TRENDING:

Adipurush | ആ ഡയലോഗ് ഇവിടെ വേണ്ട; നേപ്പാളിൽ റിലീസ് ചെയ്യാൻ 'ആദിപുരുഷ്' സിനിമയിലെ ഡയലോഗ് എടുത്തുമാറ്റി എന്ന് റിപ്പോർട്ട്

Last Updated:
ജൂൺ 16ന് തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യപ്പെടുകയാണ്
advertisement
1/6
ആ ഡയലോഗ് ഇവിടെ വേണ്ട; നേപ്പാളിൽ റിലീസ് ചെയ്യാൻ 'ആദിപുരുഷ്' സിനിമയിലെ ഡയലോഗ് എടുത്തുമാറ്റി എന്ന് റിപ്പോർട്ട്
ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ഇന്ത്യൻ സിനിമ എന്ന പേരിൽ പ്രഭാസ് നായകനായ ആദിപുരുഷ് (Adipurush) തിയേറ്ററുകളിലെത്തുന്നു. രാമായണത്തെ അധികരിച്ചിറങ്ങുന്ന സിനിമയിൽ പ്രഭാസ് രാഘവനായും, സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നു. ഓം റൗത്ത് ആണ് സിനിമയുടെ സംവിധായകൻ. സ്‌പെഷൽ എഫക്ടുകൾക്കായി പണം വാരിയെറിഞ്ഞതിന്റെ പേരിൽ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച സിനിമ കൂടിയാണിത്
advertisement
2/6
പ്രഭാസിന്റെ നാടായ ഹൈദരാബാദിൽ സിനിമയ്ക്ക് അത്ഭുതകരമായ ടിക്കറ്റ് ബുക്കിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു. ജൂൺ 16ന് തെലുഗ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. എന്നാൽ നേപ്പാളിൽ കര്യങ്ങൾ അത്ര എളുപ്പമല്ല. ഒരു ഡയലോഗിന്റെ കാര്യത്തിൽ ഭരണകൂടം അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
'ആദിപുരുഷ്' സീതയുടെ ജന്മസ്ഥലത്തെക്കുറിച്ചുള്ള തെറ്റ് തിരുത്തിയില്ലെങ്കിൽ തലസ്ഥാന പ്രദേശത്ത് ഒരു ഇന്ത്യൻ സിനിമയും പ്രദർശിപ്പിക്കില്ലെന്ന് കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റി മേയർ ബാലെൻ ഷാ പ്രഖ്യാപിച്ചു. 'ആദിപുരുഷ്' സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്ന 'ജാനകി ഇന്ത്യയുടെ മകളാണ്' എന്ന വാചകമാണ് പ്രശ്നമായത്
advertisement
4/6
ഇത് നേപ്പാളിൽ മാത്രമല്ല, ഇന്ത്യയിലും ശരിയല്ല എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മാറ്റിയില്ലെങ്കിൽ കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയിൽ മറ്റൊരു ഹിന്ദി സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നും പോസ്റ്റിൽ പറഞ്ഞു
advertisement
5/6
നേപ്പാൾ സെൻസർ ബോർഡും ഇതേ കാരണത്താൽ ഹിന്ദു പുരാണ ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ആദിപുരുഷിന്റെ പ്രദർശനാനുമതി തടഞ്ഞുവയ്ക്കാൻ തീരുമാനമെടുത്തുകഴിഞ്ഞു. ആദിപുരുഷ് ട്രെയിലറിൽ സീതയെ ഇന്ത്യയുടെ പുത്രി എന്നാണ് പരാമർശിക്കുന്നത്. രാമായണമനുസരിച്ച്, നേപ്പാളിലെ ജനക്പൂരിലാണ് സീത ജനിച്ചത്
advertisement
6/6
ശ്രീരാമൻ വന്ന് സീതയെ വിവാഹം കഴിച്ചു. എന്നാൽ സീത ഇന്ത്യയുടെ മകളാണെന്ന വിവാദ ഡയലോഗ് സിനിമയിൽ നിന്ന് നീക്കം ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ സെൻസർ ബോർഡ് ചിത്രം പാസാക്കിയിരിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
Adipurush | ആ ഡയലോഗ് ഇവിടെ വേണ്ട; നേപ്പാളിൽ റിലീസ് ചെയ്യാൻ 'ആദിപുരുഷ്' സിനിമയിലെ ഡയലോഗ് എടുത്തുമാറ്റി എന്ന് റിപ്പോർട്ട്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories