മുഖം അടച്ചുകെട്ടി 'അമ്മ' തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ നടി ആരെന്ന ചോദ്യവുമായി ദൃശ്യം സോഷ്യൽ മീഡിയയിൽ
- Published by:meera_57
- news18-malayalam
Last Updated:
അന്വേഷണങ്ങൾക്കൊടുവിൽ നടി ആരെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയിലെ മുതിർന്ന താരമാണിത്
advertisement
1/6

പോയവാരം നടന്ന താരസംഘടനയായ 'അമ്മ' (AMMA- Association of Malayalam Movie Artistes) തെരഞ്ഞെടുപ്പിൽ അംഗങ്ങളായ 500ൽപ്പരം താരങ്ങളിൽ നിരവധിപ്പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ചരിത്രത്തിലാദ്യമായി സംഘടനയുടെ തലപ്പത്തേക്ക് വനിതാ പ്രസിഡന്റ് ആയി നടി ശ്വേതാ മേനോൻ തെരഞ്ഞെടുക്കപ്പെട്ടതും ഇക്കുറിയായിരുന്നു. സുതാര്യമായ വോട്ടിംഗ് രീതിയിൽ, അതേദിവസം വൈകുന്നേരമാകും മുൻപേ ഫലം പുറത്തുവന്നിരുന്നു. എന്നാലിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത് വോട്ട് ചെയ്യാനെത്തിയ ഒരു താരത്തിന്റെ ദൃശ്യമാണ്. കൂളിംഗ് ഗ്ലാസ് വച്ച കണ്ണുകളും മൂക്കും മാത്രം പുറത്തുകാണും വിധം മുഖം മറച്ചുപിടിച്ചാണ് അവർ എത്തിയത്
advertisement
2/6
എണ്ണംപറഞ്ഞ താരങ്ങൾ വന്നുപോകുന്ന 'അമ്മ' തെരഞ്ഞെടുപ്പ് പോലുള്ള ഒരു പരിപാടിയിൽ എന്തിനാണ് ഇത്രയും അടച്ചുപിടിച്ച സുരക്ഷ എന്ന് ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ തരംഗമായതും പലരും ചോദിക്കുന്നുണ്ട്. കേരളത്തിലും പാപ്പരാസി ട്രെൻഡ് പടർന്നുപിടിക്കുന്ന വേളയിൽ ഒരുപക്ഷേ ഈ താരവും തന്റെ സ്വകാര്യത കണക്കിലെടുത്ത് മുഖം മറയ്ക്കുന്നതാകാം എന്നാണ് പൊതുവിലെ അഭിപ്രായം. വോട്ട് ചെയ്യുന്നതിൽ നിന്നും വിട്ടുനിന്ന താരങ്ങൾ വേഷപ്രച്ഛന്നരായി വന്നു എന്നും ചിലർ ഈ ദൃശ്യങ്ങളെ തമാശ മട്ടിൽ കൈകാര്യം ചെയ്യുന്നുണ്ട്. അന്വേഷണങ്ങൾക്കൊടുവിൽ ഈ താരം ആരെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
മുഖം മറച്ചുള്ള ലുക്ക് കണ്ടാൽ യുവനടി എന്ന് തോന്നുമെങ്കിലും, മലയാള സിനിമാ, സീരിയൽ മേഖലയിലെ സീനിയർ താരമാണ് കക്ഷി. മുതിർന്ന മലയാള ചലച്ചിത്ര നടി ഉഷയാണിത്. അതേദിവസം, അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച നടൻ ദേവനുമൊപ്പം പോസ് ചെയ്യുന്ന ഉഷയുടെ ചിത്രമാണിത്. ഒരു സ്ട്രൈപ്പ്ഡ് ടോപ്പും കറുത്ത നിറമുള്ള സ്കർട്ടും ധരിച്ചാണ് അവർ കൊച്ചിയിലെ അമ്മ ഓഫീസിലേക്ക് കടന്നു വന്നത്. ഈ താരം ആരെന്നു മലയാളികൾക്ക് അറിയാമെങ്കിലും, ഒരു കഥാപാത്രത്തിന്റെ പേര് പറഞ്ഞാൽ എല്ലാവരും എളുപ്പം മനസിലാക്കും
advertisement
4/6
മലയാള ചിത്രമായ 'പഞ്ചാബി ഹൗസ്' കണ്ടവർക്ക് ആ ഡയലോഗ് മാത്രം പറഞ്ഞാൽ കലങ്ങും. കൊച്ചിൻ ഹനീഫയും ഹരിശ്രീ അശോകനും ഗോദയിൽ ഏറ്റുമുട്ടാൻ നിൽക്കുന്ന മല്ലന്മാർക്കായി കാത്തുനിൽക്കുന്ന വേളയിൽ, 'അരെ, സോണിയാ ആ' എന്ന് പറഞ്ഞ് അകത്തു നിന്നും ആളെ വിളിക്കുന്ന പഞ്ചാബി യുവതിയെ ഓർക്കുന്നില്ലേ? അതാണ് ടി.ടി. ഉഷ. ഉഷയുടെ മകനെയും പ്രേക്ഷകർക്ക് പരിചയമുണ്ട്. സീരിയൽ രംഗത്തെ അറിയപ്പെടുന്ന നടനായ രഞ്ജിത് രാജ് ഉഷയുടെ മകനാണ്. 'അമ്മ' സംഘടനയുടെ മീറ്റിംഗുകളിലും മറ്റും ഉഷ സ്ഥിര സാന്നിധ്യമാണ്. പഞ്ചാബി ഹൗസ് സിനിമയിൽ ഉഷയെ കൂടാതെ ഒപ്പം അഭിനയിച്ച നടൻ ഇന്ദ്രൻസിന്റെ കൂടെയുള്ള മറ്റൊരു ചിത്രം
advertisement
5/6
ഉഷ ഇപ്പോൾ കൂടുതലും ദൈവിക ചിന്തയുമായി കഴിഞ്ഞു പോരുന്നതായാണ് അവരുടെ ഇൻസ്റ്റഗ്രാം അപ്‌ഡേറ്റുകൾ നൽകുന്ന സൂചന. ആ ലുക്ക് അവർ തെരഞ്ഞെടുപ്പിനായി എത്തിച്ചേർന്നപ്പോഴും കാണാമായിരുന്നു. കൈകളിൽ ഭക്തിയുടെ സൂചനയായി പലവർണങ്ങളിലെ ജപിച്ച ചരടുകൾ കാണാം. കഴുത്തിൽ അണിഞ്ഞ മാലകളും ഭക്തിസാന്ദ്രതയെ സൂചിപ്പിക്കുന്നു. ഭക്തിയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിൽ ഉഷ ഏർപ്പെട്ടിരിക്കുന്നതായി അവരുടെ അപ്‌ഡേറ്റുകൾ സൂചന നൽകുന്നു
advertisement
6/6
മകൻ രഞ്ജിത്ത് രാജിനും കൊച്ചുമകൾക്കുമൊപ്പം ഉഷ. ചലച്ചിത്ര, ടെലിവിഷൻ പ്രവർത്തകരുടെ മറ്റൊരു കൂട്ടായ്മയായ 'കോൺടാക്റ്റ്' എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം കൂടിയാണവർ
മലയാളം വാർത്തകൾ/Photogallery/Film/
മുഖം അടച്ചുകെട്ടി 'അമ്മ' തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ നടി ആരെന്ന ചോദ്യവുമായി ദൃശ്യം സോഷ്യൽ മീഡിയയിൽ