'ഞാൻ ഈ ലോകം ഉപേക്ഷിക്കുന്നു'; ആരാധകരെ ആശങ്കയിലാക്കി മുൻ ബിഗ്ബോസ് താരത്തിന്റെ പോസ്റ്റ്
- Published by:Gowthamy GG
- news18-malayalam
Last Updated:
ഈ ലോകത്തു നിന്ന് പോകുന്നുവെന്ന പോസ്റ്റാണ് ആരാധകരെ ഞെട്ടിച്ചത്.
advertisement
1/8

ലോകം ഉപേക്ഷിക്കുന്നുവെന്ന മുൻ ബിഗ്ബോസ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരാധകരെ ആശങ്കയിലാക്കി. കന്നട ബിഗ്ബോസ് 3 താരം ജയശ്രീ രാമയ്യയാണ് ആരാധകരെയും സുഹൃത്തുക്കളെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ വലച്ചത്.
advertisement
2/8
ബുധനാഴ്ച രാവിലെയാണ് ജയശ്രീ ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചത്.ഞാൻ പോകുന്നു. ഈ വൃത്തികെട്ട ലോകത്തിനും വിഷാദത്തിനും വിട-എന്നായിരുന്നു ജയശ്രീ കുറിച്ചത്.
advertisement
3/8
പോസ്റ്റിനു പിന്നാലെ കടുംകൈ ഒന്നും ചെയ്യരുതെന്ന് ആരാധകർ മറുപടി നൽകി. അടുത്ത സുഹൃത്തുക്കളിൽ പലരും ജയശ്രീയെ ഫോണിൽ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഇതോടെ ആശങ്ക വർധിക്കുകയും ചെയ്തു.
advertisement
4/8
എന്നാൽ മണിക്കൂറുകൾക്കു ശേഷം സുഖമായിരിക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ജയശ്രീ തന്നെ പോസ്റ്റിട്ടു. ഞാൻ സുഖമായിരിക്കുന്നു. എല്ലാവരെയും സ്നേഹിക്കുന്നു- അവർ കുറിച്ചു.
advertisement
5/8
ഈ പോസ്റ്റിനും ആരാധകർ മറുപടി നൽകിയിരിക്കുകയാണ്. ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയിൽ ഒരാളാണ് നിങ്ങളെന്നും നിങ്ങൾ ചിന്തിക്കുന്നതിനെക്കാൾ ശക്തയാണ് നിങ്ങളെന്നും ഒരാൾ മറുപടി നൽകി.
advertisement
6/8
സുഖമായിരിക്കുന്നുവെന്ന് കേട്ടതിൽ സന്തോഷമുണ്ട്! നിങ്ങൾ ഭാഗ്യവതിയാണ്, നിങ്ങളെ സ്നേഹിക്കാനും നിങ്ങളോട് സംസാരിക്കാനും നിങ്ങൾക്ക് ചുറ്റും ഒരുപാട് പേരുണ്ട്- മറ്റൊരാൾ കുറിച്ചു.
advertisement
7/8
അതേസമയം ജയശ്രീ നീണ്ടകാലമായി ഡിപ്രഷനിലാണെന്ന് നടി അഷ്വിതി ഷെട്ടി പറഞ്ഞതായി ടൈംസ്ഓഫ്ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ജയശ്രീക്ക് നിരവധി കുടുംബ പ്രശ്നങ്ങളുണ്ടെന്നും വർക്കുകൾ ലഭിക്കാത്തതിൽ അവർക്ക് നിരാശയുണ്ടെന്നും അഷ്വിതി വ്യക്തമാക്കി.
advertisement
8/8
ഫോൺ നമ്പറുകൾ നിരന്തരം മാറ്റുന്നതിനാൽ ജയശ്രീയെ വിളിക്കാനോ സഹായിക്കാനോ കഴിയാറില്ലെന്നും അഷ്വിതി വ്യക്തമാക്കി. അതേസമയം താൻ ആശുപത്രിയിൽ അഡ്മിറ്റ് ആണെന്ന് ജയശ്രീ മെസേജ് ചെയ്തതായി അഷ്വിതി പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതായും കേൾക്കുന്നുവെന്നും ഇക്കാര്യത്തിൽ വ്യക്തത ഇല്ലെന്നു അഷ്വിതി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Film/
'ഞാൻ ഈ ലോകം ഉപേക്ഷിക്കുന്നു'; ആരാധകരെ ആശങ്കയിലാക്കി മുൻ ബിഗ്ബോസ് താരത്തിന്റെ പോസ്റ്റ്