TRENDING:

അച്ഛൻ മരിക്കുമ്പോൾ കയ്യിൽ 30 രൂപ; സിനിമയിൽ നിന്നുകിട്ടിയ പണം കൊണ്ട് നാലായിരം രൂപയുടെ ഫ്രിഡ്ജ് വാങ്ങിയ മകൾ

Last Updated:
ഫറാ ഖാന്റെ പിതാവ് പാപ്പരായാണ് മരിച്ചത്. അന്നദ്ദേഹത്തിന്റെ പോക്കറ്റിൽ കേവലം 30 രൂപ മാത്രമേ ശേഷിച്ചിരുന്നുള്ളൂ
advertisement
1/7
അച്ഛൻ മരിക്കുമ്പോൾ കയ്യിൽ 30 രൂപ; സിനിമയിൽ നിന്നുകിട്ടിയ പണം കൊണ്ട് നാലായിരം രൂപയുടെ ഫ്രിഡ്ജ് വാങ്ങിയ മകൾ
താരകുടുംബത്തിൽ നിന്നും സിനിമയിൽ വന്നാൽ കേൾക്കുന്ന പേരാണ് 'നെപോ കിഡ്'. ആ പേരിന്റെ കിന്നരിയും തലപ്പാവും ഒന്നും തന്നെ തനിക്കില്ലാതെ പോയ കാര്യം പറയുകയാണ് സംവിധായകൻ കമ്രാൻ ഖാന്റെയും നടി മേനക ഇറാനിയുടെയും മകളായി പിറന്ന് ബോളിവുഡിൽ എത്തിയ ഫറാ ഖാൻ (Farah Khan). 'എയ്‌സ ഭീ ഹോത്താ ഹേ' എന്ന സിനിമ പൊളിഞ്ഞതും, തങ്ങളുടെ കുടുംബം പാപ്പരായതായി ഫറാ പറയുന്നു. പിതാവ് പാപ്പരായാണ് മരിച്ചത്. അന്നദ്ദേഹത്തിന്റെ പോക്കറ്റിൽ കേവലം 30 രൂപ മാത്രമേ ശേഷിച്ചിരുന്നുള്ളൂ
advertisement
2/7
തിരിച്ചടികൾ നേരിട്ട തന്റെ പിതാവ് മദ്യത്തിനടിമയായി. പിതാവ് ഒരു മദ്യകുപ്പിയുമായി ഇരുന്നാൽ ആ രാത്രി എന്തും സംഭവിക്കാം എന്ന്‌ കരുതി തങ്ങൾ പേടിച്ച് വിറച്ചിരുന്നതായി ഫറാ ഖാൻ. കൊട്ടാരത്തിൽ നിന്നും കുടിലിലേക്ക് എന്ന കഥയായിരുന്നു തങ്ങളുടേത്. പിതാവ് നല്ല നിലയിൽ കഴിഞ്ഞ വ്യക്തിയാണ്. വലിയ നടനെ വച്ച് ഒരു കളർ ചിത്രം എടുക്കണം എന്ന ആഗ്രഹത്തിൽ അദ്ദേഹം സ്വന്തം വീടും സ്വത്തുക്കളും പണയപ്പെടുത്തി. ആ ചിത്രം ഒരു വെള്ളിയാഴ്ച പുറത്തിറങ്ങി. ഞായറാഴ്ച തങ്ങൾ പാവപ്പെട്ടവരായി. ചലച്ചിത്ര നിർമാണത്തിലെ ഏറ്റവും വലിയ റിസ്കിലൂടെ കടന്നുപോയ ബാല്യമായിരുന്നു അവരുടേത്. അത്തരമൊരു വീട്ടിൽ നേരിട്ട മാനസികവും സാമ്പത്തികവുമായ വെല്ലുവിളികൾ വലുതായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
സാമ്പത്തികം മോശമായതും, പിതാവ് പുറത്തിറങ്ങാതെയായി. 13 വർഷക്കാലം അദ്ദേഹം ജോലി ചെയ്തില്ല. ഈ സിനിമ പൊളിഞ്ഞതും, ഫറാ ഖാന്റെ മാതാപിതാക്കൾ അധികം വൈകാതെ പിരിഞ്ഞു. ആരെയും വീട്ടിലേക്ക് ക്ഷണിക്കാൻ കഴിയാത്ത അവസ്ഥയായി. മാതാപിതാക്കൾ പിരിഞ്ഞു എന്ന്‌ അക്കാലത്ത് പുറത്തുപറയുക ബുദ്ധിമുട്ടായിരുന്നു. ഒരു മകന് വേണ്ടി ആഗ്രഹിച്ച കുടുംബത്തിൽ പിറന്ന മകളായി പോയതിന്റെ വെല്ലുവിളികൾ വേറെ. 'മേം ഹൂം നാ' എന്ന സിനിമയിലെ അമൃത എന്ന കഥാപാത്രം തന്നിൽ നിന്നും പ്രചോദനം കൊണ്ടുള്ള കഥാപാത്രമായിരുന്നു എന്ന്‌ ഫറാ ഖാൻ. സാജിദ് ഖാൻ പിറന്നതും, താൻ തഴയപ്പെട്ടു. അച്ഛന്റെ പ്രിയപ്പെട്ട മകൾ ആയിരുന്നു എങ്കിൽ പോലും, എല്ലാ ശ്രദ്ധയും അനുജൻ കൊണ്ടുപോയി
advertisement
4/7
അതിനാൽ തന്നെ ധീരയായ ഒരു സ്ത്രീയാവാനുള്ള ആഗ്രഹം അവിടെ നിന്നും ആരംഭിച്ചുവെന്ന് ഫറാ. മികച്ച കൊറിയോഗ്രാഫർമാരിൽ ഒരാളായ ഫറാ, മേം ഹൂം നാ, ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയർ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‌തു. തീസ് മാർ ഖാൻ എന്ന പേരിൽ ഒരു അക്ഷയ് കുമാർ ചിത്രം എടുത്തെങ്കിലും അത് വിജയിച്ചില്ല. കുക്ക് ദിലീപിന്റെ ഒപ്പം അവർ പ്രശസ്തമായ ഒരു വ്ലോഗ് നടത്തിപ്പോരുന്നുണ്ട്
advertisement
5/7
പിതാവിൽ നിന്നും പിരിഞ്ഞ ശേഷം അമ്മ മേനക ഇറാനി ഫറാ ഖാനെയും അനുജനെയും കൊണ്ട് സഹോദരി ഹണി ഇറാനിയുടെ വീട്ടിലേക്ക് താമസം മാറ്റി. ജാവേദ് അക്തറിന്റെ മുൻഭാര്യയാണ് ഹണി ഇറാനി. ഹണിയും ജാവേദും വിവാഹം ചെയ്ത സമയത്ത് അവർക്ക് ഫറായുടെ പിതാവ് ഒരു 1BHK ഫ്ലാറ്റ് സമ്മാനിച്ചിരുന്നു. അച്ഛനും അമ്മയും പിരിഞ്ഞതും ഫറായും അമ്മയും അനുജനും ഏറെക്കാലം ജാവേദിന്റെ വീട്ടിലായിരുന്നു താമസം. മുംബൈയിലെ ഒരു പ്രശസ്ത ഹോട്ടലിൽ ഹൗസ്കീപിംഗ് സൂപ്പർവൈസറായി തൊഴിലെടുക്കുകയായിരുന്നു അവരുടെ അമ്മ അന്ന്
advertisement
6/7
ബോളിവുഡ് സെലിബ്രിറ്റികൾ സ്ഥിരം വന്നുപോയിരുന്ന ഇടമായിരുന്നു ഇത്. ഓരോ മുറിയും വൃത്തിയുള്ളതാണോ എന്ന്‌ ഉറപ്പ് വരുത്തുന്നതായിരുന്നു അവരുടെ ജോലി. രാവിലെയും രാത്രിയിലുമുള്ള ഷിഫ്റ്റുകളിൽ പ്രവർത്തിച്ചിരുന്ന അവരുടെ മാനസിക നില എപ്പോഴും പിരിമുറുക്കം നിറഞ്ഞതായിരുന്നു. അതിനാൽ തങ്ങൾക്ക് ഒരിക്കലും സ്നേഹം നിറഞ്ഞ ഒരു ജീവിതം കിട്ടിയിരുന്നില്ല എന്ന്‌ ഫറാ ഖാൻ ഓർക്കുന്നു
advertisement
7/7
തീരെ ചെറിയ പ്രായം മുതലേ ഫറാ ഖാൻ കൊറിയോഗ്രാഫറായി ബോളിവുഡിൽ എത്തി. ആദ്യ ശമ്പളം കൊണ്ട് ഒരു ഫ്രിഡ്ജ് വാങ്ങിയ കഥയും ഫറാ പറഞ്ഞു. "ഞാൻ ആദ്യമായി വാങ്ങിയത് 4,000 രൂപയുടെ ഒരു ഫ്രിഡ്ജ് ആയിരുന്നു."ആവശ്യത്തിന് ഹാജർ ഇല്ലാതിരുന്നതിനാൽ, എനിക്ക് കോളേജ് പഠനം ഉപേക്ഷിക്കേണ്ടി വന്നു. അമ്മ മനോവിഷമം അനുഭവിച്ചിരുന്ന വ്യക്തിയായതിനാൽ, അവർ എനിക്ക് ഒരുപാട് ദുഃഖങ്ങൾ തന്നിരുന്നു. മൂന്നു നാല് വർഷങ്ങൾക്ക് ശേഷം ഞാൻ ബിരുദം നേടി."
മലയാളം വാർത്തകൾ/Photogallery/Buzz/
അച്ഛൻ മരിക്കുമ്പോൾ കയ്യിൽ 30 രൂപ; സിനിമയിൽ നിന്നുകിട്ടിയ പണം കൊണ്ട് നാലായിരം രൂപയുടെ ഫ്രിഡ്ജ് വാങ്ങിയ മകൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories