TRENDING:

Thudarum | എമ്പുരാന്റെ റെക്കോർഡ് ഭേദിച്ച് 'തുടരും'; ഖുറേഷിയെ മലർത്തിയടിച്ച് ടാക്സിക്കാരൻ ഷണ്മുഖൻ

Last Updated:
ആദ്യ ദിവസം തന്നെ L2 എമ്പുരാന്റെ പേരിലെ റെക്കോർഡ് തിരുത്തി 'തുടരും'
advertisement
1/6
Thudarum | എമ്പുരാന്റെ റെക്കോർഡ് ഭേദിച്ച് 'തുടരും'; ഖുറേഷിയെ മലർത്തിയടിച്ച് ടാക്സിക്കാരൻ ഷണ്മുഖൻ
 'മലങ്കൾട്ട്' എന്ന് സ്വന്തം മകൻ പോലും കളിയാക്കുന്ന പഴയ അംബാസഡർ ടാക്സി ഓടിക്കുന്ന റാന്നിക്കാരൻ ഷണ്മുഖൻ ആള് നിസാരക്കാരനല്ല കേട്ടോ. ഹെലികോപ്റ്ററിൽ പറന്നു നടന്ന് മാസ് കാണിക്കുന്ന തന്റെ തന്നെ മറ്റൊരവതാരമായ എമ്പുരാനിലെ അബ്രാം ഖുറേഷിയുടെ പേരിൽ എഴുതപ്പെട്ട റെക്കോർഡ് തിയേറ്ററിൽ വന്ന ദിവസം തന്നെ മലർത്തിയടിച്ച് കഴിഞ്ഞു മോഹൻലാൽ (Mohanlal). തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാലും ശോഭനയും നായികാ നായകന്മാരായ 'തുടരും' മികച്ച പ്രതികരണത്തോടു കൂടി തിയേറ്ററുകളിൽ നിറഞ്ഞ സദസിനു മുൻപിൽ പ്രദർശനത്തിലുണ്ട്
advertisement
2/6
ഒരു കുടുംബകഥ പറഞ്ഞുകൊണ്ട് തിയേറ്ററിലെത്തിയ ചിത്രം പ്രേക്ഷകർ ആദ്യദിവസം തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ബിഗ് ബജറ്റിന്റെ മേനിപറച്ചിൽ ഇല്ലാതെ മലയാള സിനിമയിൽ അഭിനയപ്രതിഭ മാറ്റുരച്ച രണ്ടു മുതിർന്ന താരങ്ങളുടെയും, നല്ല സിനിമകൾ സമ്മാനിച്ച ഒരു സംവിധായകന്റെയും ഗ്യാരന്റിയിൽ തിയേറ്ററിലെത്തിയ സിനിമയാണ് 'തുടരും'. മുതിർന്ന സംവിധായകൻ ഭാരതിരാജയുടെ കാമിയോയും സിനിമയുടെ ഒരു ഭാഗത്തെ മാറ്റു കൂട്ടുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ദൃശ്യം രണ്ടാം ഭാഗമാണ് ഇതിനു മുൻപ് മലയാള സിനിമയിൽ ഏറെ ഹിറ്റായി മാറിയ മോഹൻലാൽ ചിത്രം. കുടുംബപ്രേക്ഷകരുടെ നായകനായ മോഹൻലാലിനെ പ്രേക്ഷകർക്ക് സമ്മാനിക്കുമ്പോൾ, അദ്ദേഹത്തിന് യോജിക്കുന്ന ഒരു സ്ക്രിപ്റ്റ് എന്നത് അത്യന്താപേക്ഷിതമാണ്. അതാണ് കെ.ആർ. സുനിലും തരുൺ മൂർത്തിയും ചേർന്ന് 'തുടരും' എന്ന പേരിൽ പാകപ്പെടുത്തിയത്. മോഹൻലാലിൽ നിന്നും പ്രേക്ഷകർ എന്ത് പ്രതീക്ഷിക്കുന്നുവോ, അതെല്ലാം ഉണ്ടാകും എന്ന് ഉറപ്പിച്ച സ്ക്രിപ്റ്റ് ആണ് 'തുടരും' സിനിമയുടെ ഹൈലൈറ്റ്
advertisement
4/6
തൊട്ടുമുൻപ് തിയേറ്ററിലെത്തിയ മോഹൻലാൽ ചിത്രം 'L2 എമ്പുരാൻ' വിമർശനങ്ങളുടെ പേമാരിക്ക് നടുവിലേക്കാണ് വന്നിറങ്ങിയത്. സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ മോഹൻലാലും ഒരുപാട് പഴികേൾക്കേണ്ടി വന്നിരുന്നു. സിനിമ പറഞ്ഞ രാഷ്ട്രീയത്തിന്റെയും ഹിന്ദു വിരുദ്ധതയുടെയും പേരിൽ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങൾ, സിനിമയുടെ പല ഭാഗങ്ങളിലൂടെയും സഞ്ചരിച്ച കട്ടുകളോടെ അവസാനിക്കുകയായിരുന്നു. എന്നാൽ, കട്ടോ മ്യൂട്ടോ ഒന്നുമില്ലാതെ മലയാളികൾ ഒരു വിങ്ങലോടെ കേട്ടുണർന്ന പ്രകൃതി ദുരന്തത്തിന്റെ കൂടി പശ്ചാത്തലത്തിൽ, ഓരോ കുടുംബങ്ങളുടെയും ഇടയിലേക്കാണ് മോഹൻലാൽ ടാക്‌സിയും കൊണ്ട് 'തുടരും' സിനിമയുമായി എത്തിയത്
advertisement
5/6
എമ്പുരാനുമായി തട്ടിച്ചു നോക്കിയാൽ, 'തുടരും' തകർത്തെറിഞ്ഞ ഒരു റെക്കോർഡ് ഉണ്ട്. കോടി ക്ലബുകൾ ഒന്നും അവകാശപ്പെടാൻ സമയമായില്ല എങ്കിലും, L2 എമ്പുരാനുമായി നോക്കുമ്പോൾ സ്‌പ്ലെണ്ടർ ഓടിച്ചുവന്ന ഷണ്മുഖന്റെ ഈ റെക്കോർഡ് അത്ര ചെറുതല്ല. 379K ടിക്കറ്റുകൾ ആയിരുന്നു ബുക്ക് മൈ ഷോയിലൂടെ 'L2 എമ്പുരാൻ' ആദ്യദിവസം വിറ്റഴിച്ചത്. എന്നാൽ, ആ റെക്കോർഡ് കാറ്റില്പറത്താൻ 'തുടരും' സിനിമയ്ക്ക് സാധിച്ചു. മലയാള സിനിമയിൽ ഈ വർഷം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച മലയാള ചിത്രം എന്ന റെക്കോർഡ് ഇപ്പോൾ 'തുടരും' സിനിമയ്ക്കാണ്. ഒരു പാൻ ഇന്ത്യൻ ചിത്രമല്ലാതിരുന്നിട്ടു കൂടി, 419K ടിക്കറ്റുകളാണ് ചിത്രം ആദ്യദിവസം കൊണ്ട് ബുക്ക്മൈഷോയിലൂടെ വിറ്റഴിച്ചത്
advertisement
6/6
ഹിന്ദി ചിത്രം ഛവ്വയുടെ പേരിലാണ് ആദ്യ ദിവസം ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിച്ച 2025ലെ ഇന്ത്യൻ ചിത്രം എന്ന റെക്കോർഡ്. 669K ആണിത്. തൊട്ടു താഴെയാണ് മോഹൻലാലിൻറെ 'തുടരും' എന്ന പ്രത്യേകത കൂടിയുണ്ട്. L2 എമ്പുരാൻ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ഗെയിം ചേഞ്ചർ, സംക്രാന്തി വാസ്തുനാം തുടങ്ങിയ സിനിമകളാണ് മൂന്നും, നാലും സ്ഥാനങ്ങളിൽ. വലിയ ഹൈപ്പില്ലാതെ, പ്രൊമോഷനില്ലാതെ ഇറങ്ങിയ ഒരു കൊച്ചുചിത്രമെന്ന നിലയിൽ 'തുടരും' സിനിമയുടെ ഈ നേട്ടം എടുത്തുപറയേണ്ടിയിരിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Thudarum | എമ്പുരാന്റെ റെക്കോർഡ് ഭേദിച്ച് 'തുടരും'; ഖുറേഷിയെ മലർത്തിയടിച്ച് ടാക്സിക്കാരൻ ഷണ്മുഖൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories