TRENDING:

'എനിക്കിത് പറയാതെ വയ്യ; തെന്നിന്ത്യയിലെ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി'യെന്ന് ജ്യോതിക; പിന്തുണച്ച് സിദ്ധാര്‍ത്ഥ്

Last Updated:
ദുരഭിമാനവും ഈ​ഗോയും ഒന്നുമില്ലാതെ ഈ പ്രായത്തിലും അദ്ദേഹം മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നുവെന്ന് സിദ്ധാർഥ് പറഞ്ഞു.
advertisement
1/8
'എനിക്കിത് പറയാതെ വയ്യ; തെന്നിന്ത്യയിലെ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി'യെന്ന് ജ്യോതിക
2023 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പോയ വര്‍ഷത്തില്‍ മലയാള സിനിമയുടെ മുഖമായി മാറിയത് മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി തന്നെയെന്ന് പറയാം. തുടര്‍ച്ചയായ വിജയങ്ങള്‍, മികച്ച സിനിമകളുടെയും കഥാപാത്രങ്ങളുടെയും തെരഞ്ഞെടുപ്പ് , അവിസ്മരണീയമായ അനവധി അഭിനയമുഹൂര്‍ത്തങ്ങള്‍ എന്നിങ്ങനെ മമ്മൂട്ടി നിറഞ്ഞാടിയ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. 
advertisement
2/8
മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് മലയാളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തും ആര്‍ക്കും എതിരഭിപ്രായമില്ല. മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെ യഥാര്‍ത്ഥ ഹീറോ , യഥാര്‍ത്ഥ സൂപ്പര്‍ താരം മമ്മൂട്ടിയാണെന്ന് പറഞ്ഞത് മറ്റാരുമല്ല തമിഴ് ചലച്ചിത്ര താരം ജ്യോതികയാണ്.
advertisement
3/8
ഫിലിം കംപാനിയന്‍ നടത്തിയ അഭിനേതാക്കളുടെ സംവാദത്തിലാണ് ജ്യോതിക മമ്മൂട്ടിയെ ഇങ്ങനെ വിശേഷിപ്പിച്ചത്. നടന്‍ സിദ്ധാര്‍ത്ഥും ജ്യോതികയുടെ അഭിപ്രായത്തെ പിന്തുണച്ചു.
advertisement
4/8
തന്റെ പ്രശസ്തിയും സ്റ്റാർഡവും അവഗണിച്ചാണ് മമ്മൂട്ടി കാതലിലെ കഥാപാത്രം ഏറ്റെടുത്തതെന്ന് ജ്യോതിക പറഞ്ഞു. മമ്മൂട്ടിയുടെ കഴിഞ്ഞ രണ്ടുവർഷത്തെ സിനിമാ തിരഞ്ഞെടുപ്പും ഓരോ കഥാപാത്രത്തോടുള്ള അഭിനിവേശവും അപാരമാണെന്ന് നടന്‍ സിദ്ധാർഥ് പറഞ്ഞു.
advertisement
5/8
‘‘ഞാൻ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. എങ്കിലും എനിക്കിത് പറയാതെ വയ്യ മമ്മൂട്ടി ആണ് യഥാർഥ സൂപ്പർസ്റ്റാർ.  കാതലിൽ അഭിനയിക്കാൻ പോയ സമയത്ത് ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ ചോദിച്ചു, ‘സർ അങ്ങ് എങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തത്?’
advertisement
6/8
അദ്ദേഹം എന്നോട് തിരിച്ചൊരു ചോദ്യം ചോദിച്ചു, "ആരാണ് യഥാർഥ നായകൻ? യഥാർഥ നായകൻ വില്ലനെപോയി ഇടിക്കുകയോ, ആക്‌ഷൻ ചെയ്യുകയോ പ്രണയരംഗങ്ങളിൽ അഭിനയിക്കുകയോ മാത്രം ചെയ്യുന്ന ആളായിരിക്കരുത്, പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ട് വിടവുകൾ നികത്തുന്ന വ്യക്തി കൂടി ആയിരിക്കണം യഥാർഥ നായകൻ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി
advertisement
7/8
മമ്മൂട്ടിയുടെ കഴിഞ്ഞ രണ്ട് വർഷത്തെ സിനിമാ തിരഞ്ഞെടുപ്പുകൾ അവിശ്വസനീയമാണ്. ദുരഭിമാനവും ഈ​ഗോയും ഒന്നുമില്ലാതെ ഈ പ്രായത്തിലും അദ്ദേഹം മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നുവെന്ന് സിദ്ധാർഥ് പറഞ്ഞു.
advertisement
8/8
‘‘നൻപകൽ നേരത്ത് മയക്കം‘', '‘കാതൽ'‘ തുടങ്ങിയ സിനിമകൾ ചെയ്യാൻ കാണിച്ച ധൈര്യം അപാരമാണെന്നും പുതിയ കഥാപാത്രങ്ങളെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ജിജ്ഞാസ താരതമ്യപ്പെടുത്താനാകാത്തതാണെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/Photogallery/Film/
'എനിക്കിത് പറയാതെ വയ്യ; തെന്നിന്ത്യയിലെ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി'യെന്ന് ജ്യോതിക; പിന്തുണച്ച് സിദ്ധാര്‍ത്ഥ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories