TRENDING:

KGF 2| ആരാധകരുടെ അഭ്യർത്ഥന; കെജിഎഫ് ഒന്നാം ഭാഗം പ്രേക്ഷകരുടെ ആവശ്യപ്രകാരം റീ- റിലീസിന്

Last Updated:
KGF - Yash | കെജിഎഫ്-2 എല്ലാ ഭാഷകളിലും ചിത്രം ഏപ്രിൽ 14ന് റിലീസ് ചെയ്യും. പൃഥ്വിരാജ് പ്രൊക്ഷന്‍സാണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത്.
advertisement
1/9
ആരാധകരുടെ അഭ്യർത്ഥന; കെജിഎഫ് ഒന്നാം ഭാഗം പ്രേക്ഷകരുടെ ആവശ്യപ്രകാരം റീ- റിലീസിന്
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ യാഷിന്റെ നായകനായുള്ള കരിയർ ആകെ മാറി. കന്നഡയിൽ മാത്രം അറിയപ്പെട്ടിരുന്ന താരം ഇപ്പോൾ ഒരു പാൻ ഇന്ത്യൻ ഹീറോ ആയി മാറി. റോക്കി ഭായിയെ കുറിച്ച് അറിയാത്ത പാൻ ഇന്ത്യൻ പ്രേക്ഷകരുണ്ടാകില്ലെന്ന് പറഞ്ഞാൽ അതിശയോക്തിയില്ലേ..? കെജിഎഫ്എന്ന ഒറ്റ സിനിമ കൊണ്ട് അദ്ദേഹത്തിന്റെ റേഞ്ച് മാറി.  (Twitter/Photo)
advertisement
2/9
പാൻ ഇന്ത്യൻ ശ്രേണിയിൽ യാഷ് തന്റെ വിപണി സാന്നിധ്യം വിപുലീകരിച്ചു. തെലുങ്കിലും നല്ല മാർക്കറ്റ് കിട്ടി. KGFന്റെ രണ്ടാംഭാഗം ഉടൻ പുറത്തിറങ്ങും. യാഷ് ഇപ്പോൾ കന്നഡയിലെ ഒന്നാം നമ്പർ നായകനാണ്. 200 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടിയ കെജിഎഫ് ഒന്നാം ഭാഗം പുറത്തിറങ്ങിയതോടെ ഇന്ത്യ മുഴുവനും യാഷിന് ഇന്ന് ആരാധകരുണ്ട്.  (Twitter/Photo)
advertisement
3/9
കെജിഎഫ് ആദ്യഭാഗം ഹിറ്റായതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് വൻ പ്രതീക്ഷയാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ ചിത്രത്തിന്റെ പ്രമോഷൻ നിർമ്മാതാക്കൾ ഊർജിതമാക്കിയിരിക്കുകയാണ്. ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രത്തിന്റെ പ്രമോഷൻ ഇപ്പോൾ നടക്കുന്നുണ്ട്. ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ചിത്രത്തിന്റെ പ്രമോഷൻ ഉടൻ നടക്കും. ഈ സിനിമയുടെ റിലീസിനോട് അടുക്കുമ്പോൾ, പ്രേക്ഷകരുടെ ആഗ്രഹപ്രകാരം നിർമ്മാതാക്കൾ 'കെജിഎഫ്' സിനിമയുടെ ആദ്യഭാഗം ഈ ആഴ്ച രാജ്യത്തെ വിവിധ നഗരങ്ങളിൽ വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. രാജ്യത്തുടനീളം ബുക്കിംഗ് തുറന്നിട്ടുണ്ട്. (Twitter/Photo)
advertisement
4/9
വൻ പ്രതീക്ഷകളോടെയാണ് KGF എത്തിയത്. ചിത്രം പ്രതീക്ഷിച്ചതിലും അധികം കളക്ഷൻ നേടി. തെലുങ്കിൽ മാത്രമല്ല, എല്ലാ ഇൻഡസ്ട്രികളിലും ചിത്രം വൻ വിജയം നേടി. കെജിഎഫ് 2 ട്രെയിലറിന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചത്. കൂടാതെ, ട്രെയിലർ എല്ലാ ഭാഷകളിലും കൂടിച്ചേർന്ന് 100 ദശലക്ഷത്തിലധികം കാഴ്ചക്കാകരെ സ്വന്തമാക്കി കഴിഞ്ഞു. (Twitter/Photo)
advertisement
5/9
ഈ ട്രെയിലറിൽ വീണ്ടും യാഷ് തിളങ്ങിയിരിക്കുകയാണ്. യാഷിന്റെ ഹീറോയിസത്തിനൊപ്പം അതിനോട് കിടപിടിക്കുന്ന സഞ്ജയ് ദത്തിന്റെ വില്ലൻ ക്യാരക്ടറും ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ കന്നഡ പതിപ്പ് അടുത്തിടെ സെൻസർ ചെയ്തു. ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 168.06 മിനിറ്റ് അതായത് 2 മണിക്കൂർ 48 മിനിറ്റ് 6 സെക്കൻഡാണ് സിനിമയുടെ ദൈർഘ്യം. ബാഹുബലിക്ക് ശേഷം ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനായി ഇത്ര ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നത് ഇതാദ്യം. (Twitter/Photo)
advertisement
6/9
കെജിഎഫ്1 ഇത്രയും വിജയിക്കുമെന്ന് അവർ ശരിക്കും പ്രതീക്ഷിച്ചിരുന്നു കാണില്ല. 230 കോടി കളക്ഷനാണ് ചിത്രം നേടിയത്. ഈ സാഹചര്യത്തിൽ KGF ചാപ്റ്റർ 2 ന് അതിലുമേറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ട്രെയിലർ ഇറങ്ങിയതോടെ പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്.(Twitter/Photo)
advertisement
7/9
കന്നഡ ഉൾപ്പെടെ എല്ലാ ഭാഷകളിലും ചിത്രം ഏപ്രിൽ 14ന് റിലീസ് ചെയ്യും. വിവിധ ഭാഷകളിൽ പുറത്തിറങ്ങും. പൃഥ്വിരാജ് പ്രൊക്ഷന്‍സാണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത് യാഷാണ്. കന്നഡ ചിത്രത്തില്‍ നിര്‍മിക്കുന്ന സിനിമ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേക്കും മൊഴി മാറ്റം ചെയ്യും.
advertisement
8/9
ചിത്രത്തില്‍ വില്ലന്‍ വേഷമായ അധീരയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. ചിത്രത്തില്‍ സ്രിനിധി ദേശായ്, ആനന്ത് നാഗ്, മാളവിക അവിനാശ്, പ്രകാശ് രാജ്, രവീണ ടാന്‍ഡന്‍ എന്നിവരും വേഷമിടുന്നുണ്ട്.
advertisement
9/9
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ യാഷ് അവതരിപ്പിച്ച റോക്കിക്ക് ശബ്ദം നല്‍കിയിരിക്കുന്നത് അരുണ്‍ സിഎം എന്ന ഡബിങ് ആര്‍ട്ടിസ്റ്റാണ്. ആദ്യ ഭാഗത്തിലും അരുണ്‍ തന്നെയാണ് റോക്കിക്ക് ശബ്ദം നല്‍കിയത്. മലയാളത്തിലെ പ്രമുഖരായ പല നടീ നടന്മാരും കെജിഎഫില്‍ ശബ്ദം നല്‍കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
KGF 2| ആരാധകരുടെ അഭ്യർത്ഥന; കെജിഎഫ് ഒന്നാം ഭാഗം പ്രേക്ഷകരുടെ ആവശ്യപ്രകാരം റീ- റിലീസിന്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories