TRENDING:

'പുഷ്‌പ'യ്‌ക്കായി അല്ലു അർജുന് ലഭിക്കുന്നത് 70 കോടി രൂപ? റെക്കോർഡ് പ്രതിഫലമെന്ന് റിപ്പോർട്ടുകൾ

Last Updated:
സുകുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'പുഷ്‍പ'യില്‍ താരം വാങ്ങുന്ന പ്രതിഫലമാണ് ചര്‍ച്ചയായിരിക്കുന്നത്. 60 മുതല്‍ 70 കോടി രൂപ വരെയാണ് പുഷ്‍പയിലെ അഭിനയത്തിന് അല്ലു വാങ്ങുന്നതെന്നാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
advertisement
1/6
'പുഷ്‌പ'യ്‌ക്കായി അല്ലു അർജുന് 70 കോടി രൂപ? റെക്കോർഡ് പ്രതിഫലമെന്ന് റിപ്പോർട്ടുകൾ
പാൻ ഇന്ത്യൻ പ്രോജക്ടുകൾക്ക് തെലുങ്ക് സിനിമാ മേഖലയെ പറിച്ചുനട്ട സിനിമയാണ് എസ് എസ് രാജമൗലിയുടെ ബാഹുബലി. രാജ്യത്തുടനീളമുള്ള വിപണി ലക്ഷ്യമിട്ട് വമ്പൻ കാൻവാസുകളിലേക്ക് ടോളിവുഡ് മാറി കഴിഞ്ഞു. സിനിമകളുടെ ബജറ്റും കളക്ഷനും ഉയർന്നതോടെ താരങ്ങളുടെ പ്രതിഫലവും വർധിച്ചു. പ്രഭാസിന്റെ റെക്കോർഡ് പ്രതിഫലം സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോള്‍ മറ്റൊരു പ്രധാന താരത്തിന്റെ പ്രതിഫലത്തെ കുറിച്ചാണ് തെലുങ്ക് മാധ്യമങ്ങളിലെ ചർച്ച.
advertisement
2/6
കേരളത്തിലും ഏറെ ആരാധകരുള്ള അല്ലു അര്‍ജുന്റെ പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. സുകുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'പുഷ്‍പ'യില്‍ താരം വാങ്ങുന്ന പ്രതിഫലമാണ് ചര്‍ച്ചയായിരിക്കുന്നത്. 60 മുതല്‍ 70 കോടി രൂപ വരെയാണ് പുഷ്‍പയിലെ അഭിനയത്തിന് അല്ലു വാങ്ങുന്നതെന്നാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും പുറത്തുവന്നിട്ടില്ല.
advertisement
3/6
'അല വൈകുണ്ഠപുരമുലൂ' എന്ന കഴിഞ്ഞ ചിത്രത്തിന് 35 കോടിയാണ് അല്ലു വാങ്ങിയിരുന്നതെന്നും അതേ പ്രതിഫലം തന്നെയാണ് പുഷ്‍പയുടെ കരാറിലും ആദ്യം ആവശ്യപ്പെട്ടിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ചിത്രം രണ്ടു ഭാഗങ്ങളിലായി പുറത്തിറക്കാന്‍ സംവിധായകന്‍ തീരുമാനിച്ചതോടെ പ്രതിഫലവും ഇരട്ടിയാക്കാന്‍ താരം തീരുമാനിക്കുകയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
advertisement
4/6
പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് പുഷ്പ. പ്രതിനായക വേഷത്തിലെത്തുന്നത് മലയാളത്തിന്റെ പ്രിയ ഫഹദ് ഫാസില്‍ ആണ് എന്നതിനാല്‍ മലയാളി സിനിമാപ്രേമികളും വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. രണ്ടര മണിക്കൂറില്‍ കഥ പറഞ്ഞുതീര്‍ക്കാന്‍ പ്രയാസമാണെന്നത് ബോധ്യപ്പെട്ടതിനാലാണ് രണ്ട് ഭാഗങ്ങളായുള്ള റിലീസിന് അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 13 ആണ് ആദ്യഭാഗത്തിന്‍റെ റിലീസ് തീയതിയായി പറഞ്ഞിരുന്നത്. അടുത്തഭാഗം 2022ല്‍ എത്തുമെന്നും. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ റിലീസ് നീണ്ടേക്കാം.
advertisement
5/6
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ ഇനി 30 ദിവസത്തെ ചിത്രീകരണം കൂടിയാണ് ബാക്കിയുള്ളത്. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ചിത്രീകരണം പുനരാരംഭിക്കും. കോവിഡ് നിയന്ത്രണവിധേയമായാല്‍ ഈ വര്‍ഷം അവസാനത്തോടെ പുഷ്പയുടെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നതായിരിക്കും. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
6/6
മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്കർ പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു.
മലയാളം വാർത്തകൾ/Photogallery/Film/
'പുഷ്‌പ'യ്‌ക്കായി അല്ലു അർജുന് ലഭിക്കുന്നത് 70 കോടി രൂപ? റെക്കോർഡ് പ്രതിഫലമെന്ന് റിപ്പോർട്ടുകൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories