ആദ്യം ഇടാനിരുന്ന പേര് മാറ്റി; മോഹൻലാലിന് മോഹിപ്പിക്കുന്ന പേര് നൽകിയത് അമ്മാവൻ
- Published by:user_57
- news18-malayalam
Last Updated:
Mohanlal reveals why he was given this name by his uncle | ജാതിപ്പേര് ചേർക്കാതെ വേണമെന്ന് അച്ഛൻ; മനോഹരമായ പേര് തന്നെയായിക്കോട്ടെ എന്ന് അമ്മാവൻ
advertisement
1/6

ലാലേട്ടൻ എന്ന് പ്രേക്ഷകരും ആരാധകരും സ്നേഹത്തോടെ വിളിക്കുന്ന മോഹൻലാൽ. ഈ മനോഹരമായ പേര് മോഹൻലാലിന് സമ്മാനിച്ചത് അമ്മാവനായിരുന്നു. തന്റെ പേരിന്റെ പിന്നിലെ രഹസ്യത്തെക്കുറിച്ച് മാതൃഭൂമി ഓണപ്പതിപ്പിൽ മോഹൻലാൽ എഴുതിയ ആത്മകഥാ പംക്തിയിൽ പറയുന്നു
advertisement
2/6
"അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ സഹോദരിയുടെ മക്കള്‍ക്ക് പ്യാരിലാല്‍,മോഹന്‍ലാല്‍ എന്നൊക്കെ പേരിട്ടത് എന്റെ വല്യമ്മാവന്‍ ഗോപിനാഥന്‍ നായരാണ്. ജാതിപേര് വാല്‍പോലെ ചേര്‍ത്ത് കെട്ടാതെ മക്കള്‍ വിളിക്കണമെന്ന ആഗ്രഹം എന്റെ അച്ഛന്റേതായിരുന്നു...
advertisement
3/6
അമ്മാവന്‍ എനിക്ക് ആദ്യം നല്‍കാന്‍ ഉദ്ദേശിച്ച പേര് റോഷന്‍ ലാല്‍ എന്നായിരുന്നു അത്രേ. പിന്നെ മോഹിപ്പിക്കുന്ന ഒരു പേരാകട്ടെ എന്ന എന്റെ അമ്മാവന്റെ തീരുമാനം എന്നെ മോഹന്‍ലാല്‍ ആക്കി...
advertisement
4/6
പ്രായം കൊണ്ട് അഞ്ച് വയസിന്റെ വ്യത്യാസം ജ്യേഷ്ഠനും ഞാനും തമ്മിലുണ്ടായിരുന്നു. ജനനം കൊണ്ട് പത്തനംത്തിട്ടക്കാരനാണെങ്കിലും പിറന്നതിന്റെ തൊണ്ണൂറാം ദിവസം മുതല്‍ ഞാന്‍ വളര്‍ന്നത് തിരുവന്തപുരത്താണ്." മോഹൻലാൽ പറഞ്ഞു
advertisement
5/6
1990കളിൽ മോഹൻലാലിന്റെ മകൻ പ്രണവിന്റെ പേരിൽ പ്രണവം ആർട്സ് എന്ന ഒരു നിർമ്മാണ കമ്പനി ഉണ്ടായിരുന്നു. 'ഹിസ് ഹൈനസ് അബ്ദുള്ള'യിൽ തുടങ്ങി 11 ചിത്രങ്ങൾ ഈ കമ്പനിയുടെ കീഴിൽ നിർമ്മിച്ചു
advertisement
6/6
എന്നാൽ സ്റ്റുഡിയോയ്ക്ക് മകൾ വിസ്മയയുടെ പേരാണ് നൽകിയിരിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
ആദ്യം ഇടാനിരുന്ന പേര് മാറ്റി; മോഹൻലാലിന് മോഹിപ്പിക്കുന്ന പേര് നൽകിയത് അമ്മാവൻ