രണ്ട് കാലഘട്ടങ്ങളിലെ നായികമാർക്കൊപ്പം മോഹൻലാൽ; ഒപ്പം സിനിമാ സുഹൃത്തുക്കളും
- Published by:user_57
- news18-malayalam
Last Updated:
Find Mohanlal heroines from this unique pic? | ഇതിൽ ഒരാൾ മോഹൻലാലിന്റേയും മകന്റെയും ചിത്രങ്ങളിൽ നായികയെന്നത് യാദൃശ്ചികം
advertisement
1/6

തന്റെ രണ്ട് കാലഘട്ടങ്ങളിലെ നായികമാർക്കൊപ്പം ഉള്ള മോഹൻലാലിന്റെ അപൂർവ ചിത്രമാണിത്. സംവിധായകൻ ആലപ്പി അഷറഫിന്റെ ഫേസ്ബുക് താളുകളിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്
advertisement
2/6
മോഹന്ലാലിനൊപ്പമുള്ളത് മേനകയും മേനകയുടെ കയ്യിൽ ഇളയ മകൾ കീർത്തി സുരേഷുമാണ്. ആലപ്പി അഷറഫ്, പ്രിയദർശൻ, പാണ്ട്യരാജൻ ഫാസിൽ എന്നിവരാണ് മറ്റുള്ളവർ. അപ്പുണ്ണി എന്ന സിനിമയിലെ മോഹൻലാലും മേനകയുമാണിത്
advertisement
3/6
ഒട്ടേറെ സിനിമകളിൽ നായികാ നായകന്മാരായി മോഹൻലാലും മേനകയും വേഷമിട്ടിട്ടുണ്ട്. യുവജനോത്സവമെന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്ററാണിത്
advertisement
4/6
എന്നാൽ മകൾ കീർത്തി സുരേഷ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് മോഹൻലാൽ ചിത്രത്തിലൂടെയെന്നത് യാദൃശ്ചികം. പ്രിയദർശനാണ് സിനിമയുടെ സംവിധായകൻ. ഗീതാഞ്ജലിയിൽ ഗീത, അഞ്ജലി എന്ന ഇരട്ടവേഷം ചെയ്താണ് കീർത്തി വെള്ളിത്തിരയിലെത്തിയത്
advertisement
5/6
അടുത്തിടെ മേനകയും മോഹൻലാലും ചേർന്ന് ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്ന ഗാനത്തിന് ചുവടുവച്ചപ്പോൾ
advertisement
6/6
അടുത്തതായി കീർത്തി എത്തുന്നത് മോഹൻലാലും പ്രണവ് മോഹൻലാലും നായകന്മാരായ പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലാണ്. ഇതിൽ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും മറ്റൊരു നായികയെന്ന പ്രത്യേകതയുമുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
രണ്ട് കാലഘട്ടങ്ങളിലെ നായികമാർക്കൊപ്പം മോഹൻലാൽ; ഒപ്പം സിനിമാ സുഹൃത്തുക്കളും