'വർഷങ്ങൾക്ക് ശേഷം' ഫസ്റ്റ് ലുക്ക് പങ്കുവെച്ച് കരൺ ജോഹർ
- Published by:Vishnupriya S
- news18-malayalam
Last Updated:
'വർഷങ്ങൾക്ക് ശേഷം ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെക്കുന്നതിൽ ഇന്ന് ഞാൻ ത്രില്ലിലാണ്', കരൺ ജോഹർ കുറിച്ചു
advertisement
1/6

മെറിലാൻഡ് സിനിമാസിന്റെ 'വർഷങ്ങൾക്കു ശേഷം' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി കരൺ ജോഹർ.
advertisement
2/6
'“ഹൃദയം” നിർമ്മാതാക്കളിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം ചിത്രമായ #വർഷങ്ങൾക്ക്ശേഷം ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെക്കുന്നതിൽ ഇന്ന് ഞാൻ ത്രില്ലിലാണ്. ചിത്രം 2024 ഏപ്രിലിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും, അത് കാണാൻ എനിക്ക് കാത്തിരിക്കാനാവില്ല! @visakhsubramaniam @vineeth84 ഉം അതിഗംഭീരമായ അഭിനേതാക്കളും അണിയറപ്രവർത്തകരും ഏറ്റവും മികച്ചത് ആശംസിക്കുന്നു', കരൺ ജോഹർ കുറിച്ചു
advertisement
3/6
പ്രണവ് മോഹൻലാലിൻ്റെ ജന്മദിനത്തിലാണ് പ്രേക്ഷകർക്ക് സർപ്രൈസ് സമ്മാനിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമായ 'വർഷങ്ങൾക്ക് ശേഷം' അന്നൗൺസ് ചെയ്തത്.
advertisement
4/6
ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു നായകനായ ധ്യാൻ ശ്രീനിവാസൻ്റെ ജന്മദിനത്തില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കിയിരിക്കുന്നു.
advertisement
5/6
ബോളിവുഡ് സൂപ്പർഹിറ്റ് സംവിധായകൻ കരൺ ജോഹർ, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടോവിനോ, ആസിഫ് അലി തുടങ്ങി നിരവധി സെലിബ്രിറ്റികൾ ചേർന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.
advertisement
6/6
പ്രണവും ധ്യാനും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന പോസ്റ്ററിൽ പുരട്ചി തലൈവർ എം ജി ആറിൻ്റെ സാന്നിദ്ധ്യവുമുണ്ട്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്.