ ഭാഗമായുണ്ട് എങ്കിൽ, മമ്മൂട്ടി, ടൊവിനോ തോമസ് എന്നിവരുടെ പേരിൽ മാത്രമാണ് പരാമർശം. എന്നാലും ടൊവിനോ തോമസിന്റെ പേരുൾപ്പെട്ട രംഗം കഴിഞ്ഞ ദിവസം പുറത്തുവന്നു
advertisement
2/6
നായകൻ ഐ.വി.എഫ്. സ്‌പെഷലിസ്റ്റ് ആയതുകൊണ്ട് തന്നെ ഗർഭധാരണ സംബന്ധിയായ നിരവധി പ്രശ്നങ്ങളുമായി അദ്ദേഹത്തെ സമീപിക്കുന്നവരുണ്ട്. സിംഗിൾ വുമണായ സുഷ്മിത എന്ന ജുവൽ മേരി കഥാപാത്രത്തിനും അത്തരമൊരു വിഷയം അവതരിപ്പിക്കാനുണ്ട്. ആ ഡിമാന്റുമായാണ് ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന ഉണ്ണി മുകുന്ദൻ കഥാപാത്രത്തിന് മുന്നിൽ സുഷ്മിതയുടെ വരവ്. ബീജദാനത്തിലൂടെ ഒരു കുഞ്ഞിന്റെ അമ്മയാവാൻ ആഗ്രഹിക്കുന്ന ആളാണ് സുഷ്മിത. അതിൽ വിഷമിക്കാനൊന്നുമില്ല, എല്ലാ കാര്യങ്ങളും തങ്ങൾ നോക്കിക്കോളും എന്ന് ഡോ. അർജുൻ വാക്ക് കൊടുക്കുന്നു. എന്നാൽ അവിടെ തീരുന്നില്ല സുഷ്മിതയുടെ ആവശ്യം (തുടർന്ന് വായിക്കുക)
advertisement
3/6
പുരുഷസമ്പർക്കത്തിൽ സ്വാഭാവിക ഗർഭധാരണത്തിന് തയാറുള്ള കഥാപാത്രമല്ല സുഷ്മിത. എന്നാൽ, ബീജദാനം ചെയ്യുന്ന ആളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടല്ലോ എന്ന് അൽപ്പം സ്വരം താഴ്ത്തി ചോദിക്കുന്നുണ്ട് ഈ കഥാപാത്രം. അതിനു ശേഷം, 'ടൊവിനോ തോമസിന്റെ കിട്ടുമോ' എന്നാണ് അടുത്ത ചോദ്യം. ഈ ഡയലോഗ് മാത്രം ഉൾപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം സിനിമയുടെ അണിയറപ്രവർത്തകർ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. വീഡിയോ വൈറലായി മാറാൻ അധിക താമസമുണ്ടായില്ല
advertisement
4/6
ടൊവിനോ തോമസിനുള്ള താങ്ക്സ് കാർഡും ചേർത്താണ് ഈ വീഡിയോ പുറത്തുവിട്ടത്. മലയാള സിനിമയിൽ നായകന്മാർക്ക് പഞ്ഞമില്ല എന്നകാര്യം വ്യക്തമാണ്. യുവനായകന്മാർ പ്രത്യേകിച്ചും. എന്നാൽ, അൽപ്പം സെൻസിറ്റീവ് വിഷയം കൂടിയായ ബീജദാനത്തിന്റെ ഡയലോഗിൽ എന്തുകൊണ്ട് ടൊവിനോ തോമസ് തന്നെ എത്തിച്ചേർന്നു എന്ന കാര്യത്തിൽ ഒരു അപൂർവ സൗഹൃദത്തിന്റെ കഥയുണ്ട്. മലയാള സിനിമയിൽ അധികം ചർച്ചയാവാതെ പോയ, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് കൂട്ടുകെട്ടിന്റെ ഉദാഹരണമാണ് സിനിമയിലെ ഈ ഡയലോഗ്
advertisement
5/6
ഉണ്ണി മുകുന്ദനും ടൊവിനോ തോമസും ഏതാണ്ട് എല്ലാ ദിവസവും പരസ്പരം സംസാരിക്കാറുള്ള സുഹൃത്തുക്കളാണ്. ആ സൗഹൃദം തന്നെയാണ് ഈ ഡയലോഗിന്റെ രൂപത്തിൽ സിനിമയുടെ ഉള്ളിൽ കടന്നു കൂടിയത്. ഷൂട്ടിംഗ് സമയത്തു തന്നെ ഉണ്ണി മുകുന്ദൻ ടൊവിനോയെ വിളിച്ചു കാര്യം അവതരിപ്പിച്ചു. തന്റെ പേര് ഉൾപ്പെടുത്തുന്നതിൽ ടൊവിനോ ഹാപ്പി. ടൊവിനോ തോമസ് നായകനായ നടികർ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഒരു പരാമർശം കിട്ടിയിരുന്നു. അന്ന് ഉണ്ണിയും വിരോധമേതുമില്ലാതെ സമ്മതം മൂളിയതാണ്
advertisement
6/6
സിനിമയ്ക്കും പുറത്തുള്ള സൗഹൃദത്തിന്റെ പേരിലാണ് ഇങ്ങനെയൊരു ഡയലോഗ് 'ഗെറ്റ്, സെറ്റ്, ബേബിയുടെ' ഭാഗമായത്. ടൊവിനോ തോമസും ഉണ്ണി മുകുന്ദനും ഏറെ നാളുകളായുള്ള സുഹൃത്തുക്കൾ കൂടിയാണ്. 2017ലെ 'തരംഗം' എന്ന ചിത്രത്തിൽ ടൊവിനോ നായകവേഷം ചെയ്തപ്പോൾ, ഉണ്ണി മുകുന്ദൻ അതിഥി വേഷം കൈകാര്യം ചെയ്തിരുന്നു. പത്മനാഭൻ അഥവാ പപ്പൻ എന്നായിരുന്നു ടൊവിനോയുടെ കഥാപാത്രം, രഘു എന്ന അതിഥിവേഷം ചെയ്തത് ഉണ്ണി മുകുന്ദനും
മലയാളം വാർത്തകൾ/Photogallery/Film/
'ബീജദാനത്തിന് ടൊവിനോ തോമസിനെ കിട്ടുമോ'; ഉണ്ണിക്ക് വേണ്ടി ടൊവിനോ സമ്മതം മൂളിയ ഡയലോഗ് ഉണ്ടായതിങ്ങനെ