പ്രമുഖ സിനിമാ-ടെലിവിഷൻ താരം സന്ദീപ് നഹർ വീടിനുള്ളിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന
- Published by:Asha Sulfiker
- news18-malayalam
Last Updated:
'സബര്‍ബൻ ഗൊരെഗാവിലെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സന്ദീപിനെ ഭാര്യ കാഞ്ചനും സുഹൃത്തുക്കളും ചേർന്നാണ് എസ് വി ആർ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു'
advertisement
1/6

മുംബൈ: സിനിമ-സീരിയൽ താരം സന്ദീപ് നഹർ വീടിനുള്ളിൽ മരിച്ച നിലയിൽ. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ വസതിയിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
advertisement
2/6
അന്തരിച്ച ബോളിവുഡ് താരം നായകനായെത്തിയ എം.എസ്.ധോണി എന്ന ചിത്രത്തിലൂടെയാണ് സന്ദീപ് ശ്രദ്ധിക്കപ്പെടുന്നത്. സുശാന്തിന്‍റെ സുഹൃത്തുക്കളിലൊരാളായി ആയിരുന്നു ചിത്രത്തിൽ നഹർ പ്രത്യക്ഷപ്പെട്ടത്. അക്ഷയ് കുമാറിനൊപ്പം കേസരി എന്ന ചിത്രത്തിലും ഇയാൾ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.
advertisement
3/6
'സബര്‍ബൻ ഗൊരെഗാവിലെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സന്ദീപിനെ ഭാര്യ കാഞ്ചനും സുഹൃത്തുക്കളും ചേർന്നാണ് എസ് വി ആർ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു' ഒരു പൊലീസുകാരനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
advertisement
4/6
ആത്മഹത്യ ഉൾപ്പെടെ എല്ലാവശങ്ങളും അന്വേഷിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. താരത്തിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നശേഷം മാത്രമാകും ഇക്കാര്യത്തിലെ തുടർ നടപടികൾ.
advertisement
5/6
അതേസമയം മരണത്തിന് തൊട്ടുമുമ്പ് സുദീപ് ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അസംതൃപ്ത ദാമ്പത്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചന നൽകുന്നതാണ് പോസ്റ്റ്. ഇതിനൊപ്പം ചില ബന്ധുക്കളുടെ പേരുകളും താൻ നേരിടേണ്ടി വന്ന കഷ്ട്ടപ്പാടുകളും വിവരിക്കുന്നുണ്ട്.
advertisement
6/6
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി) -048-42448830, മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)- 011-23389090, കൂജ് (ഗോവ)- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/Photogallery/Film/
പ്രമുഖ സിനിമാ-ടെലിവിഷൻ താരം സന്ദീപ് നഹർ വീടിനുള്ളിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന