TRENDING:

Master leaked| റിലീസിന് ഒരു ദിവസം മാത്രം ബാക്കി; മാസ്റ്റർ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ

Last Updated:
പുറത്തായ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത് എന്ന അഭ്യർത്ഥനയുമായി സംവിധായകൻ രംഗത്തെത്തിയിട്ടുണ്ട്
advertisement
1/7
Master leaked| റിലീസിന് ഒരു ദിവസം മാത്രം ബാക്കി; മാസ്റ്റർ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ
കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ വിജയ് ചിത്രം മാസ്റ്റർ ഒടുവിൽ ജനുവരി 13 ന് മാസ് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
advertisement
2/7
അപ്പോഴിതാ, അടുത്ത പ്രതസന്ധി. റിലീസിന് മണിക്കൂറുകൾ മാത്രം അവശേഷിച്ചിരിക്കേ ചിത്രത്തിന്റെ സുപ്രധാന ഭാഗങ്ങൾ ലീക്ക് ആയിരിക്കുകയാണ്.
advertisement
3/7
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മോഹനാണ് നായിക. ജനുവരി 13നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വിജയിയുടെ ഇൻട്രോ സീൻ അടക്കമുള്ള രംഗങ്ങൾ ഇതിനകം ഇന്റർനെറ്റിൽ പ്രചരിക്കുന്നതായാണ് റിപ്പോർട്ട്.
advertisement
4/7
ഡിസ്ട്രിബ്യൂട്ടേഴ്സിന് പ്രദർശിപ്പിച്ചതിനിടയിൽ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളാണ് ലീക്കായത് എന്നാണ് കരുതുന്നത്.
advertisement
5/7
ഒമ്പത് മാസത്തെ കോവിഡ് ലോക്ക്ഡൗണിന് ശേഷം തിയേറ്ററുകൾ വീണ്ടും സജീവമാകുമ്പോഴുള്ള ആദ്യത്തെ മാസ് റിലീസ് ആണ് മാസ്റ്ററിന്റേത്.
advertisement
6/7
ലീക്കായ ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും സംവിധായകൻ ആവശ്യപ്പെടുന്നു.
advertisement
7/7
ഒന്നര വർഷത്തോളം നിരവധി പേരുടെ അധ്വാനത്തിന്റെ ഫലമാണ് തങ്ങളുടെ ചിത്രം. ഒരു ദിവസം കൂടി കാത്തിരിക്കാൻ ജനങ്ങൾ മനസ്സു കാണിക്കണമെന്ന് ലോകേഷ് കനകരാജ് അഭ്യർത്ഥിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Master leaked| റിലീസിന് ഒരു ദിവസം മാത്രം ബാക്കി; മാസ്റ്റർ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories