TRENDING:

മലൈകയിൽ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്നതെന്ത്? അർജുൻ കപൂർ പറയുന്നു

Last Updated:
Arjun Kapoor reveals what he likes the most in Malaika Arora | ഒരു ഇൻസ്റ്റാഗ്രാം ചാറ്റിലാണ് അർജുൻ ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്
advertisement
1/7
മലൈകയിൽ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്നതെന്ത്? അർജുൻ കപൂർ പറയുന്നു
ബോളിവുഡ് നടൻ അർജുൻ കപൂറും തന്റെ സഹപ്രവർത്തകരെ പോലെ കൊറോണ വൈറസ് വ്യാപനവും ലോക്ക്ഡൗണും കാരണം വീട്ടിൽ ഒതുങ്ങുകയാണ്. പരിനീതി ചോപ്രക്കൊപ്പമുള്ള 'സന്ദീപ് ഓർ പിങ്കി ഫറാർ' എന്ന ചിത്രത്തിന്റെ റിലീസ് വൈകിയിരിക്കുന്നു. രാകുൽ പ്രീത് സിംഗുമായുള്ള മറ്റൊരു ചിത്രമാകട്ടെ നിർമ്മാണത്തിന്റെ പാതിവഴിയിലും
advertisement
2/7
അടുത്തിടെ ലോക്ക്ഡൗൺ നാളുകളിൽ എന്ത് ചെയ്യുന്നുവെന്നും, ഹിന്ദി സിനിമാ മേഖലയെപ്പറ്റിയും, സിനിമയെപ്പറ്റിയും, കാമുകി മലൈക അറോറയെ പറ്റിയുമെല്ലാം അർജുൻ ഇൻസ്റ്റാഗ്രാം സംഭാഷണങ്ങളിൽ വാചാലനായി
advertisement
3/7
എപ്പോഴാണ് മലൈകയുമായുള്ള വിവാഹമെന്ന ചോദ്യത്തിന്, അതേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും, എപ്പോഴും പറയും പോലെ, താനത് ഒളിച്ചു വയ്ക്കുകയില്ലെന്നും അർജുൻ പറയുന്നു
advertisement
4/7
എന്നാൽ മലൈകയിൽ ഇഷ്‌ടമുള്ളതെന്ത് എന്ന ചോദ്യത്തിന്റെ മറുപടി ഇങ്ങനെയാണ്. "ഒരാളുമായി സ്നേഹബന്ധത്തിലാവുമ്പോൾ അയാളിൽ ഏറ്റവും ഇഷ്‌ടമുള്ളതെന്തെന്ന് പറയാൻ ബുദ്ധിമുട്ടാവും. അവൾക്കെന്നെ മനസ്സിലാക്കാനും എന്നോട് ക്ഷമയോടിരിക്കാനും സാധിക്കും. ഞാൻ അത്ര സിമ്പിൾ ആയി കൂട്ടുകൂടാൻ പറ്റുന്ന പ്രകൃതക്കാരനല്ല. എന്റെ രീതികളിൽ അവളുടെ ക്ഷമ വളരെകണ്ട്‌ പ്രാധാന്യമർഹിക്കുന്നു...
advertisement
5/7
എനിക്കാവശ്യമുള്ള പക്വത അവളിൽ പ്രകടമാകാറുണ്ട്. അവൾക്കെന്നെക്കാളും പ്രായമുണ്ട്. എന്നെപ്പോലെ അൽപ്പം ക്ഷമകേടുള്ള ആളിനോട് അവളുടെ പക്വതയോടെയുള്ള ക്ഷമാശീലം ഉപകരിക്കാറുണ്ട് എന്ന് അർജുൻ പറയുന്നു
advertisement
6/7
ലോക്ക്ഡൗൺ നാളുകളിലും മലൈക യോഗയും കുക്കിങ്ങുമായി തിരക്കിലാണ്. ക്വാറന്റൈൻ നാളുകളിൽ മലൈകക്ക് കുടുംബവുമായൊന്നിച്ച് ഇരിക്കാൻ അവസരം കുറവാണെന്നും അർജുൻ പറയുന്നു
advertisement
7/7
വ്യായാമത്തിൽ ഏർപ്പെട്ടിരിക്കുന്ന മലൈക അറോറ
മലയാളം വാർത്തകൾ/Photogallery/Film/
മലൈകയിൽ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്നതെന്ത്? അർജുൻ കപൂർ പറയുന്നു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories