TRENDING:

എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ നായിക; 22-ാം വയസിൽ ജീവിതം അവസാനിപ്പിച്ച മലയാളത്തിന്റെ പ്രിയ നടി

Last Updated:
കൈനിറയെ സിനിമകളും പ്രശസ്തിയും അംഗീകാരവും നിലനിൽക്കേ ജീവിതം അവസാനിപ്പിച്ച താരസുന്ദരി
advertisement
1/6
എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ നായിക; 22-ാം വയസിൽ ജീവിതം അവസാനിപ്പിച്ച മലയാളത്തിന്റെ പ്രിയ നടി
കൊൽക്കത്തയിലെ തമിഴ് കുടുംബത്തിൽ പിറന്നാൾ ശാലിനി എന്ന പെൺകുട്ടി. എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ പാണ്ട്യരാജന്റെ നായികയായി ആദ്യ ചിത്രം. പക്ഷെ സ്‌ക്രീനിൽ ശാലിനി എന്ന പേരിലല്ല ആ പെൺകൊടി എത്തിയത്. കൗമാരപ്രായക്കാരിയായിട്ടും ഒരു നേഴ്‌സിന്റെ പക്വതയുള്ള കഥാപാത്രത്തിൽ അവർ മികച്ച പ്രകടനം കാഴ്ചവച്ചു. സുന്ദരിയായ ആ പെൺകുട്ടിക്ക് പിന്നീട് നിറയെ അവസരങ്ങൾ ലഭിച്ചു തുടങ്ങി. അത്രയേറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനുള്ള മാസ്മരികതയുണ്ടായിരുന്നു ആ മുഖത്ത്. അതേവർഷം തന്നെ ആ പെൺകുട്ടി മലയാള സിനിമയിൽ തന്റെ ആദ്യ ചിത്രത്തിൽ ഒപ്പുവച്ചു. അരങ്ങേറ്റം തന്നെ മലയാളത്തിന്റെ ക്‌ളാസിക്ക് ഹിറ്റിനൊപ്പം
advertisement
2/6
സിബി മലയിൽ സംവിധാനം ചെയ്ത്, ജയറാം, സുരേഷ് ഗോപി എന്നിവർ നായകന്മാരും, മോഹൻലാൽ അതിഥിവേഷവും ചെയ്ത 'സമ്മർ ഇൻ ബേത്ലഹേം' എന്ന ചിത്രത്തിലെ അഞ്ചു കസിൻസിൽ ഒരാളായി ശാലിനി എന്ന മയൂരിയും. മഞ്ജു വാര്യരായിരുന്നു ഈ സിനിമയിൽ നായിക. അധികം സ്ക്രീൻ സ്‌പെയ്‌സ് ഇല്ലെങ്കിലും, മയൂരി ഈ ചിത്രത്തോടെ മലയാളത്തിൽ കൂടുതൽ അവസരങ്ങൾ കരസ്ഥമാക്കി. ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിനിയാണ് ഗായത്രി എന്ന വേഷം ചെയ്തത് എന്ന് പലരും അറിഞ്ഞിരുന്നില്ല. 1990കളുടെ അവസാനം ആകാശഗംഗ, ഭാര്യവീട്ടിൽ പരമസുഖം, ചന്ദാമാമ, പ്രേം പൂജാരി തുടങ്ങിയ സിനിമകളിൽ മയൂരി എടുത്തുപറയത്തക്ക പ്രകടനം കാഴ്ചവച്ചു (തുടർന്ന് വായിക്കുക)
advertisement
3/6
'ആകാശഗംഗ' എന്ന സിനിമയിൽ നായിക ദിവ്യ ഉണ്ണിയായിരുന്നു എങ്കിൽ പോലും, ഇതിൽ യക്ഷിയുടെ വേഷം ചെയ്ത മയൂരിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ലോഹിതദാസ് സംവിധാനം ചെയ്ത 'അരയന്നങ്ങളുടെ വീട്' എന്ന ചിത്രത്തിൽ, രാഗിണി എന്ന പക്വമതിയായ വേഷം മയൂരിക്ക് ലഭിച്ചു. മമ്മൂട്ടി കഥാപാത്രം രവീന്ദ്രനാഥ് ചെറുപ്പകാലത്ത് പ്രണയിച്ചിരുന്ന പെൺകുട്ടിയുടെ റോളായിരുന്നു ഇത്. മറ്റു കഥാപാത്രങ്ങളെ അപേക്ഷിച്ച്, മയൂരിക്ക് വൈകാരികമായി ഏറെ പക്വത ആവശ്യമായി വന്ന കഥാപാത്രമായിരുന്നു ഇത്
advertisement
4/6
ഏതെങ്കിലും ഒരു പ്രത്യേക തരത്തിലെ വേഷത്തിൽ തളച്ചിടാൻ കഴിയില്ല എന്ന് മയൂരി ആവർത്തിച്ചു തെളിയിച്ച സിനിമയാണത്. പിന്നീട് സമ്മർ പാലസ്, ചേതാരം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചുവെങ്കിലും, മുൻ ചിത്രങ്ങളിലേതു പോലെ മയൂരി ശ്രദ്ധനേടിയില്ല. അതേവർഷം അവർ കന്നഡ ചിത്രമായ സാർവഭൗമയിൽ നടൻ ശിവരാജ്‌കുമാറിന്റെ ഒപ്പം അഭിനയിച്ചു. ചെറുപ്പവും പ്രായംചെന്നതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വന്ന ചിത്രമാണിത്. 2005ൽ 'കനാ കണ്ടേൻ' എന്ന പൃഥ്വിരാജ് ചിത്രത്തിൽ മയൂരി അഭിനയിച്ചു. ഇതായിരുന്നു അവരുടെ സിനിമാ ജീവിതത്തിലെയും, ജീവിതത്തിലെയും അവസാന ചിത്രം
advertisement
5/6
ഈ സിനിമയുടെ റിലീസിന് ശേഷം, ചുരുങ്ങിയ കാലയളവിനുള്ളിൽ ആരാധക വൃന്ദത്തെ നേടിയെടുത്ത മയൂരിയിൽ നിന്നും ആരും കേൾക്കാൻ ആഗ്രഹിക്കാത്ത, പ്രതീക്ഷിക്കാത്ത വാർത്ത വന്നു. 'കനാ കണ്ടേൻ' എന്ന ചിത്രത്തിന് ശേഷം, അവരുടെ ചെന്നൈ അണ്ണാ നഗറിലെ വസതിയിൽ 2005 ജൂൺ 16ന് തൂങ്ങിമരിച്ച നിലയിൽ മയൂരിയെ കണ്ടെത്തി. എട്ടാം ക്‌ളാസിൽ അഭിനയം തുടങ്ങി, ജീവിതം അവസാനിപ്പിക്കാനുള്ള കടുത്ത തീരുമാനം എടുക്കുമ്പോൾ മയൂരിക്ക് പ്രായം വെറും 22 വയസ്
advertisement
6/6
ഇന്നും മയൂരിയുടെ മരണകാരണം ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. അവർ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു എന്നും, കാൻസർ ബാധ കണ്ടെത്തിയിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മരണത്തിൽ ആർക്കും പങ്കില്ല എന്നും, ജീവിക്കാനുള്ള പ്രതീക്ഷ നഷ്‌ടപ്പെട്ടത്‌ കാരണം പോകുന്നു എന്നും വിദേശത്തുള്ള സഹോദരന് ഒരു കത്തെഴുതിവച്ച ശേഷമായിരുന്നു മയൂരിയുടെ വിടവാങ്ങൽ
മലയാളം വാർത്തകൾ/Photogallery/Film/
എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ നായിക; 22-ാം വയസിൽ ജീവിതം അവസാനിപ്പിച്ച മലയാളത്തിന്റെ പ്രിയ നടി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories