ഭ്രമയുഗം വിസ്മയിപ്പിക്കും ! ആസിഫ് അലിയുടെ പകരക്കാരനായെത്തി മമ്മൂട്ടിക്കൊപ്പം തിളങ്ങാന്‍ അര്‍ജുന്‍ അശോകന്‍
- Published by:Arun krishna
- news18-malayalam
Last Updated:
പേടിച്ചരണ്ട് കണ്ണുമിഴിച്ച് എന്തിലേക്കോ നോക്കുന്ന അര്‍ജുന്‍റെ രൂപമാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്.
advertisement
1/8

2024ല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഭൂതകാലം ഫെയിം രാഹുല്‍ സദാശിവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
advertisement
2/8
ചിത്രത്തിന്‍റെ പുറത്തുവന്ന ഓരോ അപ്ഡേറ്റും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നവയാണ്. പുതുവത്സര ദിനത്തില്‍ പുറത്തുവന്ന മമ്മൂട്ടിയുടെ പോസ്റ്റര്‍ വളരെ പെട്ടന്ന് തന്നെ ചര്‍ച്ചയായി.
advertisement
3/8
ഇപ്പോഴിതാ ഭ്രമയുഗത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ അര്‍ജുന്‍ അശോകന്‍റെ ക്യാരക്ടര്‍ പോസ്റ്ററും അണിറക്കാര്‍ പുറത്തുവിട്ടു
advertisement
4/8
പേടിച്ചരണ്ട് കണ്ണുമിഴിച്ച് എന്തിലേക്കോ നോക്കുന്ന അര്‍ജുന്‍റെ രൂപമാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ക്കെ ഭ്രമയുഗം ടീം പിന്തുടരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീം ഇവിടെയും ആവര്‍ത്തിച്ചു.
advertisement
5/8
നേരത്തെ നടന്‍ ആസിഫ് അലിയെ പരിഗണിച്ചിരുന്ന വേഷത്തിലേക്കാണ് അര്‍ജുന്‍ അശോകനെ തെരഞ്ഞെടുത്തത്. പ്രതീക്ഷിച്ചതിനെക്കാൾ നേരത്തെ ഭ്രമയുഗം ഷൂട്ടിംഗ് ആരംഭിച്ചതിനാൽ ചിത്രം ഒഴിവാക്കേണ്ടി വരികയായിരുന്നു എന്ന് ആസിഫ് അലി പറഞ്ഞിരുന്നു.
advertisement
6/8
അര്‍ജുന്‍റേത് ഏറെ ശ്രദ്ധേയമായ വേഷം ആയിരിക്കും. അത്രയും പ്രതീക്ഷിച്ച് ചെയ്യണമെന്ന് കരുതിയ വേഷമായിരുന്നു അതെന്നും അര്‍ജുനിലേക്ക് തന്നെ ആ വേഷം പോയതില്‍ സന്തോഷമെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തിരുന്നു.
advertisement
7/8
സിദ്ധാർത്ഥ് ഭരതനും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്
advertisement
8/8
ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോനെക്സ് സേവ്യർ, കോസ്റ്റംസ് : മെൽവി ജെ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന 'ഭ്രമയുഗം' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.
മലയാളം വാർത്തകൾ/Photogallery/Film/
ഭ്രമയുഗം വിസ്മയിപ്പിക്കും ! ആസിഫ് അലിയുടെ പകരക്കാരനായെത്തി മമ്മൂട്ടിക്കൊപ്പം തിളങ്ങാന്‍ അര്‍ജുന്‍ അശോകന്‍