TRENDING:

COVID 19 | നടി തമന്നയുടെ മാതാപിതാക്കൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Last Updated:
ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ഇക്കാര്യം ആരാധകരെ അറിയിച്ചത്.
advertisement
1/5
COVID 19 | നടി തമന്നയുടെ മാതാപിതാക്കൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പ്രശസ്ത തെന്നിന്ത്യൻ നടി തമന്ന ഭാട്യയുടെ മാതാപിതാക്കൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം, നടിയുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ഇക്കാര്യം ആരാധകരെ അറിയിച്ചത്.
advertisement
2/5
"ആഴ്ചാവസാനമാണ് മാതാപിതാക്കൾ കോവിഡ് 19ന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. മുൻകരുതലെന്ന നിലയിൽ പെട്ടെന്നു തന്നെ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. പരിശോധനാഫലം വന്നു, നിർഭാഗ്യവശാൽ എന്റെ മാതാപിതാക്കൾ കോവിഡ് 19 പോസിറ്റീവ് ആണ്" - തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തമന്ന കുറിച്ചു.
advertisement
3/5
"ഇതുമായി ബന്ധപ്പെട്ട അധികാരികൾ കാര്യം അന്വേഷിക്കുകയും നിലവിലെ അവസ്ഥയെക്കുറിച്ച് മനസിലാക്കുകയും ചെയ്തു. മുൻകരുതൽ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഞാനും സ്റ്റാഫും ഉൾപ്പെടെ വീട്ടിലെ മറ്റുള്ള എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. ദൈവാനുഗ്രഹത്താൽ അവർക്ക് കാര്യമായ കുഴപ്പമൊന്നുമില്ല." തമന്ന പറഞ്ഞു.
advertisement
4/5
2005ൽ ഛന്ദ് സാ റോഷൻ ചെഹ്റ എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യൻ നടി ബോളിവുഡിൽ രംഗപ്രവേശം ചെയ്തത്.
advertisement
5/5
നിരവധി ബോളിവുഡ്, തെന്നിന്ത്യൻ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത രാജമൗലിയിലും തമന്ന അഭിനനയിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
COVID 19 | നടി തമന്നയുടെ മാതാപിതാക്കൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories