TRENDING:

47 റീ ടേക്കുകൾ പോയ ചുംബന രംഗം; ആറു കോടി ബജറ്റിൽ സൂപ്പർഹിറ്റായി മാറിയ ചിത്രത്തിലെ നായികാ നായകന്മാർ

Last Updated:
ഒരു പ്രത്യേക സാഹചര്യത്തിൽ സിനിമയ്ക്കായി അത്രയേറെ റീടേക്കുകൾ ആവശ്യമായി വരികയായിരുന്നു
advertisement
1/6
47 റീ ടേക്കുകൾ പോയ ചുംബന രംഗം; ആറു കോടി ബജറ്റിൽ സൂപ്പർഹിറ്റായി മാറിയ ചിത്രത്തിലെ നായികാ നായകന്മാർ
സ്‌ക്രീനിൽ അതിമനോഹരമായി കാണുന്ന ചില രംഗങ്ങൾക്ക് പിന്നിൽ അഭിനേതാക്കളുടെ കഷ്‌ടപ്പാടുകൾ കാണാം. അണിയറപ്രവർത്തകരുടെയും. അത്തരത്തിൽ, വളരെയേറെ കഷ്‌ടപ്പാടുകൾ സഹിച്ച് ഷൂട്ട് ചെയ്യേണ്ടിവന്ന ഒരു രംഗത്തെക്കുറിച്ച് ആ സീനിൽ അഭിനയിച്ച നായിക ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. ഗാനങ്ങളുടെ കാര്യത്തിൽ ഇന്നും ക്‌ളാസിക്കുകളായി കരുതപ്പെടുന്ന ഒട്ടേറെ ഈണങ്ങൾ ഈ ചിത്രത്തിൽ നിന്നും പിറവിയെടുത്തിരിക്കുന്നു. രസകരം എന്ന് തോന്നുന്ന ഒരു ചുംബന രംഗത്തിനു മാത്രം 47 റീടേക്കുകൾ പോയ ചരിത്രമുണ്ട് ഈ സിനിമയ്ക്ക് പിന്നിൽ. അതും ഒരു പ്രത്യേക സാഹചര്യത്തിൽ
advertisement
2/6
ധർമേഷ് ദർശന്റെ സംവിധാനത്തിൽ 1996 നവംബർ 15ന് റിലീസ് ചെയ്ത ബോളിവുഡ് ചിത്രമാണ് 'രാജാ ഹിന്ദുസ്ഥാനി'. കഥ, പ്രകടനം, സംഗീതം തുടങ്ങിയവയുടെ പേരിൽ ഈ ചിത്രം ശ്രദ്ധപിടിച്ചുപറ്റി. സിനിമ പോലെ പ്രശസ്തമാണ് ഇതിൽ നായകനായ ആമിർ ഖാനും, നായിക കരിഷ്മ കപൂറും ചേർന്നുള്ള ചുംബന രംഗവും. രാജീവ് മസൻദിന് നൽകിയ അഭിമുഖത്തിൽ ആ രംഗം ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് കരിഷ്മ കപൂർ വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ട് അത്രയേറെ ടേക്കുകൾ വേണ്ടിവന്നു എന്ന് കരിഷ്മ (തുടർന്ന് വായിക്കുക)
advertisement
3/6
തമിഴ്നാട്ടിലെ ഊട്ടിയുടെ കൊടുംതണുപ്പിൽ മൂന്നു ദിവസങ്ങൾ നീണ്ടു നിന്ന ചിത്രീകരണമായിരുന്നു നടന്നത്. നടനും നടിയും മാത്രമല്ല, സംവിധായകൻ ധർമേഷിനും ഇതൊരു കനത്ത വെല്ലുവിളിയായിരുന്നു. കുടുംബ പ്രേക്ഷകർ കൂട്ടത്തോടെ വന്ന് സിനിമ കണ്ടിരുന്ന നാളുകളിൽ, ഈ രംഗത്തിൽ അശ്ലീലം കലർന്നാൽ അവരുടെ എണ്ണം കുറയും എന്ന കാര്യവും അദ്ദേഹം മനസ്സിൽ കരുതിപ്പോന്നിരുന്നു. എന്നാൽ, ആ രംഗത്തിന്റെ തീവ്രത ഒട്ടും കുറയ്ക്കാനും അദ്ദേഹം തയാറായില്ല. ആ വെല്ലുവിളി നേരിട്ടത് ആമിറും കരിഷ്മയും ചേർന്നാണ്
advertisement
4/6
രാജ എന്ന് പേരുള്ള ഒരു ടാക്സി ഡ്രൈവർ ആരതി എന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അവർ വിവാഹം ചെയ്യുന്നുമുണ്ട്. എന്നാൽ ആരതിയുടെ രണ്ടാനമ്മ ഈ വിവാഹത്തിൽ തൃപ്തയല്ല. ഇവർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്‌ടിക്കാൻ അവർ ശ്രമിക്കുന്നു. അതിൽ ഒരുപരിധിവരെ അവർ വിജയിച്ചുവെന്ന് പറയാം. രാജയും ആരതിയും തമ്മിൽ ചെറിയ കാലത്തേക്ക് പിരിയുന്നു. ശേഷം, അവർ ഒന്നിക്കുന്നുമുണ്ട്
advertisement
5/6
ഫെബ്രുവരി മാസത്തെ മൂന്നു ദിവസം നീളുന്ന കൊടുംതണുപ്പിലാണ് ആമിറും കരിഷ്മയും ആ രംഗം പൂർത്തിയാക്കിയത്. എന്നും രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ആറു മണി വരെ ഷൂട്ടിംഗ് നീണ്ടു. ആമിറും കരിഷ്മയും നിർത്താതെ വിറയ്ക്കുന്നത് കാരണം, രാജ ഹിന്ദുസ്ഥാനിയിലെ ആ ചുംബന രംഗം പൂർത്തിയാക്കാനായി 47 റീടേക്കുകൾ വേണ്ടിവന്നു. എന്നാൽ, ആ അധ്വാനം ഫലം കണ്ടുവെന്ന് പറയാം. ആറു കോടി രൂപ ചിലവഴിച്ച ചിത്രം ബോക്സ് ഓഫീസിൽ 78 കോടി രൂപ നേടി. ഇതിനു തൊട്ടുപിന്നാലെ, ഈ ചിത്രത്തെ തേടി അംഗീകാരങ്ങളുടെ ഒരു പരമ്പര തന്നെയുണ്ടായി
advertisement
6/6
ഇത്രയും ഇഴയടുപ്പമുള്ള രംഗങ്ങൾ അത്രകണ്ട് സ്വാഭാവികമല്ലാതിരുന്ന നാളുകളിൽ അങ്ങനെയൊരു ചിത്രം പുറത്തിറങ്ങുക തന്നെ വെല്ലുവിളിയായിരുന്ന കാലത്തു വന്നുചേർന്ന ചിത്രമാണ് 'രാജ ഹിന്ദുസ്ഥാനി'. മികച്ച നടനും നടിക്കും ഉള്ള പുരസ്‌കാരങ്ങൾ രാജ ഹിന്ദുസ്ഥാനിക്ക് വേണ്ടി ആമിറും കരിഷ്മയും കരസ്ഥമാക്കി. നദീം സെയ്‌ഫി, ശ്രാവൺ റാത്തോഡ് എന്നിവർ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരത്തിനർഹരായി
മലയാളം വാർത്തകൾ/Photogallery/Film/
47 റീ ടേക്കുകൾ പോയ ചുംബന രംഗം; ആറു കോടി ബജറ്റിൽ സൂപ്പർഹിറ്റായി മാറിയ ചിത്രത്തിലെ നായികാ നായകന്മാർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories