'സൈബർ അറ്റാക്ക് ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റില്ല'; സൂര്യക്ക് നേരെയുള്ള വ്യക്തിഹത്യക്കെതിരെ മണിക്കുട്ടൻ
- Published by:user_57
- news18-malayalam
Last Updated:
Manikuttan speaks in support of Soorya J Menon over facing cyber backlash | സഹമത്സരാർത്ഥിയായിരുന്ന സൂര്യ ജെ. മേനോന് നേരെ സൈബർ ഇടത്തിൽ നടക്കുന്ന ആക്രമണത്തിനെതിരെ മണിക്കുട്ടൻ
advertisement
1/8

ബിഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായ സൂര്യ ജെ മേനോന് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ സഹമത്സരാർത്ഥിയായിരുന്ന മണിക്കുട്ടൻ. കഴിഞ്ഞ ദിവസം സൈബർ ഇടത്തിൽ അതിരൂക്ഷമായ തരത്തിൽ ആക്രമണം നേരിട്ട സാഹചര്യത്തിൽ തന്റെ മരണം കാണാനാണോ മറ്റ് ആർമിക്കാർ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു സൂര്യ പോസ്റ്റ് ഇട്ടിരുന്നു
advertisement
2/8
തന്നെ മാത്രമല്ല, വീട്ടുകാരെയും ചേർത്താണ് സൈബർ ഇടത്തിൽ ആക്രമണം നടത്തുന്നത്. പെൺകുട്ടികൾ പോലും മോശം കമന്റ് അയക്കുന്നു. ഇനി പരാതിപ്പെടും എന്ന് സൂര്യ ഇൻസ്റ്റഗ്രാം സ്റ്റോറിൽ പറഞ്ഞിരുന്നു. തീർത്തും അപഹാസ്യയാക്കുന്ന തരത്തിലാണ് സൂര്യക്കെതിരെയുള്ള ആക്രമണം. ഇതിനെതിരെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുകയാണ് മണിക്കുട്ടൻ (തുടർന്ന് വായിക്കുക)
advertisement
3/8
'ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്ത ഒരു വലിയ തെറ്റ് തന്നെയാണ് സൈബര്‍ അറ്റാക്ക്. അല്ലെങ്കില്‍ സൈബര്‍ ബുള്ളിയിംഗ്. ബിഗ് ബോസ് എന്നത് ഒരു ടിവി റിയാലിറ്റി ഗെയിം ഷോയാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ അതിനകത്ത് നിക്കുമ്പോള്‍ എപ്പോഴും എല്ലാവരോടും ഓര്‍മ്മപ്പെടുത്തുന്നത്എല്ലാ മത്സരാര്‍ത്ഥികള്‍ക്കും അതിനകത്ത് മാത്രമല്ല അതിന് പുറത്തു ഒരു ജീവിതം ഉണ്ട് എന്നത്. എന്‍റെ പ്രിയ കൂട്ടുകാരി സൂര്യയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്ന ഈ സൈബര്‍ അറ്റാക്ക് ദയവ് ചെയ്ത് ആര് തന്നെയായാലും നിര്‍ത്തലാക്കുക. ആരുടെ പേരില്‍ ആയാലും മറ്റൊരാളെ സൈബര്‍ സ്പേസില്‍ അപമാനിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല,' എന്ന് മണിക്കുട്ടൻ പറഞ്ഞു
advertisement
4/8
ബിഗ് ബോസ് മലയാളം സീസൺ 3 മത്സരാർത്ഥികളിൽ ഒരാളായിരുന്നു സൂര്യ ജെ.മേനോൻ. നർത്തകിയും ഡി.ജെയുമായ സൂര്യ തിരികെ നാട്ടിലെത്തിയിരുന്നു. മത്സരാർത്ഥികളുടെ ഫാൻസ് ചേർന്ന് രൂപീകരിക്കുന്ന കൂട്ടായ്മകൾ 'ആർമി' എന്ന പേരിലാണ് അറിയപ്പെടുക. മറ്റു മത്സരാർത്ഥികളുടെ ആർമികളിൽ നിന്നും താനും കുടുംബവും സൈബർ ഇടത്തിൽ ആക്രമണം നേരിടുന്നു. തന്റെ മരണം കാണാനാണോ മറ്റ് ആർമികളുടെ ആഗ്രഹമെന്ന് ചോദിച്ച് സൂര്യ പൊട്ടിത്തെറിച്ചിരുന്നു
advertisement
5/8
ഗ്രാൻഡ് ഫിനാൽ റൗണ്ടിന് ദിവസങ്ങൾ ശേഷിക്കെയാണ് ചെന്നൈയിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന ബിഗ് ബോസ് മലയാളം സീസൺ 3 മത്സരം നിർത്തി വച്ചത്. കോവിഡ് ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നിലവിൽ വന്ന ശേഷം ചിത്രീകരണം അനുവദിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥരെത്തി സെറ്റ് സീൽ ചെയ്യുകയായിരുന്നു. അവിടെ നിന്നും മത്സരാർത്ഥികളെ ഒക്കെയും ആ സമയത്ത് പുറത്തേക്ക് മാറ്റുകയും ചെയ്തു
advertisement
6/8
ഷോ അവസാനിക്കുന്നതിന് തൊട്ടുമുന്നെയുള്ള എലിമിനേഷൻ റൗണ്ടിൽ സൂര്യ പുറത്തായിരുന്നു. ഐശ്വര്യ റായിയുമായി രൂപസാദൃശ്യമുള്ള ചിത്രങ്ങളുടെ പേരിൽ സൂര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു
advertisement
7/8
നിലവിൽ മണിക്കുട്ടൻ, ഡിംപൽ ബാൽ, അനൂപ് കൃഷ്ണൻ, ഋതുമന്ത്ര, റംസാൻ, സായി വിഷ്ണു, നോബി മാർക്കോസ്, കിടിലം ഫിറോസ് തുടങ്ങിയവരാണ് അവസാന റൗണ്ടിൽ മത്സരിക്കുന്നവർ. പ്രേക്ഷകരുടെ വോട്ട് പ്രകാരമാണ് ബിഗ് ബോസ് വിജയിയായ മത്സരാർത്ഥിയെ തിരഞ്ഞെടുക്കുക
advertisement
8/8
ഹോട്ട് സ്റ്റാർ ആപ്പിലൂടെയാവും പ്രേക്ഷകർ വിജയിയെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥിക്കു വേണ്ടി വോട്ട് രേഖപ്പെടുത്താം. ഇതിനായി മെയ് 24 തിങ്കളാഴ്ച രാത്രി 11 മണി മുതൽ മെയ് 29 ശനിയാഴ്ച രാത്രി 11 മണി വരെ നിശ്ചിത ഫോർമാറ്റിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുങ്ങിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
'സൈബർ അറ്റാക്ക് ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റില്ല'; സൂര്യക്ക് നേരെയുള്ള വ്യക്തിഹത്യക്കെതിരെ മണിക്കുട്ടൻ