Jawan | വിറ്റത് 7 ലക്ഷത്തിലധികം ടിക്കറ്റുകൾ; കോടികൾ വാരി 'ജവാൻ' അഡ്വാൻസ് ബുക്കിംഗ്
- Published by:user_57
- news18-malayalam
Last Updated:
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മുൻകൂർ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്നു
advertisement
1/6

റിലീസിന് മുമ്പുതന്നെ ഷാരൂഖ് ഖാൻ (Shah Rukh Khan) ചിത്രമായ ജവാന്റെ (Jawan) മുൻകൂർ ബുക്കിംഗ് വഴി നേടിയത് കോടികൾ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മുൻകൂർ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഹിന്ദി 2D വിപണിയിൽ ചിത്രം 6,75,735 ടിക്കറ്റുകൾ വിറ്റു, ഐമാക്‌സ് സ്‌ക്രീനിങ്ങിനായി 13,268 ടിക്കറ്റുകൾ കൂടി വിറ്റു
advertisement
2/6
തമിഴ് വിപണിയിൽ 28,945 ടിക്കറ്റുകളും തെലുങ്ക് വിപണിയിൽ 24,010 ടിക്കറ്റുകളും വിറ്റഴിഞ്ഞു. ജവാന്റെ ഇതുവരെ വിറ്റുപോയ മൊത്തം ടിക്കറ്റുകളുടെ എണ്ണം 741,958 ആണ്. ദേശീയ തലസ്ഥാന മേഖലയിൽ (NCR) 2.79 കോടി രൂപയും മുംബൈയിൽ 1.9 കോടി രൂപയും നേടിയ ജവാൻ ചില പ്രദേശങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു
advertisement
3/6
ബാംഗ്ലൂരിൽ 1.61 കോടിയും ഹൈദരാബാദിൽ 1.47 കോടിയും കൊൽക്കത്തയിൽ 1.54 കോടിയും നേടി. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച്, ഷാരൂഖ് ഖാൻ നായകനായ ചിത്രം ഇതിനകം തന്നെ ഇന്ത്യയിൽ 21.14 കോടി രൂപ നേടിയിട്ടുണ്ട്, ഏഴ് ലക്ഷത്തിലധികം മുൻകൂർ ടിക്കറ്റുകൾ വിറ്റു. ചിത്രം സെപ്തംബർ 7ന് തിയേറ്ററുകളിലെത്തും
advertisement
4/6
മുൻകൂർ ടിക്കറ്റ് വിൽപ്പന റെക്കോർഡ് ഭേദിച്ചതായി ആരാധകരുമായി സംവദിക്കുന്നതിനിടെ ഷാരൂഖ് ഖാൻ സന്തോഷം പ്രകടിപ്പിച്ചിരുന്നു. നിങ്ങൾ എല്ലാവരും ഒരു സമൂഹമെന്ന നിലയിൽ തിയറ്ററുകളിൽ സിനിമകൾ കാണാൻ ആഗ്രഹിക്കുന്നു എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ജവാൻ എല്ലാവർക്കും ഒരു വലിയ സ്‌ക്രീൻ അനുഭവമായിരിക്കും...
advertisement
5/6
നിരവധി ആളുകളുടെ സ്നേഹത്താൽ താൻ അനുഗ്രഹിക്കപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അളവറ്റ സ്നേഹത്തിന് ഞാനും എന്റെ കുടുംബവും എന്നെന്നും നന്ദിയുള്ളവരാണ്,' അദ്ദേഹം പറഞ്ഞു
advertisement
6/6
മൾട്ടിപ്ലക്സുകളിൽ ജവാന്റെ പ്രകടനത്തെക്കുറിച്ച് ഫിലിം ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ റിപ്പോർട്ട് ചെയ്തു. മുൻകൂർ ബുക്കിംഗിൽ മികച്ച പ്രതികരണം നേടിയ മികച്ച 10 ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജവാൻ മുന്നിലാണ്
മലയാളം വാർത്തകൾ/Photogallery/Film/
Jawan | വിറ്റത് 7 ലക്ഷത്തിലധികം ടിക്കറ്റുകൾ; കോടികൾ വാരി 'ജവാൻ' അഡ്വാൻസ് ബുക്കിംഗ്