രജനികാന്തിനോട് കൂളിംഗ് ഗ്ലാസ് തരാമോ എന്ന് ചോദിക്കാനും ഒരു ധൈര്യം വേണം; ജയിലര്‍ താരം ജാഫര്‍
- Published by:Arun krishna
- news18-malayalam
Last Updated:
സിനിമയുടെ രാജസ്ഥാന്‍ ലൊക്കേഷനില്‍ വെച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ ട്രേഡ് മാര്‍ക്കായ കൂളിംഗ് ഗ്ലാസ് ചോദിച്ചപ്പോഴുണ്ടായ അനുഭവവും ജാഫര്‍ പറഞ്ഞു.
advertisement
1/8

തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഇളക്കി മറിച്ച രജനികാന്ത് ചിത്രം ജയിലറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. റിലീസ് ദിനത്തില്‍ ആരാധകര്‍ ഏറ്റെടുത്ത ആവേശം തമിഴ്നാടും കേരളവുമെല്ലാം കടന്ന് വിദേശ രാജ്യങ്ങളില്‍ വരെ എത്തി നില്‍ക്കുന്നു.
advertisement
2/8
തമിഴിലെ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ ചിത്രമായി ജയിലര്‍ മാറുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം 400 കോടിയിലേറെ കളക്ട് ചെയ്ത ചിത്രം നെല്‍സണ്‍ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്.
advertisement
3/8
ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും ശിവരാജ് കുമാറും കാമിയോ വേഷങ്ങളിലെത്തിയിരുന്നു. ജയിലറില്‍ ശിവരാജ് കുമാര്‍ അവതരിപ്പിക്കുന്ന നരസിംഹ എന്ന കഥാപാത്രത്തിന്‍റെ സഹായിയെത്തുന്നത് ജാഫര്‍ എന്ന നടനാണ്.
advertisement
4/8
പാവക്കഥൈകള്‍, വിക്രം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ റോളുകളാണ് ജാഫര്‍ ചെയ്തത്. എതിരാളിയുടെ കാലില്‍ പ്ലേയറിട്ട് ഞരമ്പ് കട്ട് ചെയ്യുന്ന ക്രൂരനായ കുഞ്ഞന്‍ വില്ലനെ വിക്രം കണ്ട ആരും മറന്നുകാണില്ല.
advertisement
5/8
ജയിലറില്‍ രജനികാന്തിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം ജാഫര്‍ സാദിഖ് അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പങ്കുവെച്ചിരുന്നു. സിനിമിലെ ഒരു നിര്‍ണായക സീനില്‍ രജനികാന്തിനൊപ്പം ഗംഭിര പ്രകടനമാണ് ജാഫര്‍ നടത്തിയത്.
advertisement
6/8
സിനിമയുടെ രാജസ്ഥാന്‍ ലൊക്കേഷനില്‍ വെച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ ട്രേഡ് മാര്‍ക്കായ കൂളിംഗ് ഗ്ലാസ് ചോദിച്ചപ്പോഴുണ്ടായ അനുഭവവും ജാഫര്‍ പറഞ്ഞു. ജയിലറിലെ ഒരു ആക്ഷന്‍ സീനില്‍ രജനികാന്ത് ധരിച്ചിരുന്ന ഗ്ലാസ് കണ്ടപ്പോള്‍ ചോദിച്ചാലോ എന്ന് തോന്നി. ധൈര്യം സംഭരിച്ച് അവസാനം അദ്ദേഹത്തോട് തന്നെ ചോദിച്ചു. ആ വെച്ചിരിക്കുന്ന കണ്ണാടി എനിക്ക് തരുമോ ?
advertisement
7/8
നൂറ് കിലോ മീറ്റര്‍ നീളമുള്ള റോഡില്‍ പൊരിവെയിലത്ത് കസേരയിലിരുന്ന് ബുക്ക് വായിക്കുമ്പോഴാണ് രജനികാന്തിനോട് കണ്ണാടി തരാമോ എന്ന ചോദ്യം വരുന്നത്. ഉടനടി തലൈവരുടെ മറുപടിയെത്തി. ഞാന്‍ പ്രൊഡക്ഷനില്‍ ചോദിച്ചിട്ട് പറഞ്ഞാല്‍ മതിയോ, കാരണം ഇത് എന്‍റെതല്ല, ഞാന്‍ ഇത് വാടകയ്ക്ക് എടുത്തതാണ് എന്ന് അദ്ദേഹം തമാശയായി പറഞ്ഞു
advertisement
8/8
രാജസ്ഥാനിലെ ഷൂട്ടിങ് അവസാനിച്ച് പോകും മുന്‍പ് എല്ലാവരും കൂടി നിക്കുമ്പോള്‍ രജനികാന്ത് എന്‍റെ പേര് ചൊല്ലി നീട്ടിയൊരു വിളി. തിരിഞ്ഞുനോക്കിയപ്പോള്‍, കണ്ണാടിയുടെ കാര്യം പറഞ്ഞിട്ടുണ്ട് , നിന്‍റെ അടുത്ത് അത് വൈകാതെ എത്തുമെന്ന് രജനികാന്ത് പറഞ്ഞു. പിറന്നാള്‍ ദിനത്തില്‍ ഒരു സമ്മാനം പോലെ ആ കൂളിംഗ് എനിക്ക് അദ്ദേഹം കൊടുത്തയക്കുകയും ചെയ്തെന്ന് ജാഫര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Film/
രജനികാന്തിനോട് കൂളിംഗ് ഗ്ലാസ് തരാമോ എന്ന് ചോദിക്കാനും ഒരു ധൈര്യം വേണം; ജയിലര്‍ താരം ജാഫര്‍