TRENDING:

Jagapathi Babu | പ്രഭാസിന്റെ സലാറിനായി കോടികൾ പ്രതിഫലം പറ്റി ജഗപതി ബാബു

Last Updated:
പുലിമുരുകൻ സിനിമയിലെ ഡാഡി ഗിരിജ എന്ന കഥാപാത്രം അദ്ദേഹത്തെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാക്കി
advertisement
1/6
Jagapathi Babu | പ്രഭാസിന്റെ സലാറിനായി കോടികൾ പ്രതിഫലം പറ്റി ജഗപതി ബാബു
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'സലാർ' (Salaar) ഒന്നാംഭാഗം സെപ്റ്റംബർ 28 ന് റിലീസ് ചെയ്യുകയാണ്. പ്രഭാസ്- പ്രശാന്ത് നീൽ പ്രതിഭകളുടെ ടീം സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനത്തിന്റെ കാര്യത്തിൽ റിലീസിനും മുൻപേ വൻ ഹൈപ്പ് സൃഷ്ടിച്ചു കഴിഞ്ഞു. ആവേശം നിലനിർത്താൻ നിർമ്മാതാക്കൾ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുകയാണ്. ഇതിൽ നടൻ ജഗപതി ബാബുവിന്റെ (Jagapathi Babu) കഥാപാത്രത്തെക്കുറിച്ച് പ്രഭാസിന്റെ ആരാധകർ നിരവധി സാങ്കൽപ്പിക കഥകളുമായി എത്തിയിരുന്നു
advertisement
2/6
സലാറിൽ ജഗപതി ബാബുവിന് ഒന്നാം ഭാഗത്തിൽ ഒരു പ്രധാന വേഷം ഉണ്ടാകുമെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, പ്രഭാസിനൊപ്പമുള്ള തന്റെ മിക്ക കഥാപാത്രങ്ങളും രംഗങ്ങളും രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി (തുടർന്ന് വായിക്കുക)
advertisement
3/6
ജഗപതി ബാബുവിന്റെ കഥാപാത്രം ഒന്നാം ഭാഗത്തിൽ അവതരിപ്പിക്കപ്പെടുമെന്നും, കഥാപാത്രത്തിന്റെ വികാസം രണ്ടാം ഭാഗത്തിലാകുമെന്നും പറയപ്പെടുന്നു
advertisement
4/6
സലാറിന് താരം 3-4 കോടി രൂപ ഈടാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. സാധാരണയായി ഒരു ചിത്രത്തിന് ഏകദേശം 3 കോടി രൂപയാണ് ജഗപതി ബാബു ഈടാക്കുന്നതെന്നും റിപ്പോർട്ടുകൾ കൂട്ടിച്ചേർത്തു. പുലിമുരുകൻ സിനിമയിലെ ഡാഡി ഗിരിജ എന്ന കഥാപാത്രം അദ്ദേഹത്തെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാക്കിയിരുന്നു
advertisement
5/6
ഒരു സിനിമ ഹിറ്റായാൽ അത് തനിയെ വലുതായി മാറുന്നതിനാൽ ചെറിയ സിനിമ എന്നൊന്നില്ലെന്ന് ജഗപതി ബാബു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കളർ ഫോട്ടോ, കെയർ ഓഫ് കഞ്ചാരപാലം, ബാലഗം തുടങ്ങിയ സിനിമകൾ കണ്ട് ആസ്വദിക്കുന്നതിനെ കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഈ സിനിമകളെ അഭിനന്ദിക്കുമ്പോൾ തന്നെ അവയുടെ ഭാഗമാകാത്തതിൽ ഖേദവും തോന്നുന്നു എന്നദ്ദേഹം പറഞ്ഞു
advertisement
6/6
പണത്തിനല്ല പ്രധാന മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പ്രധാനം കഥാപാത്രങ്ങളും സിനിമയുടെ മൊത്തത്തിലുള്ള സ്വാധീനവുമാണ്. അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം പ്രതിഫലത്തേക്കാൾ കൂടുതലാണ്. ഇത് അദ്ദേഹത്തിന്റെ തീരുമാനമെടുക്കൽ പ്രക്രിയയിൽ ഒരു നിർണായക ഘടകമാക്കി മാറുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Jagapathi Babu | പ്രഭാസിന്റെ സലാറിനായി കോടികൾ പ്രതിഫലം പറ്റി ജഗപതി ബാബു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories