Kangana Ranaut|വീടിനു സമീപം വെടിയൊച്ച കേട്ടതായി നടി കങ്കണ റണൗട്ട്; പൊലീസ് പട്രോളിംഗ് ശക്തമാക്കി
- Published by:Gowthamy GG
- news18-malayalam
Last Updated:
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് താനടുത്തിടെ നടത്തിയ പ്രസ്താവനകളെ തുടർന്ന് ഭീഷണിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് കങ്കണ സംശയിക്കുന്നത്.
advertisement
1/8

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയ താരമാണ് കങ്കണ റണൗട്ട്. കങ്കണയെ അനുകൂലിച്ചും എതിർത്തും ചർച്ചകളും നടക്കുന്നു ഇപ്പോഴിതാ തന്റെ വീടിനു സമീപം വെടിയൊച്ച കേട്ടതായി വ്യക്തമാക്കി നടി കങ്കണ റണൗട്ട്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മണാലിയിലെ വീടിനു സമീപമാണ് വെടിയൊച്ച കേട്ടതെന്ന് കങ്കണ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
advertisement
2/8
കുടുംബത്തിനൊപ്പം മണാലിയിലാണ് കങ്കണ ഇപ്പോൾ താമസിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് താനടുത്തിടെ നടത്തിയ പ്രസ്താവനകളെ തുടർന്ന് ഭീഷണിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് കങ്കണ സംശയിക്കുന്നത്.
advertisement
3/8
രാത്രി 11.30 ഓടെ പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം കേട്ടു. ആദ്യം പടക്കമാണെന്നാണ് കരുതിയത്. വീണ്ടും ഒരിക്കൽ കൂടി ശബ്ദം കേട്ടു. അത് ഒരു വെടിവയ്പ്പ് പോലെ തോന്നിയതിനാൽ ഞാൻ അൽപ്പം പരിഭ്രാന്തയായി. ഉടൻ തന്നെ സെക്യൂരിറ്റിയെ വിളിച്ചു. വീണ്ടും കേൾക്കുകയാണെങ്കിൽ നോക്കാൻ പറഞ്ഞു- കങ്കണ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
advertisement
4/8
ഇതിടൊപ്പം ബുള്ളറ്റിന്റെ ശബ്ദവും കേട്ടതായി താരം വ്യക്തമാക്കുന്നു. എട്ട് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടു തവണയാണ് വെടിയൊച്ച കേട്ടതെന്നാണ് കങ്കണ പറയുന്നത്. തന്റെ മുറിയുടെ എതിർസൈഡാണ് ഇത് സംഭവിച്ചതെന്നും കങ്കണ പറയുന്നു. സുശാന്തിന്റെ മരണത്തെക്കുറിച്ച് സംസാരിച്ചതിന് തന്നെ ഭീഷണിപ്പെടുത്തുന്നതിനാണ് ഇത് ചെയ്തതെന്നാണ് കങ്കണ പറയുന്നത്.
advertisement
5/8
പ്രദേശവാസികളെ വിലക്കെടുത്താണ് ഇത് ചെയ്തതെന്നാണ് ഞാൻ കരുതുന്നത്. ഇവിടെ ഏഴായിരമോ എട്ടായിരമോ കൊടുത്ത് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നതിന് പ്രയാസമില്ല. ഒരു പ്രസ്താവന നടത്താൻ ഞാൻ മുഖ്യമന്ത്രിയുടെ മകനെ വിളിച്ച ദിവസം തന്നെയാണ് ഇതുണ്ടായത്- ഇത് യാദൃശ്ചികമാണെന്ന് ഞാൻ കരുതുന്നില്ല-കങ്കണ വ്യക്തമാക്കുന്നു.
advertisement
6/8
മുംബൈയിലെ നിങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാകുമെന്ന് ആളുകൾ എന്നോട് പറഞ്ഞു. ശരി, ഞാൻ മുംബൈയിൽ ആയിരിക്കേണ്ടതില്ല, അവർ ഇവിടെയും ചെയ്യേണ്ടത് ചെയ്യും. ഇങ്ങനെയാണ് സുശാന്തിനെ ഭയപ്പെടുത്തിയത്. എന്നാൽ ഞാൻ തുടർന്നും ചോദ്യങ്ങൾ ചോദിക്കും- കങ്കണ പറഞ്ഞു.
advertisement
7/8
സംഭവത്തിനു പിന്നാലെ കുളു ജില്ലാ പൊലീസ് കങ്കണയുടെ വീട്ടിലെത്തി. സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി. അതേസമയം എന്തെങ്കിലും സംശയിക്കത്തക്കതായി കണ്ടെത്തിയിട്ടില്ല. കങ്കണയുടെ വീടിന് സുരക്ഷ ഒരുക്കിയിട്ടില്ലെന്നും പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയതായും പൊലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കങ്കണയിൽ നിന്ന് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
advertisement
8/8
വെടിയൊച്ചയ്ക്ക് സമാനമായ ശബ്ദം കേട്ടതായി കങ്കണയുടെ ഇച്ഛൻ അമർദീപ് സിംഗ് പറഞ്ഞു. വീടിന് എതിർ വശത്ത് ഒരു ആപ്പിൾതോട്ടംമുണ്ട്. ആപ്പിൾ കായ്ക്കുന്ന സമയത്ത് വവ്വാലിനെ തുരത്താൻ പടക്കം പൊട്ടിച്ചതായിരിക്കാമെന്നും അദ്ദേഹം സംശയിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Kangana Ranaut|വീടിനു സമീപം വെടിയൊച്ച കേട്ടതായി നടി കങ്കണ റണൗട്ട്; പൊലീസ് പട്രോളിംഗ് ശക്തമാക്കി