ഉപരാഷ്ട്രപതിയെ സന്ദര്ശിച്ച് മമ്മൂട്ടിയും ഭാര്യ സുൽഫത്തും; ഒപ്പം ജോൺ ബ്രിട്ടാസ് എംപിയും
- Published by:Rajesh V
- news18-malayalam
Last Updated:
ഡൽഹിയിൽ സിനിമാ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് ഉപരാഷ്ട്രപതിയെ മമ്മൂട്ടി വസതിയില് എത്തി സന്ദര്ശിച്ചത്
advertisement
1/7

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദർശിച്ച് നടന്‍ മമ്മൂട്ടിയും ഭാര്യ സുൽഫത്തും. ജോൺ ബ്രിട്ടാസ് എംപിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ഊഷ്മളമായ സ്വീകരണമാണ് ഇവർക്ക് ലഭിച്ചത്.
advertisement
2/7
ഡൽഹിയിൽ സിനിമാ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് ഉപരാഷ്ട്രപതിയെ മമ്മൂട്ടി വസതിയില്‍ എത്തി സന്ദര്‍ശിച്ചത്. മമ്മൂട്ടിയും മോഹൻ ലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്‍റെ ഷൂട്ടിനാണ് മമ്മൂട്ടി രാജ്യതലസ്ഥാനത്തെത്തിയത്.
advertisement
3/7
ഉപരാഷ്ട്രപതിയും ഭാര്യ സുദേഷ് ധൻകറും ചേർന്ന് മമ്മൂട്ടിയെയും സുൽഫത്തിനെയും സ്വീകരിച്ചു. ഉപരാഷ്ട്രപതിയെ മമ്മൂട്ടി ഷാളണിയിച്ചു.
advertisement
4/7
ചലച്ചിത്ര നിർമാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ ആന്റോ ജോസഫും സംഘത്തിലുണ്ടായിരുന്നു.
advertisement
5/7
മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് രാഷ്ട്രപതിക്കും ഭാര്യ സുദേഷ് ധൻകറിനും ഉപഹാരം സമ്മാനിച്ചു.
advertisement
6/7
മമ്മൂട്ടിയോടും സുൽഫത്തിനോടും സൗഹൃദ സംഭാഷണം നടത്തിയ ഉപരാഷ്ട്രപതി സിനിമയെ കുറിച്ചും ചോദിച്ചു
advertisement
7/7
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാ ലോകം ഉറ്റുനോക്കുന്നത്. ഇവർക്കൊപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും എത്തുന്നുണ്ട്. നയന്‍താരയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
ഉപരാഷ്ട്രപതിയെ സന്ദര്ശിച്ച് മമ്മൂട്ടിയും ഭാര്യ സുൽഫത്തും; ഒപ്പം ജോൺ ബ്രിട്ടാസ് എംപിയും