TRENDING:

രജനീകാന്തിന്‍റെ 'അണ്ണാത്തെ', ദുൽഖറിന്‍റെ 'കുറുപ്പ്'; 2021ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 8 തെന്നിന്ത്യൻ ചിത്രങ്ങൾ

Last Updated:
സൂപ്പർതാരങ്ങളുടെയടക്കം നിരവധി വമ്പൻ ചിത്രങ്ങളാണ് തെന്നിന്ത്യയിൽ ഇത്തവണ റിലീസിനൊരുങ്ങുന്നത്. 2021 ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ട് ചിത്രങ്ങള്‍ അറിയാം
advertisement
1/9
2021ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 8 തെന്നിന്ത്യൻ ചിത്രങ്ങൾ
കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ സിനിമാ മേഖല വീണ്ടും ഉണർന്നു തുടങ്ങിയിരിക്കുകയാണ്. തീയറ്ററുകളിൽ ചിത്രങ്ങൾ വീണ്ടും റിലീസ് ചെയ്തു തുടങ്ങി. സൂപ്പർതാരങ്ങളുടെയടക്കം നിരവധി വമ്പൻ ചിത്രങ്ങളാണ് തെന്നിന്ത്യയിൽ ഇത്തവണ റിലീസിനൊരുങ്ങുന്നത്. 2021 ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ട് ചിത്രങ്ങള്‍ ചുവടെ.
advertisement
2/9
എസ്എസ് രാജമൗലിയുടെ ആർആർആർ: രാം ചരൺ, ജൂനിയർ എൻ‌ടി‌ആർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന എസ്‌എസ് രാജമൗലിയുടെ ആർ‌ആർ‌ആർ 2021 ഒക്ടോബർ 13 ന് റിലീസ് ചെയ്യും. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
advertisement
3/9
കെജിഎഫ് 2: പ്രശാന്ത് നീലിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം കെജിഎഫിന്‍റെ അടുത്ത ഭാഗം ജൂലൈ 16 ന് തീയറ്ററുകളിലെത്തും. മുഖ്യകഥാപാത്രമായ യഷിനൊപ്പം ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, രവീണ ടണ്ടൻ എന്നിവരും പ്രധാന വേഷങ്ങളിൽ.
advertisement
4/9
രാധേ ശ്യാം: പ്രഭാസ് നായകനായെത്തുന്ന രാധേ ശ്യാം ജൂലൈ 30 ന് റിലീസ് ചെയ്യും. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്ത ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക.
advertisement
5/9
പുഷ്പ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ ഓഗസ്റ്റ് 13 ന് റിലീസ് ചെയ്യും. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിത്രം അല്ലു അർജുനനെ ചന്ദന കള്ളക്കടത്തുകാരനായ പുഷ്പ രാജ് ആയാണ് അല്ലു അർജുൻ എത്തുന്നത്. ഫഹദ് ഫാസിൽ, രശ്മിക മന്ദണ്ണ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
advertisement
6/9
അണ്ണാത്തെ: സൂപ്പർ സ്റ്റാർ രജനീകാന്ത് ചിത്രം അണ്ണാത്തെ നവംബർ നാലിന് ദീപാവലി റിലീസ് ആയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻ താര, കീർത്തി സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
7/9
ആചാര്യ: ടോളിവുഡ് സൂപ്പർതാരങ്ങളായ അച്ഛനും മകനും ഒന്നിക്കുന്ന ചിത്രം. ചിരഞ്ജീവിയും രാം ചരണും ഒന്നിച്ച ആക്ഷൻ ചിത്രം ആചാര്യ മെയ് 14 ന് റിലീസ് ചെയ്യും. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, സോനു സൂദ്, പൂജ ഹെഗ്‌ഡെ, ജിസു സെൻഗുപ്ത എന്നിവരും മുഖ്യ വേഷങ്ങളിലെത്തും
advertisement
8/9
കുറുപ്പ്: മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് മെയ് 28ന് തീയറ്ററുകളിലെത്തും. പിടികിട്ടാപ്പുള്ളിയായ ക്രിമിനൽ സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രാജേന്ദ്രൻ ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.
advertisement
9/9
ലൈഗർ: വിജയ ദേവരക്കൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ലൈഗർ അഞ്ചുഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. പുരി ജഗന്നാഥിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബർ 9 ന് റിലീസ് ചെയ്യും.. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായിക.
മലയാളം വാർത്തകൾ/Photogallery/Film/
രജനീകാന്തിന്‍റെ 'അണ്ണാത്തെ', ദുൽഖറിന്‍റെ 'കുറുപ്പ്'; 2021ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 8 തെന്നിന്ത്യൻ ചിത്രങ്ങൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories