Project K | പ്രൊജക്റ്റ് കെയിലെ 'കെ' കൊണ്ട് ഉദ്ദേശിച്ചത് ഇതായിരുന്നോ? പ്രഭാസ് ചിത്രത്തിന്റെ ടൈറ്റിൽ
- Published by:user_57
- news18-malayalam
Last Updated:
ജൂലൈ 20ന് കോമിക് കോൺ ഫിലിം ഫെസ്റ്റിവലിൽ നടക്കാനിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി, പ്രൊജക്റ്റ് കെയുടെ പേര് ചർച്ചയാവുന്നു
advertisement
1/6

ദീപിക പദുക്കോൺ, കമൽഹാസൻ, അമിതാഭ് ബച്ചൻ എന്നിവർക്കൊപ്പമുള്ള പ്രഭാസിന്റെ (Prabhas) ഏറ്റവും പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിലൊന്നാണ് പ്രൊജക്റ്റ് കെ (Project K). അടുത്ത വർഷം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ വാർത്തകളിൽ ഇടം നേടുകയാണ്. ജൂലൈ 20ന് കോമിക് കോൺ ഫിലിം ഫെസ്റ്റിവലിൽ നടക്കാനിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി, പ്രൊജക്റ്റ് കെയുടെ പേര് ചർച്ചയാവുകയാണ്
advertisement
2/6
പ്രൊജക്ട് കെ രണ്ട് ഭാഗങ്ങളുള്ള ചിത്രമായിരിക്കും. സിനിമ പേറുന്ന കാഴ്ചപ്പാടും സങ്കീർണ്ണമായ കഥാമുഹൂർത്തങ്ങളും നിർമ്മാതാക്കളെ ഈ ചിത്രം രണ്ട് ഗഡുക്കളായി വിഭജിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ആദ്യഭാഗം പ്രാഥമികമായി കഥാലോകം സജ്ജീകരിക്കുന്നതിലും കേന്ദ്ര കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും
advertisement
3/6
രണ്ടാം ഭാഗം കഥയുടെ ഉള്ളിലേക്ക് ആഴത്തിൽ ഇറങ്ങുകയും ആഖ്യാനത്തിന് തൃപ്തികരമായ ഒരു പര്യവസാനം നൽകുകയും ചെയ്യും. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ സ്റ്റേജിലെ ആദ്യ ഭാഗം അടുത്ത വർഷം ജനുവരി 12 ന് റിലീസ് ചെയ്യും
advertisement
4/6
സിനിമയുടെ പേര് 'കാൽചക്ര' എന്നായിരിക്കുമെന്ന് ഒരു റിപ്പോർട്ട് പരാമർശിക്കുന്നു. പിങ്ക് വില്ലയോട് അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 'കാൽചക്ര' കാലചക്രത്തെ സൂചിപ്പിക്കുന്നതിനാൽ സിനിമ പുരാണങ്ങളിൽ നിന്ന് സ്വാധീനിക്കപ്പെട്ടതാകാം എന്നാണ്
advertisement
5/6
"കാലചക്രത്തെ പ്രധാനമായും സൃഷ്ടിയുടെയും നാശത്തിന്റെയും പ്രതീകമായി കാണുന്നു. ലളിതമായി പറഞ്ഞാൽ, അതിന്റെ അർത്ഥം സമയം കടന്നുപോകുന്നതും ഭഗവാൻ കൃഷ്ണന്റെ സഹായത്തോടെയുള്ള അതിന്റെ പ്രവർത്തനവുമാണ്," ഉറവിടം പറഞ്ഞു
advertisement
6/6
കാലചക്രമല്ലെങ്കിൽ, നിർമ്മാതാക്കൾ ചിത്രത്തിന് കുരുക്ഷേത്ര എന്ന് പേരിട്ടേക്കും. “സിനിമയെ ചുറ്റിപ്പറ്റിയുള്ള എല്ലാ വിവരങ്ങളും മഹാഭാരതത്തിൽ നിന്നാണ്. അണിയറപ്രവർത്തകരുടെ മനസ്സിലുള്ള ടൈറ്റിലുകളിൽ തീർച്ചയായും 'കാലചക്രം' ഉൾപ്പെടുന്നു. ജൂലൈ 20-ന് പ്രഖ്യാപിക്കുമ്പോൾ മാത്രമേ അന്തിമ ശീർഷകം അറിയാനാകൂ. അത് കാലചക്രമോ അല്ലെങ്കിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന മറ്റെന്തെങ്കിലുമോ ആകാം,” ഉറവിടം വെളിപ്പെടുത്തി
മലയാളം വാർത്തകൾ/Photogallery/Film/
Project K | പ്രൊജക്റ്റ് കെയിലെ 'കെ' കൊണ്ട് ഉദ്ദേശിച്ചത് ഇതായിരുന്നോ? പ്രഭാസ് ചിത്രത്തിന്റെ ടൈറ്റിൽ