TRENDING:

വിവാഹശേഷം രൺബീറിനെയും ആലിയയെയും രാമനും സീതയുമായി കാണാൻ അവസരം ലഭിക്കുമോ? ഉത്തരമിതാണ്

Last Updated:
'ബ്രഹ്മാസ്ത്ര' എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്
advertisement
1/6
വിവാഹശേഷം രൺബീറിനെയും ആലിയയെയും രാമനും സീതയുമായി കാണാൻ അവസരം ലഭിക്കുമോ? ഉത്തരമിതാണ്
ബ്രഹ്മാസ്ത്രയിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ജീവിതത്തിലും ഒന്നിച്ചവരാണ് ആലിയ ഭട്ടും (Alia Bhatt) രൺബീർ കപൂറും (Ranbir Kapoor). ഈ ചിത്രം സൂപ്പർഹിറ്റ് ആവുകയും ചെയ്തു. ദമ്പതികൾ ഇനി രാമനും സീതയുമായി വെള്ളിത്തിരയിൽ നിറഞ്ഞാടും എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. നിതേഷ് തിവാരിയുടെ സ്വപ്നപദ്ധതിയുടെ ഭാഗമാകാൻ ഇരുവരും എത്തിയേക്കും എന്ന് സൂചനയുണ്ട്. രാമായണം അധികരിച്ചുള്ള സിനിമയാകും ഇത്
advertisement
2/6
'പിങ്ക് വില്ല' റിപ്പോർട്ട് പ്രകാരം ഡിസംബർ മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമകയാകുമിത്. ചിത്രത്തിൽ രൺബീർ, ആലിയ എന്നിവരും നടൻ യഷും വേഷമിടും. ഒരു ഉറവിടത്തെ അധികരിച്ചുള്ള വാർത്തയാണ് 'പിങ്ക് വില്ല' പോസ്റ്റ് ചെയ്തത്. രാമായണത്തിന്റെ കാര്യങ്ങൾ സംസാരിക്കാൻ രൺബീർ നിർമാതാക്കളുടെ ഓഫീസിൽ എത്തിയിരുന്നുവത്രേ. പ്രീ- വിഷ്വലൈസേഷൻ പ്രവർത്തികൾ പൂർത്തിയായതായി റിപ്പോർട്ട് ഉണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
കൂടിക്കാഴ്ചയിൽ രൺബീറിന്റെ ലുക്ക് ടെസ്റ്റ് പൂർത്തിയായി എന്ന് വിവരമുണ്ട്. ആലിയ ഭട്ടും നിതേഷ് തിവാരിയുമായി കൂടിക്കാഴ്ച നടത്തി എന്ന് പറയപ്പെടുന്നു. ദീപാവലി നാളുകളിൽ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നു
advertisement
4/6
ഏതാനും കടമ്പകൾ കൂടി പൂർത്തിയായാൽ, യഷ് സിനിമയുടെ ഭാഗമാകും. സായി പല്ലവി സീതയാകും എന്ന് നേരത്തെ റിപോർട്ടുകൾ വന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനം ഏതുമായില്ല
advertisement
5/6
അല്ലു അരവിന്ദ്, മധു മന്തേന, നമിത് മൽഹോത്ര എന്നീ നിർമ്മാതാക്കൾക്കൊപ്പം നിതേഷ് തിവാരി, രവി ഉദ്യാവർ എന്നിവർ ചേർന്നാണ് സംവിധാനം. 2023 ഡിസംബർ- 2024 ജനുവരിയിൽ ഷൂട്ടിംഗ് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു
advertisement
6/6
'ഹാർട്ട് ഓഫ് സ്റ്റോൺ' എന്ന ചിത്രത്തിലൂടെ ആലിയ ഭട്ട് ഉടൻ തന്നെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കും. ഗാൽ ഗഡോട്ടും അഭിനയിക്കുന്ന ചിത്രമാണിത്. കരൺ ജോഹറിന്റെ 'റോക്കി ഓർ റാണി കി പ്രേം കഹാനിയിൽ' രൺവീർ സിംഗ്, ജീ ലീ സാറ എന്നിവർക്കൊപ്പം കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവരും വേഷമിടും. 'അനിമൽ' എന്ന ചിത്രത്തിലാണ് രൺബീർ അഭിനയിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
വിവാഹശേഷം രൺബീറിനെയും ആലിയയെയും രാമനും സീതയുമായി കാണാൻ അവസരം ലഭിക്കുമോ? ഉത്തരമിതാണ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories