Tiger 3| സൽമാൻ ഖാന് പ്രതിഫലം 100 കോടി; നായിക കത്രീനയുടെ പ്രതിഫലം 15 കോടി രൂപ!
- Published by:Naseeba TC
- news18-malayalam
Last Updated:
രണ്ട് ദിവസത്തിനുള്ളിൽ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം നേടി. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്
advertisement
1/8

സൽമാൻ ഖാൻ നായകനായ ടൈഗർ 3 ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം നേടി. മനീഷ് ശർമ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കത്രീന കൈഫ് ആണ് നായിക.
advertisement
2/8
ഇമ്രാൻ ഹാഷ്മിയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇമ്രാൻ ഹാഷ്മിയുടെ ഇതുവരെ കാണാത്ത അവതാരമാണ് ടൈഗർ 3 യിൽ പ്രേക്ഷകർ കാണുന്നത്.
advertisement
3/8
ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടൈഗർ 3. കത്രീന കൈഫിന്റെ ആക്ഷൻ രംഗങ്ങൾ ഇതിനകം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.
advertisement
4/8
ചിത്രത്തിൽ താരങ്ങളുടെ പ്രതിഫലവും ഇതിനകം ചർച്ചയാണ്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് സൽമാൻ ഖാൻ തന്നെയാണ്. നൂറ് കോടിയാണ് ചിത്രത്തിൽ സൽമാന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.
advertisement
5/8
അതേസമയം, നായിക കത്രീന കൈഫിന്റെ പ്രതിഫലം എത്രയാണെന്നതിൽ ഔദ്യോഗിക റിപ്പോർട്ടുകൾ ഇല്ല. എന്നാൽ ഐഎംഡിബി റിപ്പോർട്ട് അനുസരിച്ച് കത്രീനയുടെ ഒരു ചിത്രത്തിന്റെ പ്രതിഫലം 15 കോടിക്കും 21 കോടിക്കും ഇടയിലാണ്.
advertisement
6/8
അതിനാൽ ഇതിനിടയിലുള്ള തുകയാണ് താരത്തിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് കത്രീന കൈഫ്.
advertisement
7/8
ദീപിക പദുകോൺ, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരാണ് ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാർ. മൂന്ന് പേരുടേയും പ്രതിഫലം 15 കോടിക്ക് മുകളിലാണ്.
advertisement
8/8
വില്ലൻ കഥാപാത്രമായി എത്തിയ ഇമ്രാൻ ഹാഷ്മിയുടെ പ്രതിഫലം 8 കോടി രൂപയാണ്.
മലയാളം വാർത്തകൾ/Photogallery/Film/
Tiger 3| സൽമാൻ ഖാന് പ്രതിഫലം 100 കോടി; നായിക കത്രീനയുടെ പ്രതിഫലം 15 കോടി രൂപ!