TRENDING:

Methil Devika: 'സ്ത്രീയെന്ന നിലയിൽ കംഫർട്ടബിൾ ആയതുകൊണ്ടു മാത്രമാണ് അഭിനയിച്ചത്;' ആദ്യ സിനിമയെക്കുറിച്ച് മേതിൽ ദേവിക

Last Updated:
അടുത്തിടെയാണ് മേതിൽ ദേവി സിനിമാ രം​ഗത്തേക്ക് ചുവട് വെച്ചത്. ബിജു മേനോൻ നായകനാകുന്ന കഥ ഇന്ന് വരെ സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. എന്തുകൊണ്ടാണ് ഈ സിനിമിയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മേതിൽ ദേവിക ഇപ്പോൾ.
advertisement
1/6
'സ്ത്രീയെന്ന നിലയിൽ കംഫർട്ടബിൾ ആയതുകൊണ്ടു മാത്രമാണ് അഭിനയിച്ചത്;' ആദ്യ സിനിമയെക്കുറിച്ച് മേതിൽ ദേവിക
മലയാളികൾക്ക് പരിചയപ്പെടുത്തൽ വേണ്ടാത്ത പേരാണ് മേതിൽ ദേവിക. നർത്തകി എന്ന നിലയിൽ ശ്രദ്ധേയയായ മേതിൽ ദേവിക അഭിനയിക്കുന്ന ആദ്യ ചിത്രം 'കഥ ഇന്ന് വരെ' ഓണത്തിന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ 25 വർഷത്തിനിടെ നായികയായി സിനിമകളിൽ ഒട്ടേറെ അവസരം ലഭിച്ചെങ്കിലും ഇവ വേണ്ടെന്ന് വച്ച് നൃത്തത്തില്‍ ശ്രദ്ധ നൽകാനാണ് മേതിൽ ​ദേവിക തീരുമാനിച്ചത്.
advertisement
2/6
അടുത്തിടെയാണ് മേതിൽ ദേവി സിനിമാ രം​ഗത്തേക്ക് ചുവട് വെച്ചത്. ബിജു മേനോൻ നായകനാകുന്ന കഥ ഇന്ന് വരെ സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. ദേശീയ പുരസ്കാരം നേടിയ മേപ്പടിയാനുശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോമോൻ ടി ജോണാണ് ക്യാമറ. എന്തുകൊണ്ടാണ് ഈ സിനിമിയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മേതിൽ ദേവിക ഇപ്പോൾ.
advertisement
3/6
''പണ്ടേ ഒട്ടേറെ അവസരം ലഭിച്ചതല്ലേ, എന്തുകൊണ്ട് അന്ന് അഭിനയിച്ചില്ല എന്ന് പലരും ചോദിച്ചു. അന്ന് താൽപര്യമില്ലായിരുന്നു. കംഫർട്ടബിൾ അല്ലെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. ഇപ്പോൾ ഈ ടീം നല്ലതെന്ന് തോന്നിയതുകൊണ്ടാണ് യെസ് പറഞ്ഞത്. അതിനുശേഷമാണ് സ്ക്രിപ്റ്റും പണവും എല്ലാം.''- 24ന് നൽകിയ അഭിമുഖത്തിൽ മേതിൽ ദേവിക പറഞ്ഞു.
advertisement
4/6
''ഈ സിനിമ ചെയ്യുന്നത് ഒരു കംഫർട്ടബിൾ ടീമായിരുന്നു. ഒരു സ്ത്രീ പ്രതീക്ഷിക്കുന്ന തൊഴിൽ സാഹചര്യം സൃഷ്ടിക്കുക എന്നത് അത് ലീഡ് ചെയ്യുന്ന ടീമിന്റെ കർത്തവ്യമാണ്. അതുണ്ടെന്ന് തോന്നിയതുകൊണ്ടാണ് യെസ് പറഞ്ഞത്. ''- മേതിൽ ദേവിക പറഞ്ഞു.
advertisement
5/6
ഹേമാ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിച്ചില്ലെന്ന് നേരത്തെ മേതിൽ ദേവിക പ്രതികരിച്ചിരുന്നു. എല്ലാവർക്കും അറിയുന്ന കാര്യമല്ലേ റിപ്പോർട്ടിലുള്ളത്. ഇത് പുറത്തുവന്നത് കൊണ്ട് പ്രശ്‌നങ്ങളുടെ തീവ്രത ആളുകൾക്ക് മനസിലാക്കാനായി. സിനിമയിലെ നടൻമാർ ജീവിതത്തിലും ഹീറോ ആകാൻ ശ്രമിക്കണമെന്നും മേതിൽ ദേവിക പ്രതികരിച്ചിരുന്നു.
advertisement
6/6
അംഗമല്ലെങ്കിലും ഡബ്ല്യുസിസിയെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും മേതിൽ ദേവിക പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവർ ഇടപെടണം. പുറത്ത് നിന്നുള്ളവർ ഇടപെട്ടാൽ വിഷയം കൂടുതൽ സങ്കീർണമാകുമെന്നും മേതിൽ ദേവിക പ്രതികരിച്ചു.
മലയാളം വാർത്തകൾ/Photogallery/Film/
Methil Devika: 'സ്ത്രീയെന്ന നിലയിൽ കംഫർട്ടബിൾ ആയതുകൊണ്ടു മാത്രമാണ് അഭിനയിച്ചത്;' ആദ്യ സിനിമയെക്കുറിച്ച് മേതിൽ ദേവിക
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories