TRENDING:

നയൻതാരയ്ക്കു പിന്നാലെ കീർത്തി സുരേഷും ബോളിവുഡിലേക്ക്; അടുത്ത ചിത്രവുമായി ആറ്റ്ലീ

Last Updated:
തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിനിമകൾ നിർമിച്ച് ആറ്റ്ലീ
advertisement
1/7
നയൻതാരയ്ക്കു പിന്നാലെ കീർത്തി സുരേഷും ബോളിവുഡിലേക്ക്; അടുത്ത ചിത്രവുമായി ആറ്റ്ലീ
ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ ജവാന്റെ തകർപ്പൻ വിജയത്തിനു ശേഷം ബോളിവുഡിൽ അടുത്ത ചിത്രത്തിനുള്ള ഒരുക്കത്തിലാണ് ആറ്റ്ലീ. പതിവു ശൈലിയിൽ ആക്ഷൻ ചിത്രം തന്നെയാണ് ആറ്റ്ലീ ഒരുക്കുന്നത്.
advertisement
2/7
വരുൺ ധവാനാണ് പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത്. നയൻതാരയെ ബോളിവുഡിൽ അവതരിപ്പിച്ചതിനു പിന്നാലെ പുതിയ ചിത്രത്തിലും ആറ്റ്ലീ നായികയെ തിരഞ്ഞെടുത്തിരിക്കുന്നത് തെന്നിന്ത്യയിൽ നിന്നു തന്നെയാണ്.
advertisement
3/7
ആറ്റ്ലീയുടെ അടുത്ത സുഹൃത്ത് കീർത്തി സുരേഷാണ് പുതിയ ചിത്രത്തിൽ നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം മുംബൈയിൽ പുരോഗമിക്കുകയാണ്. ആക്ഷന് പ്രാധാന്യം നൽകുന്ന രീതിയിലാണ് ചിത്രം ഒരുക്കുന്നത്.
advertisement
4/7
ഈ വർഷം ഡിസംബറോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. അടുത്ത വർഷമാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, വിജയിയെ നായകനാക്കി ആറ്റ്ലീ ഒരുക്കിയ തമിഴ് ചിത്രം തെരിയുടെ റീമേക്കാണ് ബോളിവുഡിൽ ഒരുക്കുന്നതെന്നും വാർത്തകളുണ്ട്.
advertisement
5/7
അതേസമയം, ഷാരൂഖ് ഖാൻ- ആറ്റ്ലീ കൂട്ടുകെട്ടിൽ പിറന്ന ജവാൻ റെക്കോർഡുകൾ ഭേദിച്ച് പ്രദർശനം തുടരുകയാണ്. 1000 കോടി ക്ലബ്ബിലേക്കാണ് ചിത്രം കുതിക്കുന്നത്. അതേസമയം, വരുൺ ധവാൻ നായകനാകുന്ന ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് ആറ്റ്ലീ.
advertisement
6/7
നേരത്തേ, തമിഴിൽ സിനിമകൾ നിർമിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ബോളിവുഡിൽ കൈവെക്കുന്നതെന്ന് ആറ്റ്ലീ പറഞ്ഞിരുന്നു. ഇതിനു പ്രചോദനമായതാകട്ടെ, സാക്ഷാൽ കിംഗ് ഖാനും.
advertisement
7/7
നടനെന്ന നിലയിലും നിർമാതാവെന്ന നിലയിലും തന്നെ സ്വാധീനിച്ച വ്യക്തിയാണ് ഷാരൂഖ് എന്ന് ആറ്റ്ലീ പറയുന്നു. നാല് വർഷം അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചതിൽ നിന്നും പലതും പഠിക്കാനായി. ഇപ്പോൾ ബോളിവുഡിലും സിനിമ നിർമിക്കുകയാണ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും രണ്ട് ചിത്രങ്ങൾ വെച്ച് നിർമിക്കുന്നുണ്ടെന്നും ആറ്റ്ലീ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Film/
നയൻതാരയ്ക്കു പിന്നാലെ കീർത്തി സുരേഷും ബോളിവുഡിലേക്ക്; അടുത്ത ചിത്രവുമായി ആറ്റ്ലീ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories