TRENDING:

കണ്ണൂർ സ്ക്വാഡ് കുതിപ്പ് തുടരുന്നു; 15 ദിവസത്തെ ബോക്സോഫീസ് കളക്ഷൻ വിവരങ്ങൾ പുറത്ത്

Last Updated:
തുടക്കത്തിൽ കുറച്ച് തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡ് പിന്നീട് തിയറ്ററുകളുടെയും സ്ക്രീനുകളുടെയും എണ്ണം കൂട്ടി
advertisement
1/8
കണ്ണൂർ സ്ക്വാഡ് കുതിപ്പ് തുടരുന്നു; 15 ദിവസത്തെ ബോക്സോഫീസ് കളക്ഷൻ വിവരങ്ങൾ പുറത്ത്
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ നിറഞ്ഞ കൈയടിയോടെ പ്രദർശനം തുടരുകയാണ്. വലിയ അവകാശവാദങ്ങളില്ലാതെ എത്തിയാണ് കണ്ണൂർ സ്ക്വാഡ് ബോക്സോഫീസിൽ വിസ്മയം തീർത്തത്.
advertisement
2/8
തുടക്കത്തിൽ കുറച്ച് തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡ് പിന്നീട് തിയറ്ററുകളുടെയും സ്ക്രീനുകളുടെയും ഷോയുടെയുമൊക്കെ എണ്ണം കൂട്ടുകയായിരുന്നു. ഇപ്പോൾ നൂറിലധികം തിയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ആഗോളതലത്തിൽ ചിത്രം ഇതിനോടകം 70 കോടിയിലേറെ രൂപ കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.
advertisement
3/8
ഇപ്പോഴിതാ കണ്ണൂർ സ്ക്വാഡിന്‍റെ 15 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ചിത്രം കേരളത്തില്‍ മാത്രം നേടിയത് 33.50 കോടി രൂപയാണ്. 15 ദിവസത്തിനുള്ളിൽ കേരളത്തിൽനിന്ന് മാത്രം ഇത്രയധികം കളക്ഷൻ നേടിയ ചിത്രം വൻവിജയമാണെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്.
advertisement
4/8
റിലീസ് ദിവസം തന്നെ 2.40 കോടി രൂപ കളക്ഷൻ നേടി കണ്ണൂർ സ്ക്വാഡ് വരവറിയിച്ചിരുന്നു. ആദ്യാവസാനം മമ്മൂട്ടി നിറഞ്ഞു നിൽക്കുന്ന ഒരു ത്രില്ലർ ചിത്രം തന്നെയാണ് കണ്ണൂർ സ്ക്വാഡ്. ആരാധകർക്ക് ആവശ്യമുള്ളതെല്ലാം ഒരുക്കിയാണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്.
advertisement
5/8
ചിത്രത്തിൽ പ്രധാനവേഷം ചെയ്ത റോണി ഡേവിഡ് രാജിന്‍റെ സഹോദരൻ റോബി വർഗീസ് രാജ് സംവിധായകനാകുന്ന ആദ്യ ചിത്രമാണിത്. മമ്മൂട്ടി കമ്പനിയാണ് കണ്ണൂർ സ്ക്വാഡ് നിർമിച്ചിരിക്കുന്നത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം കൂടിയാണിത്. കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയായിരുന്നു.
advertisement
6/8
പ്രമാദമായ കേസുകൾ അന്വേഷിക്കാൻ കണ്ണൂർ എസ്.പി മുൻകൈയെടുത്ത് രൂപീകരിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. കാസർകോട്ടെ പ്രധാനിയുടെ കൊലപാതകം അന്വേഷിക്കാൻ കണ്ണൂർ സ്ക്വാഡ് എത്തുന്നതോടെ ചിത്രം ഉദ്വേകജനകമായ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
advertisement
7/8
കേസ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീളുന്നതോടെ ചിത്രത്തിലെ ഓരോ രംഗങ്ങളും കാണികളെ പിടിച്ചിരുത്തുംവിധം ആവേശകരമായി മാറുകയാണ്. ഇത് തന്നെയാണ് സിനിമയുടെ മുഖ്യ സവിശേഷത.
advertisement
8/8
മമ്മൂട്ടിക്ക് പുറമെ കിഷോര്‍ കുമാര്‍, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അര്‍ജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്ബോല്‍, ധ്രുവൻ, ഷെബിൻ ബെൻസണ്‍, ശ്രീകുമാര്‍ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
കണ്ണൂർ സ്ക്വാഡ് കുതിപ്പ് തുടരുന്നു; 15 ദിവസത്തെ ബോക്സോഫീസ് കളക്ഷൻ വിവരങ്ങൾ പുറത്ത്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories