'മോഹൻലാലിന് വേണ്ടി എഴുതിയ കഥയായിരുന്നില്ല'; ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയെപ്പറ്റി ഇതുവരെ അറിയാത്തതെല്ലാം
Last Updated:
Director Jibu Joju reveals the lesser known facts about Ittimani Made in China | നീണ്ട രണ്ടു വർഷത്തെ കാത്തിരിപ്പാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന
advertisement
1/4

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സെറ്റിൽ നിന്നും പറഞ്ഞു തുടങ്ങിയ കഥയാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന പേരിലെ മോഹൻലാൽ ചിത്രമായി പരിണമിക്കുന്നത്. സംവിധായകൻ ജിബു ജേക്കബിന്റെ അസ്സോസിയേറ്റുകളായി അന്നേരം ഇട്ടിമാണിയുടെ സംവിധായകർ ജിബി-ജോജുമാർ പ്രവർത്തിച്ചിരുന്നു. കാരവാനിൽ മുന്തിരിവള്ളികളുടെ സ്ക്രിപ്റ്റ് വിവരിക്കാൻ പോകുന്ന നേരത്തിനിടയിലാണ് ആദ്യമായി ഈ ചിത്രത്തെപ്പറ്റി മോഹൻലാലിനോട് പറയുന്നത്
advertisement
2/4
മുന്തിരിവള്ളികളുടെ ഫൈനൽ ഡബ്ബിങ് നടക്കുന്ന വേളയിലാണ് ആദ്യമായി കഥ മുഴുവനും വിവരിക്കുന്നത്. പക്ഷെ ആ ചിത്രത്തിന്റെ പ്രൊമോഷനും കഴിഞ്ഞു 2017 ജനുവരി 23നാണ് മോഹൻലാലിന്റെ വീട്ടിലെത്തി ഇവർ തിരക്കഥ വായിച്ചു കേൾപ്പിക്കുന്നത്. എന്നാൽ ഇത് മോഹൻലാലിന് വേണ്ടി എഴുതിയ തിരക്കഥയല്ല എന്നും പറഞ്ഞായിരുന്നു തുടക്കം.
advertisement
3/4
തിരക്കഥയിൽ മാറ്റങ്ങൾ വരുത്തി. വെളിപാടിന്റെ പുസ്തകം ഷൂട്ടിംഗ് നടക്കുന്ന സമയത്ത് വീണ്ടും മോഹൻലാലിനെ കാണാൻ സംവിധായകരെത്തി. തനിക്കു പകരം മറ്റാരെയെങ്കിലും വച്ച് ചെയ്യൂ എന്നായിരുന്നു മറുപടി. ഒടിയൻ, ലൂസിഫർ, രണ്ടാമൂഴം തുടങ്ങിയ ചിത്രങ്ങൾക്ക് അന്ന് മോഹൻലാൽ ഡേറ്റ് കൊടുത്തു കഴിഞ്ഞിരുന്നു. കാത്തിരിക്കേണ്ടി വരും എന്ന സൂചന ഉണ്ടായെങ്കിലും പിന്മാറാൻ ജിബി ജോജുമാർ തയ്യാറായിരുന്നില്ല. ആന്റണി പെരുമ്പാവൂരുമായി സംസാരിക്കാൻ പറഞ്ഞു കൊണ്ട് ആ കൂടിക്കാഴ്ച അവസാനിച്ചു
advertisement
4/4
ശേഷം ആന്റണി പെരുമ്പാവൂരിനെ തിരക്കഥ വായിച്ചു കേൾപ്പിച്ചു. ഫൈനൽ ഡിസ്ക്കഷനു വേണ്ടി ലാലിൻറെ ഡേറ്റ് ലഭിച്ചു. പക്ഷെ മോഹൻലാൽ അപ്പോഴേക്കും തിരക്കഥ പഠിച്ചിരുന്നു. എല്ലാം ആന്റണി തീരുമാനിക്കും എന്ന് പറഞ്ഞ സംവിധായകർക്ക് സിനിമക്കുള്ള പച്ചക്കൊടി ലഭിച്ചു. മോഹൻലാലിന്റെ ഉറപ്പു ലഭിച്ച വിവരം പോലും സുഹൃത്തുക്കളോട് മറച്ചു വച്ച ജിബി ജോജുമാർ 2018 ഒക്ടോബർ 22ന് മോഹൻലാൽ തന്നെ ചിത്രം അനൗൺസ് ചെയ്യുമ്പോഴാണ് നീണ്ട രണ്ടു വർഷത്തെ കാത്തിരിപ്പിന് അവസാനം കണ്ടത്. ഓണചിത്രമായി തിയേറ്ററിൽ എത്താൻ പാകത്തിന് ചിത്രീകരണം പുരോഗമിക്കുകയാണ്
മലയാളം വാർത്തകൾ/Photogallery/Film/
'മോഹൻലാലിന് വേണ്ടി എഴുതിയ കഥയായിരുന്നില്ല'; ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയെപ്പറ്റി ഇതുവരെ അറിയാത്തതെല്ലാം