Mammootty | മമ്മുക്ക നിർത്തിയങ്ങ് ട്രോളുവാന്നേ; ജോയ് മാത്യു നിൽക്കെ സ്റ്റേജിൽ മമ്മൂട്ടിയുടെ ഒരു കമന്റ്
- Published by:user_57
- news18-malayalam
Last Updated:
ജോയ് മാത്യുവിനെ ട്രോളുന്നത് കേട്ട് ചിരിയടക്കാൻ പ്രയാസപ്പെട്ട് അതേ വേദിയിൽ നിന്ന കുഞ്ചാക്കോ ബോബൻ
advertisement
1/7

കഴിഞ്ഞ ദിവസം ഒരേ വേദിയിൽ മൂന്നു ചിത്രങ്ങളുടെ പരിപാടിയുടെ ഉദ്‌ഘാടകനായി എത്തിയതാണ് നടൻ മമ്മൂട്ടി (Mammootty). ചാവേർ (Chaver), മാളികപ്പുറം (Malikapuram) സിനിമകളുടെ ട്രെയ്‌ലർ ലോഞ്ചും 2018 എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചും ഒരിടത്തു തന്നെ അരങ്ങേറി. മൂന്നു ചിത്രങ്ങളുടെയും അണിയറപ്രവർത്തകരും അഭിനേതാക്കളും ഒരു സ്റ്റേജിൽ തന്നെ ഒത്തുചേർന്ന അപൂർവ കാഴ്ചയും അരങ്ങേറി
advertisement
2/7
പൊതുവെ വളരെ കുറച്ചു മാത്രം സംസാരിക്കുന്നു എന്ന് പറയപ്പെടാറുള്ള മമ്മുക്ക പക്ഷെ അവസരം കിട്ടിയാൽ ഒന്ന് ട്രോളാനും മടിക്കില്ല എന്നതിന് ഉദാഹരണമായി മാറി ഈ വേദി. കയ്യിൽ കിട്ടിയതാകട്ടെ ജോയ് മാത്യുവിനേയും. പിന്നെ ഒറ്റൊരു കാച്ചലാ. ഇവർക്കൊപ്പം നിന്ന ചാക്കോച്ചൻ ചിരിയടക്കാൻ പ്രയാസപ്പെട്ടു. മമ്മുക്ക പറഞ്ഞത് എന്താണെന്ന് അറിയാൻ ഏവർക്കും ആകാംക്ഷ കാണും (തുടർന്ന് വായിക്കുക)
advertisement
3/7
മമ്മൂട്ടിക്കൊപ്പം ഒരു ഫോട്ടോ വേണമെന്ന ജോയ് മാത്യുവിന്റെ ആഗ്രഹത്തിന് ഫലം കിട്ടാനെന്നോണം ചാക്കോച്ചൻ മൈക്കിലൂടെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. മമ്മുക്ക സ്റ്റേജിലെത്തി. തനിക്കു വേണ്ടിയും തിരക്കഥ എഴുതിയ ആളാണല്ലോ ജോയ് മാത്യു. അതുകൊണ്ട് തന്നെ ട്രോളിന്റെ ഉശിര് ഒട്ടും കുറച്ചില്ല
advertisement
4/7
‘ജോയ് മാത്യു എനിക്കു വേണ്ടിയും തിരക്കഥ എഴുതിയിട്ടുണ്ട്. അതിനൊക്കെ ‘അങ്കിൾ’. ഇവർക്കൊക്കെ വേറെ. നമുക്കൊക്കെ അങ്കിളും ആന്റിയും. ഇയാൾക്കൊന്നും ഒരുപകാരവും ചെയ്യരുത്,' ചുറ്റും പൊട്ടിച്ചിരികൾ മുഴങ്ങി
advertisement
5/7
മനോജ് കെ. ജയൻ, കുഞ്ചാക്കോ ബോബൻ, നരേൻ, വിനീത് ശ്രീനിവാസൻ, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് തുടങ്ങിയവരും മമ്മുക്കയ്‌ക്കൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്‌തു. 70 പിന്നിട്ട മെഗാസ്റ്റാർ ആണ് മമ്മുക്ക എങ്കിലും യുവനടന്മാർക്കൊപ്പം മമ്മുക്കയുടെ തിളക്കം കൂടിയെങ്കിലേയുള്ളൂ
advertisement
6/7
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മൾട്ടി സ്റ്റാർ ചിത്രം '2018'. ടിനു പാപ്പച്ചന്റേതാണ് കുച്ചക്കോ ബോബൻ നായകനാവുന്ന 'ചാവേറ്. ഉണ്ണി മുകുന്ദൻ നായകനായ 'മാളികപ്പുറം' സിനിമയിൽ മമ്മുക്കയുടെ വോയിസ് ഓവറുമുണ്ട്
advertisement
7/7
മൂന്നു സിനിമകളുടെ ചടങ്ങ് നടന്ന വേദിയിൽ മമ്മൂട്ടിയും പി. ശ്രീധരൻ പിള്ളയും
മലയാളം വാർത്തകൾ/Photogallery/Film/
Mammootty | മമ്മുക്ക നിർത്തിയങ്ങ് ട്രോളുവാന്നേ; ജോയ് മാത്യു നിൽക്കെ സ്റ്റേജിൽ മമ്മൂട്ടിയുടെ ഒരു കമന്റ്