തിയേറ്ററിലെ കൂവൽ കാരണം ദിലീപ് എടുത്തുമാറ്റാൻ പറഞ്ഞു; മീശ മാധവനിലെ രംഗത്തെക്കുറിച്ച് ലാൽ ജോസ്
- Published by:meera_57
- news18-malayalam
Last Updated:
2002ൽ ദിലീപ്, കാവ്യാ മാധവൻ എന്നിവരെ നായികാനായകന്മാരാക്കി ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് 'മീശ മാധവൻ'
advertisement
1/6

ഇന്നലെ കണ്ടത് പോലെ തോന്നിക്കുന്ന മലയാള ചിത്രങ്ങളിൽ ഒന്നാണ് ദിലീപും (Dileep) കാവ്യാ മാധവനും (Kavya Madhavan) ഒന്നിച്ചഭിനയിച്ച് ഹിറ്റാക്കി മാറ്റിയ 'മീശ മാധവൻ'. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ നായകനും നായികയും മാത്രമല്ല, ഓരോ കഥാപാത്രവും അത്രയേറെ പ്രാധാന്യമർഹിക്കുന്നു. സുഗുണൻ, ത്രിവിക്രമൻ പിള്ള, പിള്ളേച്ചനും സരസുവും പുരുഷുവും എന്നിങ്ങനെ ഈ സിനിമയിലെ ഓരോ വേഷവും എടുത്തുപറയേണ്ടിയിരിക്കുന്നു. 2002ൽ ഇറങ്ങിയ ചിത്രം ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഇല്ലാതിരുന്ന നാളുകളിൽ കുടുംബങ്ങളെ തിയേറ്ററുകളിൽ കൂട്ടത്തോടെ എത്തിച്ച ചിത്രമായിരുന്നു. എന്നാൽ, എല്ലാ സിനിമയ്ക്കും എന്ന പോലെ മീശ മാധവനും ഉണ്ട് ചില അറിയാക്കഥകൾ
advertisement
2/6
ഒരു നാട്ടിൻപുറത്തിന്റെ സ്വന്തം കള്ളൻ എന്ന ത്രെഡിൽ നിന്നും വികസിച്ച പ്രണയവും തമാശയും ത്രില്ലും നിറഞ്ഞ ഹ്യൂമർ ചിത്രം കൂടിയാണ് മീശ മാധവൻ. ജഗതി ശ്രീകുമാർ, സലിം കുമാർ, കൊച്ചിൻ ഹനീഫ, മച്ചാൻ വർഗീസ് തുടങ്ങിയവരാണ് ഈ മേഖലയിലെ മികച്ച പ്രകടനം പുറത്തെടുത്തത്. ഇന്നും ഈ സിനിമയിലെ കൗണ്ടറുകൾ പ്രേക്ഷകർക്ക് മനഃപാഠം. ലാൽ ജോസിനോട് മാധവനെയും രുഗ്മിണിയെയും കൊണ്ട് ഒരു രണ്ടാം വരവ് വരുമോ എന്ന് പ്രതീക്ഷയോടു കൂടി ചോദിക്കുന്നവരുമുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
ഓരോ രംഗവും കയ്യടി നേടി മുന്നേറിയെന്നതാണ് മീശ മാധവനെ വ്യത്യസ്തമാക്കുന്നത്. എന്നിട്ടും നായകൻ ദിലീപിനെ അസ്വസ്ഥനാക്കിയ ഒരു രംഗം ഈ സിനിമയിൽ ഉണ്ടായിരുന്നു. 160 മിനിറ്റ് നീളമുള്ള ചിത്രമാണ് മീശ മാധവൻ. ഇതിൽ നിന്നും എടുത്തുമാറ്റപ്പെട്ടെങ്കിൽ, സിനിമയുടെ റൺ ടൈമിനെ ബാധിക്കപ്പെടുന്ന ഒരു വിഷമായേനെ അത്. കാര്യം പറഞ്ഞപ്പോൾ, അൽപ്പം വിഷമത്തോടെയെങ്കിലും, സംവിധായകൻ ലാൽ ജോസും മനസില്ലാമനസോടെ സമ്മതം മൂളി. ആ രംഗം ഇതായിരുന്നു, അതിനെന്തു പറ്റി എന്നെല്ലാം അറിയേണ്ടവർക്ക് നോക്കാം
advertisement
4/6
മീശ മാധവൻ റിലീസ് ചെയ്തു ആദ്യ ദിവസത്തെ നൂൺ ഷോ കാണാൻ ധൈര്യമില്ലാതെയിരിക്കുന്ന ലാൽ ജോസ്. ടെൻഷൻ കേറിയ ലാൽ ജോസ് ദിലീപിനെ വിളിച്ചു. കേരളത്തിലെ എല്ലാ തിയേറ്ററിലും ഫൈറ്റ് സീക്വെന്സിന്റെ ഇടയിലെ സലിം കുമാറിന്റെ ഒരു പോർഷൻ, സൈക്കിൾ ഫൈറ്റിന്റെ ചില ഭാഗങ്ങൾ ഒക്കെ ഇഴച്ചിൽ എന്ന് പറയപ്പെടുന്നു. കൂവലും ഉണ്ട് എന്ന് ദിലീപ്. എല്ലാ തിയേറ്ററിൽ നിന്നും ദിലീപ് നിർദേശിച്ച ആ ഭാഗങ്ങൾ എത്രയും വേഗം വെട്ടിമാറ്റണം. സാധാരണക്കാരായ പ്രേക്ഷരിൽ നിന്നും നല്ല റിപ്പോർട്ട് കിട്ടിയ ലാൽ ജോസ്, ഇത് കേട്ടതും വിഷമവൃത്തത്തിലായി
advertisement
5/6
പലരോടും ചോദിച്ചപ്പോൾ സിനിമ ഉഗ്രനാണ് എന്നായിരുന്നു റിപ്പോർട്ട്. ദിലീപ് പറഞ്ഞ സ്ഥിതിക്ക് ആ രംഗങ്ങൾ കട്ട് ചെയ്തേക്കാം എന്ന് കരുതി സെക്കന്റ് ഷോ കഴിഞ്ഞതും ലാൽ ജോസ് തിരുവനന്തപുരത്തെ ശ്രീകുമാർ തിയേറ്ററിലെത്തി. അക്കാലങ്ങളിൽ ഫിലിം ആയിരുന്നതിനാൽ ഓരോ തിയേറ്ററിലും കയറിവേണം കട്ട് ചെയ്യാൻ. പക്ഷേ ശ്രീകുമാർ തിയേറ്ററിലെ ഓപ്പറേറ്ററുടെ ഒരു ചോദ്യം ലാൽ ജോസിന്റെ ചിന്തയെ തന്നെ മാറ്റി. എന്തിനാണ് ആ രംഗങ്ങൾ എടുത്തു മാറ്റുന്നതെന്നായി അദ്ദേഹം
advertisement
6/6
ലാഗ് ഉള്ളതായി ആരോപിക്കപ്പെടുന്നതായി കേട്ടു എന്ന് ലാൽ ജോസ്. 'കട്ട് ചെയ്താലും ഈ സിനിമ ഓടും. പത്തു മിനിറ്റ് കുറഞ്ഞ് കിട്ടിയാൽ, അത്രയും നേരത്തെ വീട്ടിൽ പോകാൻ കഴിയുന്നയാളാണ് ഞാൻ. പക്ഷേ ഈ സിനിമയിൽ കളയാനായി ഒന്നുമില്ല. ആളുകൾ സന്തോഷത്തോടെയാണ് പോകുന്നത്. എന്തിനാണ് അത് വെട്ടി നശിപ്പിക്കുന്നത്' എന്നായി ഓപ്പറേറ്റർ. ആ ഒരാളുടെ വാചകം ലാൽ ജോസിന് നൽകിയ ഊർജം വളരെവലുതായിരുന്നു. ഇനി ആര് പറഞ്ഞാലും ഇത് കട്ട് ചെയ്യില്ല. ഇതാണ് ആ സിനിമയുടെ വിധി എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ലാൽ ജോസ് ഇറങ്ങി. തിയേറ്ററിൽ 202 ദിവസങ്ങൾ ഓടിയ ചിത്രമായി 'മീശ മാധവൻ' മാറി
മലയാളം വാർത്തകൾ/Photogallery/Film/
തിയേറ്ററിലെ കൂവൽ കാരണം ദിലീപ് എടുത്തുമാറ്റാൻ പറഞ്ഞു; മീശ മാധവനിലെ രംഗത്തെക്കുറിച്ച് ലാൽ ജോസ്