മോഹൻലാൽ രാജകുടുംബത്തിലെ നർത്തകിയെ വിവാഹം ചെയ്യുമെന്ന് പറഞ്ഞ നടൻ പിന്നീട് ഒപ്പം അഭിനയിച്ചില്ല : പല്ലിശ്ശേരി
- Published by:meera_57
- news18-malayalam
Last Updated:
ആ വിവരം മറ്റൊരാൾ അറിയില്ല എന്ന ഉറപ്പിന്മേൽ പല്ലിശ്ശേരി മോഹൻലാലിനോട് ആ നടന്റെ പേര് വെളിപ്പെടുത്തുകയായിരുന്നു
advertisement
1/6

വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ നടനാണ് മോഹൻലാൽ (Mohanlal). ഇന്ന് മലയാളത്തിന്റെ ബിഗ് എമ്മുകൾ എന്ന പേരിൽ മമ്മൂട്ടിയും, മോഹൻലാലും അറിയപ്പെടുന്നുവെങ്കിൽ, അത് കരിയറിന്റെ തുടക്ക കാലം മുതൽ അവർ പുലർത്തിവന്ന അച്ചടക്കത്തിന്റെയും അധ്വാനത്തിന്റെയും ബന്ധങ്ങളുടെയും ഫലം കൂടിയാണ്. സഹപാഠിയായ പ്രിയദർശന്റെ സിനിമകളാണ് മോഹൻലാലിന് നായകപരിവേഷം ചാർത്തി നൽകിയത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ വേഷം മാറ്റി നിർത്തിയാൽ, പിന്നീടുള്ള എല്ലാ കഥാപാത്രങ്ങളും മോഹൻലാലിന് എണ്ണമറ്റ ആരാധികമാരെ സമ്പാദിച്ചു നൽകി. അദ്ദേഹത്തെ അക്കാലം മുതലേ പരിചയമുള്ള വ്യക്തിയാണ് ചലച്ചിത്ര ലേഖകൻ പല്ലിശ്ശേരി
advertisement
2/6
ആരാധികമാരുടെ കാര്യം എന്നതുപോലെ, അന്നും ഇന്നും താരങ്ങളുടെ വിവാഹത്തെ ചൊല്ലിയുള്ള ഗോസിപ്പുകളുടെ കാര്യവും തീരെ കുറവായിരുന്നില്ല. ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഇല്ലായിരുന്നു എങ്കിലും, മലയാളത്തിലെ സിനിമാ പ്രസിദ്ധീകരണങ്ങൾക്ക് വായനക്കാർ ഏറെയായിരുന്നു. അന്ന് മോഹൻലാൽ, സുചിത്ര വിവാഹം നടന്നിരുന്നില്ല. മലയാളത്തിലെ പല യുവാനായികമാരുടെയും നായകനായിരുന്നു മോഹൻലാൽ. എന്നാൽ, അദ്ദേഹം വിവാഹത്തിന്റെ മുന്നോടിയായി മോതിരംമാറ്റൽ ചടങ്ങ് നടത്തി എന്നൊരു വിവരം പ്രസിദ്ധീകരിച്ചു വന്നു. ആ വിവരം ഒരാൾ വഴി പല്ലിശ്ശേരിയിലേക്ക് വന്നു ചേരുകയായിരുന്നു. അതിന്റെ പേരിൽ മോഹൻലാൽ അലോസരപ്പെടുകയും ചെയ്തിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ന്യൂസ്18 കേരളത്തിൽ രഞ്ജിത്ത് രാമചന്ദ്രന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പല്ലിശ്ശേരി. രാജകുടുംബത്തിലെ നർത്തകിയായ യുവതിയുടെ പേരുമായാണ് മോഹൻലാലിന്റെ വിവാഹ ഗോസിപ് പുറത്തുവന്നത്. വാർത്ത യഥാർത്ഥമല്ല എന്ന് മാത്രമല്ല, അതിന് ശേഷം പ്രസിദ്ധീകരണത്തിന് തന്റെ ചിത്രങ്ങൾ നൽകുന്നതിന് പോലും മോഹൻലാൽ വിസമ്മതിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് മോഹൻലാലും പല്ലിശ്ശേരിയും തമ്മിൽ സംഭാഷണം നടക്കുകയും ചെയ്തു
advertisement
4/6
തന്റെ പേര് വാർത്തയിൽ ഉൾപ്പെട്ടതിനേക്കാൾ, മോഹൻലാലിനെ ചൊടിപ്പിച്ചത് സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത യുവതിയുടെ പേര് ഇതിലേക്ക് വലിച്ചിഴച്ചതിലായിരുന്നു. ഒരാളിൽ നിന്നും കൃത്യമായി ലഭിച്ച വിവരത്തെ തുടർന്നായിരുന്നു ഈ റിപ്പോർട്ട് പുറത്തുവന്നത്. അതാരെന്നു വെളിപ്പെടുത്താൻ മോഹൻലാൽ പല്ലിശ്ശേരിയെ നിർബന്ധിക്കുകയുണ്ടായി. ഉറവിടം എവിടെനിന്നുമെന്നു പറയാൻ സാധിക്കില്ല എന്നായി പല്ലിശ്ശേരി. എന്നാലും, മോഹൻലാലിൻറെ നിർബന്ധത്തിനു മുന്നിൽ, ആ വിവരം മറ്റൊരാൾ അറിയില്ല എന്ന ഉറപ്പിന്മേൽ പല്ലിശ്ശേരി വെളിപ്പെടുത്തി
advertisement
5/6
പല്ലിശ്ശേരി പറയേണ്ട താമസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോഹൻലാലിന് അതിന് മുൻപേ അത് പുറത്തുവിട്ട വ്യക്തി ആരെന്നുള്ള സൂചന മനസിലുണ്ടായിരുന്നു. പല്ലിശ്ശേരി പറഞ്ഞ പേരും മോഹൻലാൽ ഊഹിച്ച വ്യക്തിയും ഒരാൾ തന്നെയായിരുന്നു. ഒരു നടനിലൂടെയാണ് ആ വിവരം ലഭിച്ചത് എന്ന് പല്ലിശ്ശേരി. മോഹൻലാൽ ആരെയും ദ്രോഹിക്കുന്ന വ്യക്തിയല്ല എന്ന് അദ്ദേഹം പറയുന്നു. എന്നിരുന്നാലും, സംഭവവുമായി യാതൊരു ബന്ധവുമില്ലതിരുന്ന ഒരു യുവതിയെ ഇത്തരമൊരു വിവാഹ വാർത്തയിലേക്ക് വലിച്ചിഴച്ച ആ നടൻ പിന്നെ കുറേക്കാലം മോഹൻലാൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ലത്രെ
advertisement
6/6
ആ വാർത്ത ശരിയല്ല എന്ന് പല്ലിശ്ശേരിക്ക് അപ്പോഴും ഉറപ്പുണ്ടായിരുന്നു. വാർത്ത വന്ന ശേഷം പല്ലിശ്ശേരിയെയും പ്രസിദ്ധീകരണത്തിന്റെ എം.ഡിയെയും വിളിച്ച് മോഹൻലാൽ ക്ഷുഭിതനായി. മോഹൻലാൽ അഭിനയിക്കുന്ന സിനിമകളുടെ പരസ്യം ഈ പ്രസിദ്ധീകരണത്തിന് നൽകില്ല എന്ന് കൂടി അദ്ദേഹം തറപ്പിച്ചു പറയുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്മേൽ തീയും പുകയും ഉയരുന്നത് കണ്ട കൊച്ചിൻ ഹനീഫ പോലും ഈ വിഷയം പറഞ്ഞുതീർക്കണം എന്ന് പറഞ്ഞ് ഇടപെടൽ നടത്തിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
മോഹൻലാൽ രാജകുടുംബത്തിലെ നർത്തകിയെ വിവാഹം ചെയ്യുമെന്ന് പറഞ്ഞ നടൻ പിന്നീട് ഒപ്പം അഭിനയിച്ചില്ല : പല്ലിശ്ശേരി